Imac Kochi

മദ്യത്തിന് പേരിടൽ മത്സരത്തിന് ഹൈക്കോടതിയുടെ സ്റ്റേ

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ മദ്യോത്പാദന കമ്പനിയായ മലബാർ ഡിസ്റ്റലറീസ് പുതുതായി ഇറക്കുന്ന പ്രീമിയം ബ്രാൻഡി ഉത്പന്നത്തിന് പേരും ലോഗോയും നിർദേശിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചുള്ള മത്സരം ഹൈക്കോടതി തടഞ്ഞു. . മത്സരത്തിന്റെ നടത്തിപ്പ് ചോദ്യം ചെയ്ത് സമർപ്പിച്ച രണ്ട് പൊതുതാത്പര്യ ഹർജികൾ പരിഗണിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സർക്കാർ നടത്തുന്ന ഇത്തരത്തിലുള്ള മത്സരങ്ങൾ സ്വകാര്യ മദ്യ നിർമാണ കമ്പനികൾ പിന്തുടരാൻ സാധ്യതയുണ്ടെന്നും മോശം കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ഹർജിക്കാർ വാദിച്ചു. നിയമവിരുദ്ധമായ പരസ്യങ്ങൾക്ക് പിഴ ചുമത്തുന്ന വകുപ്പിന്റെ ലംഘനമാണെന്നും […]
Read More

ശബരിമല സ്വർണക്കൊള്ള;പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളി സാമ്പിൾ ശേഖരണം തുടങ്ങി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിളുകൾ ശേഖരിച്ചുതുടങ്ങി. ശ്രീകോവിലിനുചു​റ്റും നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കാതെ വന്നതോടെയാണ് കൂടുതൽ പരിശോധനകൾ നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്. ശ്രീകോവിലിനുചു​റ്റുമുള്ള എല്ലാ വശങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുമെന്നാണറിയുന്നത്. ശ്രീകോവിലിനുപിറകിലുള്ള സാമ്പിളുകളാണ് ആദ്യഘട്ടത്തിൽ ശേഖരിക്കുന്നത്. പരിശോധന മൂന്ന് ദിവസമെടുക്കും. ലീഗൽ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥരും പ്രത്യേക അന്വേഷണ സംഘത്തോടൊപ്പമുണ്ട്.
Read More

കേരള സർവകലാശാല വിദ്യാർത്ഥി യൂണിയനെ അസാധുവാക്കിയ വി.സിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: സർവകലാശാല യൂണിയനെ അസാധുവാക്കിയ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിൻ്റെ നടപടി ഹൈക്കോടതി റദ്ദാക്കി. കാലാവധി പൂര്‍ത്തിയാകുംവരെ വിദ്യാര്‍ത്ഥി യൂണിയന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സര്‍വകലാശാല ഫണ്ട് അനുവദിച്ച രണ്ട് പരിപാടികള്‍ നടത്താനും ഹൈക്കോടതി അനുമതി നല്‍കി. സര്‍വകലാശാല യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കഴിഞ്ഞ ഫെബ്രുവരി പത്തിനായിരുന്നു കേരള സര്‍വകലാശാല യൂണിയന്‍ മോഹനന്‍ കുന്നുമ്മല്‍ അസാധുവാക്കിയത്. തെരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സിലും രൂപീകരിച്ചിരുന്നു. യൂണിയന്റെ കാലാവധി കഴിഞ്ഞതിനാലാണ് നടപടിയെന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം. എന്നാല്‍ പ്രതികാര […]
Read More

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ലോക്സഭയിൽ ബിജെപി പ്രമേയം

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ അയോഗ്യനാക്കാനുള്ള പ്രമേയം ബിജെപി എംപി നിഷികാന്ത് ദുബെ സഭയിൽ അവതരിപ്പിച്ചു. മുൻ സൈനിക മേധാവി ജനറൽ എം എം നരവനെയുടെ പുസ്‌തകവുമായി ബന്ധപ്പെട്ടതുൾപ്പെടെ ബിജെപി എംപിമാരും രാഹുൽ ഗാന്ധിയുമായി സഭയിൽ വാഗ്വാദം നടന്നിരുന്നു. എപ്സ്റ്റീൻ ഫയലിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ പേരുണ്ടെന്നും രാഹുൽ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ പ്രമേയം അവതരിപ്പിച്ചത്. ‘ആരാണ് രാഹുൽ ഗാന്ധിയെ ഫണ്ടിംഗ് ചെയ്യുന്നത്? രാജ്യത്തെ തകർക്കാനുള്ള നീക്കം നടത്തുന്നതാരാണ്? രാഹുൽ ഗാന്ധിയുടെ അംഗത്വം ലോക്‌സഭ എടുത്തുകളയണം. […]
Read More

രാഹുലിന് ആദ്യ ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം

കൊച്ചി: ആദ്യ ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർജാമ്യം. ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്.നേരത്ത മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ അറസ്​റ്റിലായ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. രാഹുലിനെതിരായ രണ്ടാമത്തെ പീഡനക്കേസിലും കീഴ്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ എല്ലാ കേസുകളിലും രാഹുലിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 16 ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം. രാവിലെ പത്തുമുതൽ വൈകുന്നേരം നാലുമണിവരെ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഉപാധിയിൽ പറയുന്നു. ആ കാലയളവിൽ കസ്റ്റഡിയിൽ ഉള്ളതായി […]
Read More

