Imac Kochi

മലപ്പുറത്ത് എഴുവയസുകാരിയുടെ മരണം; ഭക്ഷ്യവിഷബാധയെന്ന് സംശയം

മലപ്പുറം: കുറ്റിപ്പുറത്ത് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചത് ഭക്ഷ്യ വിഷബാധയെത്തുടർന്നെന്ന് സംശയം. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്‌നയാണ് ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കുട്ടിക്കൊപ്പം മാതാവ് ഷഹല, സഹോദരി മിൻസ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും വയറിളക്കവും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. ഗർഭിണിയായ ഷഹലയ്ക്കും മിൻസയ്ക്കും കൂടുതൽ ക്ഷീണം അനുഭവപ്പെട്ടതിനാൽ ഇവർക്ക് ഡ്രിപ്പ് നൽകി. മറ്റുള്ളവർക്ക് ചികിത്സയും നൽകി. ഇതിനിടയിലാണ് ലസ്‌ന കുഴഞ്ഞുവീണ് […]
Read More

സംസ്ഥാനത്ത് എസ്.ഐ. ആർ അന്തിമ വോട്ടർ പട്ടികയായി;2.69 കോടി വോട്ടർമാർ

തിരുവനന്തപുരം:സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പട്ടിക ലഭ്യമാണ്. https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ, പേര്, മൊബൈൽ ഉപയോഗിച്ചോ പരിശോധിക്കാം. 1.31 കോടി പുരുഷൻമാരും 1.38 കോടി സ്ത്രീകളും പട്ടികയിൽ ഉൾപ്പെടുന്നു. 277 തേർഡ് ജെൻഡർ, 2.23 ലക്ഷം പ്രവാസി, 4.24 ലക്ഷം പുതിയ വോട്ടർമാർ മാരും അന്തിമ വോട്ടർ പട്ടികയിൽ ഇടം നേടി. ഡിസംബറിൽ പ്രസിദ്ധീകരിച്ച […]
Read More

ശസ്ത്രക്രിയ പൂർത്തിയായി; ഉഷാ ജോസഫിന്റെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു

കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിനെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു. സംഭവത്തിൽ കേസെടുത്തതിനാൽ രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ശസ്ത്രക്രിയ. കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാരാണ് ശസ്ത്രക്രിയയുടെ സമയത്ത് ഉണ്ടായിരുന്നത്. വയറ്റിൽനിന്ന് പുറത്തെടുത്ത കത്രിക നിലവിൽ രജിസ്റ്റർചെയ്ത കേസിലെ തൊണ്ടിമുതലാണ്. അതിനാൽതന്നെ ഇത് ഇന്നുതന്നെ കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. ഉഷയുടെ […]
Read More

ടിക്കറ്റ് നഷ്ടപ്പെട്ടെന്ന പരാതി: ക്രിസ്തുമസ് ബമ്പർ ഭാഗ്യക്കുറിയുടെ സമ്മാനവിതരണം ഹൈക്കോടതി തടഞ്ഞു

കൊച്ചി: ഇരുപതുകോടിയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശവാദമുന്നയിച്ച് റിട്ട. എ എസ് ഐ കെ കെ സജിമോൻ നൽകിയ ഹർജിയിൽ നടപടിയുമായി ഹൈക്കോടതി. സമ്മാനവിതരണം തടഞ്ഞ ഹൈക്കോടതി ലോട്ടറി വകുപ്പിന് നോട്ടീസ് അയച്ചു. ഒന്നാംസമ്മാനം നേടിയത് താൻ എടുത്ത ടിക്കറ്റിനാണെന്ന് ചൂണ്ടിക്കാണിച്ചാണ് സജിമാേൻ കോടതിയെ സമീപിച്ചത്. തന്റെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ടിക്കറ്റ് അബദ്ധത്തിൽ ആന്ധ്രാസ്വദേശിയുടെ കൈയിൽ എത്തിപ്പെടുകയായിരുന്നു എന്നാണ് സജിമോൻ പറയുന്നത്. സജിമോൻ ട്രാവൽ ഏജൻസി നടത്തുകയാണ്. സജിമോന്റെ വാഹനത്തിൽ ശബരിമലയ്ക്കുപോയ വിശാഖപട്ടണം സ്വദേശികൾ നെയ്പാത്രം […]
Read More

‘മലബാർ മിസ്റ്ററി’ അല്ല മിന്നൽ മാജിക്; ബെവ്കോ പുതിയ മദ്യം പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പുതിയ ബ്രാൻഡി പുറത്തിറക്കി. മിന്നൽ മാജിക് എന്നാണ് പേര്. പാലക്കാട് പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസിൽ ബ്രാൻഡി എക്സൈസ് മന്ത്രി എം.ബി രാജേഷാണ് പുറത്തിറക്കിയത്. ആദ്യം ‘മലബാർ മിസ്റ്ററി’ എന്ന പേരാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് പേര് അധികൃതർ മാറ്റുകയായിരുന്നു. ഇപ്പോൾ ബെവ്‌കോ സ്വന്തം നിലയിൽ കണ്ടെത്തിയ പുതിയ പേര് ‘മിന്നൽ മാജിക്’ എന്നതാണ്. ഇതിന്റെ ചുരുക്കരൂപമായി എം എം ബ്രാൻഡി എന്ന പേരിൽ ഇത് വിപണിയിൽ അറിയപ്പെടും. ഉദ്ഘാടന ചടങ്ങിൽ മന്ത്രി എം […]
Read More

