Imac Kochi

വടക്കുകിഴക്കൻ ഇന്ത്യയിൽ പ്രധാനമന്ത്രി മോദിയുടെ ആദ്യ എമർജൻസി ലാൻഡിങ്; പറന്നിറങ്ങിയത് ഹൈവേയിൽ

ഗുവാഹട്ടി: വടക്കുകിഴക്കൻ ഇന്ത്യയിൽ ആദ്യമായി ഒരു പ്രധാനമന്ത്രിയുടെ എമർജൻസി ലാൻഡിങ്. ആസാമിലാണ് സി-130 ജെ വിമാനത്തിൽ പ്രധാനമന്ത്രി മോദി ഇറങ്ങിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി അസമിലെത്തിയത്. ചബുവ എയർഫീൽഡിൽ നിന്ന് എത്തിയ അദ്ദേഹം ദേശീയ പാത 37-ലാണ് ലാൻഡ് ചെയ്തത്. 100 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ സൗകര്യം രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും വലിയ മുതൽക്കൂട്ടാകും. യുദ്ധവിമാനങ്ങൾക്കും ട്രാൻസ്‌പോർട്ട് വിമാനങ്ങൾക്കും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന റൺവേ, ദിബ്രുഗഡ് […]
Read More

വട്ടിയൂർക്കാവിൽ മൽസരിക്കുമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻകോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. കെ മുരളീധരൻ മുമ്പ് വട്ടിയൂർക്കാവ് എം എൽ എ ആയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും മുമ്പ് കെ.പി.സി.സി നേതൃയോഗം 15ന് രാവിലെ 10ന് എറണാകുളം ഡി.സി.സി ഓഫീസിൽ ചേരുമെന്നാണ് റിപ്പോർട്ട്. അതിനുമുമ്പ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാണ് ശ്രമം. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നേക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ […]
Read More

ബംഗളൂരുവിൽ കാർ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി: മലയാളി അടക്കം 7 മരണം

ബംഗളൂരു∙ ഹൊസ്കോട്ടയിൽ നിയന്ത്രണം വിട്ട കാർ മറ്റുവാഹനങ്ങളിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥി ഉൾപ്പെടെ 7 പേർ മരിച്ചു. മരിച്ചവരിൽ 6 കാർ യാത്രക്കാരും ഒരു ബൈക്ക് യാത്രക്കാരനുമുണ്ട്‌. കാറിൽ യാത്ര ചെയ്ത യെലഹങ്ക ആർവി കോളജിലെ പിയു വിദ്യാർഥികളായ മലയാളി അശ്വിൻ നായർ (17), അർഹാൻ ഷെരീഫ് (17), അയാൻ അലി (17), ഭരത് (18), ഏഥൻ ജോർജ് (17), ഫർഹാൻ (17), ബൈക്ക് യാത്രക്കാരൻ ഗഗൻ (26) എന്നിവരാണു മരിച്ചത്. സാറ്റലൈറ്റ് ടൗൺ റിങ് […]
Read More

സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവ്; പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യും

കൊച്ചി: മസ്‌തിഷ്‌കമരണം സംഭവിച്ച പത്തുമാസം പ്രായമുള്ള കുഞ്ഞ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാകും. എറണാകുളം അമൃത ആശുപത്രിയിൽ വച്ച് മസ്‌തിഷ്‌കമരണം സംഭവിച്ച ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ അബ്രഹാമിന്റെയും ഷെറിന്റെയും മകളാണ് ആലിൻ ഷെറിൻ അബ്രഹാം. റോഡപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് മസ്‌തിഷ്‌കമരണം സംഭവിച്ചത്. കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിന് മാതാപിതാക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ വൃക്കകളും കരളും ഹൃദയവാൽവും ദാനം ചെയ്യും. ഇരു വൃക്കകളും തിരുവനന്തപുരം […]
Read More

ട്വൻ്റി 20 ലോകകപ്പ്: ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ

കൊളംബോ: ട്വൻറി 20 ലോകകപ്പിൽ മുൻ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തകർത്ത് സ്വിം ബാവെ.. ടോസ് നേടി സിംബാബ്‌വെയെ ബാറ്റിംഗിനയച്ച ഓസ്‌ട്രേലിയക്ക് ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാനായില്ല. 23 റൺസി‌നാണ്‌ ഓസ്ട്രേലിയ പരാജയപ്പെട്ടത്. സിംബാബ്‌വെയ്‌ക്കെതിരെ ട്രാവിസ് ഹെഡാണ് ഓസ്ട്രേലിയയെ നയിച്ചത്. ഓപ്പണർമാർ ബ്രയാൻ ബെന്നറ്റും, തടിവനാഷെ മറുമാനിയും ചേർന്ന് ഗംഭീര തുടക്കമാണ് സിംബാബ്‌വെയ്‌ക്ക് നൽകിയത്. ഏഴ് ഓവറിൽ 60 റൺസ് കടന്നശേഷമാണ് ആദ്യ വിക്കറ്റ് വീണത്. റയാൻ ബൾ (35) ബെന്നറ്റിനൊപ്പം മികച്ചരീതിയിൽ ബാറ്റ് വീശിയതോടെ […]
Read More