ദേശീയ പണിമുടക്ക് തുടങ്ങി; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

തിരുവനന്തപുരം: ലേബർ കോഡുകളുൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർദ്ധരാത്രി മുതൽ വ്യാഴാഴ്ച അർദ്ധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തിൽ ഭരണ – പ്രതിപക്ഷ അനുകൂല സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകുന്നുണ്ട്. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർ ആൻഡ് റസ്‌ക്യൂ സർവീസ്, ആംബുലൻസ് തുടങ്ങി അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. ഇന്ന് […]
Read More

സ്കൂളിലും സർക്കാർ ചടങ്ങിലും ഇനി ‘വന്ദേമാതരവും’;പ്രോട്ടോക്കോൾ കർശനം

ന്യൂഡൽഹി: സ്കൂളുകളിലും സർക്കാർ ചടങ്ങുകളിലും ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് മുൻപായി ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വന്ദേമാതരം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണം. പത്മ പുരസ്കാരങ്ങൾ പോലുള്ള ബഹുമതികൾ നൽകുന്ന ചടങ്ങുകളിലും, രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റു പരിപാടികളിലും വന്ദേമാതരം ആലപിക്കണം. സിനിമാ തിയറ്ററുകൾ പോലുള്ള പൊതുസ്ഥലങ്ങളിലും ഇത് കേൾപ്പിക്കണം. എന്നാൽ ഇത്തരം ഇടങ്ങളിൽ എഴുന്നേറ്റ് നിൽക്കണമെന്നു നിർബന്ധമില്ല. 1937 ൽ കോൺഗ്രസ് നീക്കം ചെയ്തെന്നു ബിജെപി ആരോപിച്ചിരുന്ന 4 വരികൾ ഉൾപ്പെടെ വന്ദേമാതരത്തിലെ ആറ് […]
Read More

കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ അവസാന വാരമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ അവസാന വാരം ഉണ്ടായേക്കുമെന്ന് സൂചന.പ്രഖ്യാപനം മാർച്ച് 15ന് മുമ്പുണ്ടാകും. തിരഞ്ഞെടുപ്പിന് മുന്നോടിയായ സുരക്ഷാ വിലയിരുത്തലുകൾ കമ്മിഷൻ ഏകദേശം പൂർത്തിയാക്കി. ഈ മാസം അവസാനം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ ഡോ. സുഖ്വിന്ദർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ കേരളം സന്ദർശിക്കും. കേരളത്തിൽ ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ ആറിനായിരുന്നു. വോട്ടെണ്ണൽ മേയ് രണ്ടിനും. റമദാൻ, ഈസ്റ്റർ, ദുഃഖ വെള്ളി, […]
Read More

കേരള സർവകലാശാലാ യൂണിയൻ വിസി അസാധുവാക്കി, പ്രതികാര നടപടിയെന്ന് എസ്‌എഫ്ഐ

തിരുവനന്തപുരം: കേരള സർവകലാശാലയിൽ എസ്‌എഫ്ഐയും വൈസ് ചാൻസലറും തമ്മിലുള്ള തർക്കം പുതിയ വഴിത്തിരിവിലേക്ക്‌. നിലവിലെ സർവകലാശാല യൂണിയൻ അസാധുവാക്കിക്കൊണ്ട് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കിയതോടെയാണിത്‌. പുതിയ യൂണിയൻ തിരഞ്ഞെടുപ്പിനായി ജനറൽ കൗൺസിൽ രൂപീകരിക്കുമെന്നും വിസി അറിയിച്ചു. യൂണിയന്റെ കാലാവധി ഇതിനകം അവസാനിച്ചതിനാൽ സ്വാഭാവിക നടപടി മാത്രമാണിതെന്നാണ് സർവകലാശാലയുടെ വിശദീകരണം. പുതിയ യൂണിയനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങാൻ വൈകിയെന്നും വിസി വ്യക്തമാക്കി. ഈ യൂണിയന്റെ കാലത്ത് കഴിഞ്ഞ ഏപ്രിലിൽ കലോത്സവം നടത്തിയതാണെന്നും പുതിയ കലോത്സവം അടുത്ത […]
Read More

ദേശീയ പണിമുടക്ക് 12ന്; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

തിരുവനന്തപുരം∙ ഈ മാസം 12ന് നടക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. പണിമുടക്കില്‍ ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വന്‍ഷനെയും ഒഴിവാക്കി. പണിമുടക്കില്‍ ഷോപ്പിങ് മാളുകള്‍, സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ അടക്കമുള്ളവ സ്തംഭിക്കും. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് തുടങ്ങിയ അത്യാവശ്യ സര്‍വീസൊഴിച്ച് മറ്റെല്ലാ മേഖലയിൽ പ്രവർത്തിക്കുന്നവരും പണിമുടക്കും. വ്യവസായ – കാര്‍ഷിക – വാണിജ്യ – വ്യാപാര മേഖലകള്‍ […]
Read More