Imac Kochi

കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിങ് നൽകാമെന്ന്‌ മൃഗസ്‌നേഹികൾക്ക് സുപ്രീംകോടതിയുടെ പരിഹാസം

ന്യൂഡൽഹി: തെരുവുനായകളുടെ പെരുമാറ്റം മുൻകൂട്ടി വായിച്ചെടുക്കാൻ പറ്റാത്തതിനാൽ സ്‌കൂളുകൾ, ആശുപത്രികൾ, കോടതികൾ തുടങ്ങിയ സുപ്രധാന സ്ഥലങ്ങളിൽ അവയെ നീക്കം ചെയ്യുന്നത് എന്തിനാണ് എതിർക്കുന്നതെന്ന് സുപ്രീം കോടതി. കടിച്ചുകീറാനുള്ള അവസ്ഥയിലാവുമ്പോൾ അവയുടെ പെരുമാറ്റം ആർക്കും വായിച്ചെടുക്കാൻ കഴിയില്ല. തങ്ങളുടെ പരിഷ്‌കരിച്ച ഉത്തരവ് സ്ഥാപനപരമായ സ്ഥലങ്ങളിൽ മാത്രം ഒതുങ്ങുന്നതാണെന്നും പൊതുറോഡുകളിൽ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.അപകടകാരികളായ നായ്ക്കളെ പെരുമാറ്റംകൊണ്ടു മാത്രം തിരിച്ചറിയുന്നത് അസാധ്യമാണെന്നും റോഡുകളിലും തെരുവുകളിലും നായ്ക്കളുടെ ജനസംഖ്യയെ നിയന്ത്രിക്കുന്നതിൽ വെല്ലുവിളികൾ ഉണ്ടെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. […]
Read More

ഒപ്പിട്ടതു മാത്രമേ ഉള്ളൂ എന്ന്‌ പത്മകുമാർ, ഒഴിഞ്ഞു മാറാനാകില്ലെന്ന് കോടതി; ദേവസ്വം മുൻ പ്രസിഡന്റിന് ജാമ്യമില്ല

കൊല്ലം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിൽനിന്നും സ്വർണം മോഷ്ടിച്ചു എന്ന കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനു ജാമ്യം നൽകാതെ കോ‌ടതി. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ദേവസ്വം പ്രസിഡന്റ് എന്ന രീതിയിൽ ഒപ്പുവയ്ക്കുക മാത്രമാണ് താൻ ചെയ്തതെന്നും മറ്റ് അംഗങ്ങൾക്കുള്ള ഉത്തരവാദിത്തം മാത്രമേ തനിക്കും ഉള്ളുവെന്നുമാണ് കോടതിയിൽ പത്മകുമാർ ഉന്നയിച്ച വാദം. എന്നാൽ ഇതു കോടതി തള്ളി. ദേവസ്വം പ്രസിഡന്റ് എന്ന തരത്തിൽ ഒഴിഞ്ഞുമാറാൻ പത്മകുമാറിനു കഴിയില്ലെന്നും ജാമ്യം അനുവദിക്കാൻ […]
Read More

ഓഫിസ് ഒഴിയും, മരുതംകുഴിയിലേക്ക് മാറും: ചർച്ചയ്ക്കും തർക്കത്തിനുമില്ലെന്ന് പ്രശാന്ത്

തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസ് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് ഒഴിയും. വാർഡ് കൗൺസിലർ ആർ.ശ്രീലേഖയുമായി അടുത്തിടെ ഓഫിസിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് മാറ്റം. മണ്ഡലത്തിലെ മരുതംകുഴിയിലേക്ക് ഓഫിസ് മാറാനാണ് തീരുമാനം. ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന എംഎൽഎ ഓഫിസ് ഒഴിയണമെന്ന് ആർ.ശ്രീലേഖ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം പ്രശാന്ത് നിരസിച്ചതോടെ ഓഫിസ് പ്രശ്നം രാഷ്ട്രീയ തർക്കമായി മാറി. ഇനി തർക്കത്തിനും ചർച്ചയ്ക്കും ഇല്ലെന്നും ഓഫിസ് മാറാൻ തീരുമാനിച്ചെന്നും പ്രശാന്ത് മാധ്യമങ്ങളോടു […]
Read More

