Imac Kochi

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പത്ത് ശതമാനം ഡിഎ കുടിശിക അനുവദിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) കുടിശിക അനുവദിച്ചു. പത്ത് ശതമാനം കുടിശികയാണ് അനുവദിച്ചത്. ഇതുസംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചു. മാർച്ചിലെ ശമ്പളത്തോടൊപ്പമാണ് കുടിശിക ലഭിക്കുക. പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാർക്ക് 32 ശതമാനം നിരക്കിലായിരിക്കും ഡിഎ ലഭിക്കുക. കഴിഞ്ഞയാഴ്‌ച മൂന്ന് ശതമാനം കുടിശിക അനുവദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പത്ത് ശതമാനം കൂടി അനുവദിച്ചിരിക്കുന്നത്. ഇതോടെ ബഡ്‌ജറ്റിൽ വാഗ്ദാനം ചെയ്തിരുന്ന ഡിഎ കുടിശിക സർക്കാർ നടപ്പിലാക്കിയിരിക്കുകയാണ്. 35 […]
Read More

ശസ്ത്രക്രിയ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവം: സർജറി നടത്തിയത് ഡോ.ഷാഹിദയുടെ നേതൃത്വത്തിൽ, അന്വേഷണത്തിന് നാലംഗ സമിതി

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം അന്വേഷിക്കാൻ നാലംഗസമിതിയെ ചുമതലപ്പെടുത്തിയെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് .ഡോ. ലളിതാംബികയുടെ യൂണിറ്റിലെ അസി. പ്രൊഫസർ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സർജറി നടന്നത്. ആ ഡോക്ടർ ഇപ്പോഴും സർവീസിലുണ്ടെന്നും മെഡിക്കൽ കോളേജിൽ നിന്ന് ട്രാൻസ്ഫർ ആയി പോയതായും അദ്ദേഹം വെളിപ്പെടുത്തി. സംഭവം ആരും ഒതുക്കി തീർക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും ഉപയോഗിച്ച ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തണമെന്ന കർശനമായ പ്രോട്ടോക്കോൾ നിലവിലുണ്ട്. കേസ് […]
Read More

20 കോടിയുടെ ക്രിസ്‌മസ് ബമ്പർ ആർക്ക് ലഭിക്കും; സമ്മാനാർഹമായ ടിക്കറ്റ് താനെടുത്തതെന്നും നഷ്ടപ്പെട്ടെന്നുമുള്ള പരാതിയുമായി റിട്ട. എഎസ്‌ഐ

കൊച്ചി: 20 കോടി രൂപ ഒന്നാം സമ്മാനമുള്ള ക്രിസ്‌മസ് – പുതുവത്സര ബമ്പർ ലോട്ടറി നഷ്ടപ്പെട്ടെന്നും തിരിച്ചുകിട്ടാൻ നടപടി വേണമെന്നുമാവശ്യപ്പെട്ട് റിട്ട. എഎസ്‌ഐ രംഗത്ത്. പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ കെ കെ സജിമോനാണ് പൊലീസിനെയും കോടതിയെയും സമീപിച്ചിരിക്കുന്നത്. ജനുവരി 24നായിരുന്നു ബമ്പർ നറുക്കെടുപ്പ് . XC 138455 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 20 കോടിക്ക് അർഹമായത്. ഡിസംബർ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോൾ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ടിക്കറ്റ് എടുത്തു. ടിക്കറ്റിന്റെ പുറത്ത് വിലാസമെഴുതി […]
Read More