നാടൻപാട്ട് സംഘത്തിന്റെ വാൻ മരത്തിലിടിച്ചു; ഗായികയ്ക്ക് ദാരുണാന്ത്യം

ശാസ്താംകോട്ട: നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച് ഗായിക മരിച്ചു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മി (20) ആണ് മരിച്ചത്. രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിൽ സിനിമാപറമ്പിലാണ് അപകടം. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന, മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്. ബവ്റിജസ് ഔട്ട്ലറ്റിന് സമീപത്തെ മരത്തിൽ പിക്കപ്പ് വാൻ ഇടിച്ചു കയറി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്നാണ് പൊലീസ് നൽകുന്ന സൂചന. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് […]
Read More

മന്ത്രി വീണാ ജോർജിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മിന്നൽ പ്രതിഷേധം

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് ഇരച്ചുകയറിയ പ്രവർത്തകർ വീടിൻ്റെ വാതിലിന് മുന്നിൽ റീത്ത് വെച്ചു. വസതിക്ക് മുന്നിൽ രണ്ട് പൊലീസുകാരായിരുന്നു ഉണ്ടായിരുന്നത്. പ്രതിഷേധം ശക്തമായതോടെ കൂടുതൽ പൊലീസ് എത്തി. ഇതിനിടെ പ്രവർത്തകർ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റിൽ കരിങ്കൊടി തൂക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ […]
Read More

പൊതുമേഖല സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ ഹൈകോടതി സ്റ്റേ ചെയ്തു

കൊച്ചി: പൊതു സ്ഥാപനങ്ങളിൽ പത്തു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. സർക്കാരിന്റെ വിശദീകരണം വൈകുന്നത് കണക്കിലെടുത്താണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ നടപടി. താത്കാലികക്കാരെ സുപ്രീംകോടതി ഉത്തരവുകൾക്കു വിരുദ്ധമായി സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി നേരത്തേ വിധിച്ചിരുന്നു. ഈ നിർദ്ദേശം നിലനിൽക്കേ വീണ്ടും സ്ഥിരപ്പെടുത്താൻ ഉത്തരവുകൾ ഇറക്കിയതിനെതിരെ ഫയൽചെയ്ത ഉപഹർജിയിലാണ് ഇടക്കാല ഉത്തരവ്. നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയൽചെയ്യാൻ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. പലതവണ സമയം അനുവദിച്ചിട്ടും സർക്കാർ മറുപടി നൽകിയില്ല. […]
Read More

മലപ്പുറത്ത് കരിങ്കൽ ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞു; ക്ലീനറെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടു

മലപ്പുറം: ആതവനാട്ടിൽ നിയന്ത്രണം വിട്ട് കരിങ്കൽ ക്വാറിയിലേക്കു വീണ മിനി ലോറിയിലെ ക്ലീനർ മുസ്തഫയെ രക്ഷിക്കാനായില്ല. ലോറി ഉയർത്താനുള്ള ശ്രമം മൂന്ന് തവണ പരാജയപ്പെട്ടിരുന്നു. ക്ലീനർ‌ മുസ്തഫ ലോറിക്കടയിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കടകളിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്ന ലോറിയാണ് ബ്രേക്ക് നഷ്ടമായതിനു പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് ക്വാറിയിലേക്ക് മറിഞ്ഞത്. അപകടത്തിനു പിന്നാലെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ലോറി പൂര്‍ണമായും കുളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. ക്വാറി സ്ഥിതി ചെയ്യുന്നത് സ്ഥിരം […]
Read More

കേരളത്തിൽ നാളെ നഴ്സുമാരുടെ പണിമുടക്ക്; സ്വകാര്യ ആശുപത്രികൾ സ്തംഭിക്കും

തൃശ്ശൂർ: സ്വകാര്യ ആശുപത്രി മേഖലയിലെ നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ശനിയാഴ്ച പണിമുടക്കുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ.) നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി തൃശ്ശൂരിൽ അവകാശ പ്രഖ്യാപന സമ്മേളനവും സംഘടിപ്പിക്കും. ‘അതിജീവനത്തിനായുള്ള പോരാട്ടം’ എന്ന മുദ്രാവാക്യമുയർത്തിയാണ് നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും സമരം നടത്തുന്നത്. തുല്യജോലിക്ക് തുല്യ വേതനം, നഴ്‌സുമാർക്ക് അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, മറ്റു ആശുപത്രി ജീവനക്കാർക്ക് ആനുപാതികമായ ശമ്പള വർധന, യു.ജി.സി. സ്‌കെയിൽ ശമ്പളം […]
Read More