തമിഴ്‌നാട്ടിലെ എല്ലാ സ്‌ത്രീകളുടെയും അക്കൗണ്ടിൽ രാവിലെ 5000 രൂപയെത്തി; സ്റ്റാലിൻ സർക്കാരിൻ്റെ സർജിക്കൽ സ്ട്രൈക്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ എല്ലാ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ ഇന്ന് 5000 രൂപവീതം എത്തി. 1.31 കോടി ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് സ്റ്റാലിൻ സർക്കാർ പണം കൈമാറിയത്. തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാർ നടപടി. പ്രതിമാസം ആയിരം രൂപ സ്ത്രീകളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണിത്. ഫെബ്രുവരിയിലെ തുകയ്ക്കൊപ്പം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ തുക മുൻകൂറായി നൽകുകയായിരുന്നു. ഇതിനുപുറമെ വേനൽക്കാല പ്രത്യേക ആനുകൂല്യമായി 2000 രൂപയും കൈമാറിയതോടെയാണ് ആകെത്തുക 5000 ആയത്. ‘തമിഴ്‌നാട്ടിലെ സ്‌ത്രീകൾക്ക് സ്റ്റാലിൻ നൽകിയ […]
Read More

പതിനാറുകാരിയ പീഡിപ്പിച്ച കേസ്: മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പിടിയിൽ

മലപ്പുറം: പതിനാറുകാരിയെ ലോഡ്ജിൽ പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും മോട്ടിവേഷണൽ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് അറസ്റ്റിൽ. നിലമ്പൂർ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ചേവായൂർ സ്വദേശിനിയായ പെൺകുട്ടിക്ക് നേരെയായിരുന്നു അതിക്രമം. കഴിഞ്ഞ വർഷം സെപ്‌‌തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. നിലമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും കാസർകോട് കാഞ്ഞങ്ങാട് ഭാഗത്തുവച്ചും ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിയിൽ പറയുന്നു. ചേവായൂർ സ്റ്റേഷനിലായിരുന്നു പെൺകുട്ടി ആദ്യം പരാതി നൽകിയത്. പിന്നീട് കേസ് നിലമ്പൂരിലേക്ക് മാറ്റുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ നിരവധി […]
Read More

അതീവസുരക്ഷയുള്ള പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് രണ്ടുകോടിയുടെ ആനക്കൊമ്പുകൾ മോഷണം പോയി

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് രണ്ടുകോടി രൂപ വിലമതിപ്പുള്ള ആനക്കൊമ്പുകൾ മോഷണം പോയി. ഓഫീസേഴ്സ് ക്ലബിൽ സൂക്ഷിച്ചിരുന്ന രണ്ട് ആനക്കൊമ്പുകളാണ് നഷ്ടപ്പെട്ടത്. 1929ൽ സംസ്ഥാന സർക്കാർ സൈന്യത്തിന് കൈമാറിയവയാണ് ഇവ. മാൻ കൊമ്പുകൾ ഉൾപ്പെടെയുള്ളവ ക്യാമ്പിലെ സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരുന്നത്. ബുധനാഴ്ച രാത്രി ക്യാമ്പിൽ നടന്ന ഒരു പരിപാടിയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനും ലൈ​റ്റ് സെ​റ്റിംഗുകൾക്കുമായി ക്യാമ്പിനുപുറത്തുള്ള 18 പേർ എത്തിയിരുന്നതായി വിവരമുണ്ട്. ഇതിനുശേഷമാണ് ആനക്കൊമ്പുകൾ കാണായതെന്നാണ് പൂജപ്പുര പൊലീസ് പറയുന്നത്. മിലിട്ടറി ഇന്റലിജെൻസും അന്വേഷണം […]
Read More

ട്വൻ്റി 20 ലോകകപ്പ്: ഇന്ത്യക്ക് രണ്ടാം ജയം

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ നമീബിയക്കെതിരെ ഇന്ത്യക്ക് 93 റണ്‍സ് വിജയം. തുടർച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാമതെത്താനും ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യ ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയയുടെ മറുപടി 18.1 ഓവറില്‍ 116 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയെ ഞെട്ടിച്ച് മികച്ച തുടക്കമിട്ടതിന് ശേഷമാണ് നമീബിയ ബാറ്റിംഗ് തകര്‍ച്ച നേരിട്ടത്. ഒരവസരത്തില്‍ 7 ഓവറില്‍ 67ന് ഒന്ന് എന്ന നിലയിലായിരുന്നും അവര്‍. ഞായറാഴ്ച കൊളംബോയില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന […]
Read More

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; ഇന്ത്യ 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നു

ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകി. ഫ്രഞ്ച് പ്രസിഡൻ്റിൻ്റെ സന്ദർശനത്തിന് മുൻപായാണ് നിർണായക തീരുമാനം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്.3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നേരത്തെ അനുമതി നൽകിയിരുന്നു. വ്യോമസേനയ്ക്ക് 36 റഫാൽ വിമാനങ്ങൾ ഇന്ത്യ വാങ്ങിയിരുന്നു. നാവിക സേനയ്ക്ക് 26 വിമാനങ്ങൾക്കുള്ള കരാറും നൽകി. […]
Read More