ഇറാനെതിരായ ആക്രമണത്തിന് വ്യോമതാവളം നൽകില്ലെന്ന് യു.കെ

ലണ്ടൻ: ഇറാനെ ആക്രമിക്കാനൊരുങ്ങുന്ന യു.എസിന് ബ്രിട്ടീഷ് വ്യോമതാവളങ്ങൾ നൽകില്ലെന്ന് യുകെ. ഇറാനെതിരെയുള്ള ആക്രമണത്തിന് സർവസന്നാഹങ്ങളുമായി സജ്ജമായിരിക്കുന്ന അവസരത്തിലാണ് യുഎസിന് തിരിച്ചടി നേരിട്ടിരിക്കുന്നത്. യുകെയുടെ നിലപാട് ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് കൈമാറുന്നതുമായി ബന്ധപ്പെട്ട ഉത്കണ്ഠ വർധിപ്പിച്ചേക്കാം. സ്വിൻഡന് സമീപമുള്ള ആർഎഎഫ് ഫെയർഫോർഡിൽ നിന്നുള്ള യുഎസിന് ദീർഘദൂര ബോംബാക്രമണങ്ങൾക്ക് കെയ്ർ സ്റ്റാർമർ ഭരണകൂടം അനുമതി നിഷേധിച്ചു. ഇറാനിൽ മുൻകരുതൽ ആക്രമണങ്ങളിൽ പങ്കെടുക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായേക്കാമെന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പശ്ചിമേഷ്യയിൽ യുഎസ് സൈനിക സാന്നിധ്യം വർധിപ്പിക്കുകയും ഇറാനെതിരെ നടത്താൻ സാധ്യതയുള്ള […]
Read More

രോഗിയുടെ വയറ്റിൽ ശസ്‌ത്രക്രിയാ ഉപകരണം ; ഇന്ന് കേസ് കൊടുക്കുമെന്ന് കുടുംബം

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിന് ഇരയായ ഉഷയുടെ ശസ്‌ത്രക്രിയ ഇന്ന് തന്നെ ഉണ്ടായേക്കാമെന്ന് മകൻ ഷിബിൻ. രാവിലെ വിദഗ്‌ദ്ധ ഡോക്‌ടർമാർ എത്തിയതിന് ശേഷമായിരിക്കും എപ്പോഴാണ് ശസ്‌ത്രക്രിയ നടത്തേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ചികിത്സാപ്പിഴവിനെതിരെ നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്നും ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടർക്കെതിരെ നടപടി വേണമെന്നും ഷിബിൻ പറഞ്ഞു. ഗര്‍ഭപാത്രത്തില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യുന്നതിനായി 2021 മേയ് അഞ്ചിനാണ് ഉഷ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായത്. മുഴ നീക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ഇവര്‍ക്ക് നിരന്തരം വയറ് […]
Read More

ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ് ഡിവൈ.എസ്.പി അന്വേഷിക്കും

നിലമ്പൂർ: 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ പൊലീസ് ഉദ‍്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ മമ്പാട് പുള്ളിപ്പാടം പ്ലാമൂട്ടിൽ ഫിലിപ്പ് മമ്പാടിന് (49) എതിരായ കേസ് നിലമ്പൂർ ഡിവൈ.എസ്.പി കെ.വി. ലത്തീഫ് അന്വേഷിക്കും. മുൻ പൊലീസ് ഉദ‍്യോഗസ്ഥൻ ആയതിനാലാണ് നിലമ്പൂർ ഇൻസ്പെക്ടർ അന്വേഷിച്ചിരുന്ന കേസ് ഡിവൈ.എസ്.പി അന്വേഷിക്കുന്നത്‌. ആവശ‍്യമെങ്കിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ സെപ്റ്റംബറിലാണ് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ മാനസിക പിന്തുണയും കൗൺസിലിങ്ങും നൽകുന്നതിനായി മാതാപിതാക്കൾ ഫിലിപ്പിന്റെ വീട്ടിൽ താമസിപ്പിച്ചത്. ഇതിനിടെയാണ് മോട്ടിവേഷൻ ക്ലാസിനെന്ന് പറഞ്ഞ് […]
Read More

നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്‌ജിന് സ്ഥലംമാറ്റം;ഹണി എം വർഗീസിന്റെ നിയമനം ആലപ്പുഴയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ എറണാകുളം പ്രൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം വർഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് സ്ഥലംമാറ്റം. നിലവിലെ ആലപ്പുഴ ജില്ലാ കോടതി ജഡ്‌ജിയായ കെ കെ ബാലകൃഷ്‌ണനെ എറണാകുളത്തേക്ക് സ്ഥലംമാറ്റി. മറ്റ് നാല് ജഡ്‌ജിമാർക്കും സ്ഥലം മാറ്റം ലഭിച്ചു. സ്വാഭാവിക നടപടികളുടെ ഭാഗമാണ് സ്ഥലം മാറ്റം. നടിയെ ആക്രമിച്ച കേസിലെ വിധിയെ തുടർന്ന് ഹണി എം വർഗീസിനെതിരെ ധാരാളം ആരോപണങ്ങൾ ഉയർന്നിരുന്നു. മെമ്മറികാർഡ് ദുരുപയോഗം ചെയ്‌തതിൽ കൃത്യമായ അന്വേഷണത്തിന് […]
Read More

‘ദ് കേരള സ്റ്റോറി 2’ വിവാദം: സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കാൻ ഹർജി

കൊച്ചി: ‘ദ് കേരള സ്റ്റോറി 2’ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാണ് ആവശ്യം. കേരളത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണു ചിത്രത്തിന്റെ തലക്കെട്ട് എന്നും ഇതു മാറ്റണമെന്നും കണ്ണൂർ ഇടയാർ സ്വദേശി ശ്രീദേവ് നമ്പൂതിരി ഹർജിയിൽ ആവശ്യപ്പെട്ടു. തുടർന്ന് സെൻസർ ബോർഡിനും ചിത്രത്തിന്റെ നിർമാതാക്കളായ സൺഷൈന്‍ പിക്ചേഴ്സിനും നോട്ടിസ് അയയ്ക്കാൻ കോടതി നിർദേശിച്ചു. ചിത്രത്തിലെ ചില രംഗങ്ങൾ ചോദ്യം ചെയ്ത് ബന്ധപ്പെട്ട കക്ഷികളെ സമീപിച്ചെങ്കിലും ഈ മാസം 27ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നു നിർമാതാക്കൾ അറിയിച്ച സാഹചര്യത്തിലാണു […]
Read More

വയനാട് ടൗൺഷിപ്പ് ആദ്യഘട്ട താക്കോൽദാനം ബുധനാഴ്ച; 178 വീടുകൾ കൈമാറും

കല്പറ്റ: മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാനസർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി. ബുധനാഴ്ച വൈകിട്ട് നാലിന് എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയവിതരണവും നിർവഹിക്കും. 410 വീടുകളുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ നൽകുന്നത്. പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കുംവിധം 1000 ചതുരശ്രയടിയിൽ ഒറ്റനിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, […]
Read More

സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; ‘മലബാര്‍ മിസ്റ്ററി’

തിരുവനന്തപുരം: പേരിടൽ വിവാദത്തിന് വഴിതെളിച്ച സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡി ക്ക് പേരായി. ‘മലബാര്‍ മിസ്റ്ററി’ എന്നാണ് പുതിയ ബ്രാന്‍ഡിന് പേര് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 21ന് മന്ത്രി എം.ബി രാജേഷ് പേര് ഔദ്യോഗികമായി പേര് പ്രഖ്യാപിക്കും. പാലക്കാട് മലബാര്‍ ഡിസ്റ്റിലറിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡിയാണിത്. പുതിയ ബ്രാന്‍ഡ് കുറഞ്ഞ വിലയില്‍ ഈ മാസം 21ന് വിപണിയിലെത്തും. മദ്യത്തിന് ഉചിതമായ പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന ബെവ്കോ പരസ്യം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സര്‍ക്കാര്‍ മദ്യ ഉപഭോഗം […]
Read More