ബലാത്സംഗ കേസ്: രാഹുലിന്റെ അറസ്റ്റുതടഞ്ഞത് ഹൈകോടതി നീട്ടി

കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റുതടഞ്ഞത് ഈ മാസം 21വരെ ഹൈക്കോടതി നീട്ടി. ഇതിനൊപ്പം ആദ്യ ബലാത്സംഗക്കേസിലെ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അതിജീവിതയെ കക്ഷിചേർക്കുകയും ചെയ്തു. വിശദമായ മറുപടി സത്യവാങ്‌മൂലം നൽകാൻ ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിജീവിതയുടെ അഭ്യർത്ഥന പരിഗണിച്ചശേഷമായിരുന്നു കോടതിയുടെ നടപടി. 21ന് മുൻകൂർ ജാമ്യാപേക്ഷയിൽ വിശദവാദം കേൾക്കും. സത്യവാങ്‌മൂലത്തിൽ പറയുന്ന കാര്യങ്ങൾകൂടി പരിഗണിച്ചശേഷമായിരിക്കും കോടതി മുൻകൂർ ജാമ്യത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് രാഹുൽ […]
Read More

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിന് ഇഡിക്ക് കേന്ദ്രസർക്കാർ അനുമതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണത്തിന് ഇ.ഡി എത്തുന്നു.കേസ് രജിസ്റ്റർ ചെയ്യാൻ കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് യൂണിറ്റിന് കേന്ദ്രം അനുമതി നൽകിയതായാണ് റിപ്പോർട്ട്. ശബരിമല സ്വർണക്കൊള്ളക്കേസിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന സൂചനയിൽ കഴിഞ്ഞ ഒക്ടോബറിൽ തന്നെ ഇഡി പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. സ്വർണക്കൊള്ളയിൽ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി ഇഡി ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് ഇഡി സമാന്തരമായി അന്വേഷണം നടത്തുന്നതിനെ മുൻപ് പ്രത്യേക അന്വേഷണ സംഘം […]
Read More

അബുദാബിയിലെ വാഹനാപകടം; നാല് കുട്ടികള്‍ക്കും യാത്രാമൊഴി

അബുദാബി: വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ക്ക് യാത്രാമൊഴി നല്‍കി പ്രവാസ ലോകം. ദുബായ് സോനാപൂരിലെ കബര്‍ സ്ഥാനിലാണ് നാല് സഹോദരങ്ങള്‍ക്കും അന്ത്യനിദ്ര. കുടുംബാംഗങ്ങളും സാമൂഹിക പ്രവര്‍ത്തകരുമടക്കം നിരവധി ആളുകള്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷികളായി. ഉള്ളുലയ്ക്കുന്ന വേദനയോടെ നാല് കുട്ടികളുടെയും ചേതനയറ്റ ശരീരം ബന്ധുക്കള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് അബുദബിയിലെ ബനിയാസ് മോര്‍ച്ചറിക്ക് സമീപം പ്രത്യേക പ്രാര്‍ത്ഥനയും ഹൃസ്വ സമയത്തെ പൊതുദര്‍ശനവും നടന്നു. ഉച്ചയ്ക്ക് ശേഷം അഷാസ്, അമ്മാര്‍, അസാം, അയാഷ് എന്നിവരുടെ മൃതദേഹം ദുബായില്‍ […]
Read More

ശ്വാസതടസവും ചുമയും; കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി ആശുപത്രിയിൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ശ്വാസതടസത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സോണിയാ ഗാന്ധിയെ ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസത്തിനൊപ്പം ചുമയും ഉണ്ടായിരുന്നു. പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് സോണിയ ചികിത്സയ്‌ക്ക് എത്തിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഡൽഹിയിലെ കടുത്ത തണുപ്പും വായു മലിനീകരണവും കാരണമാണ് സോണിയയ്‌ക്ക് ശ്വാസതടസമുണ്ടായതെന്നാണ് റിപ്പോർട്ട്. നിലവിൽ ആരോഗ്യനില തൃപ്‌തികരമാണെന്നും രണ്ട് ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നും ഡോക്‌ടർമാർ അറിയിച്ചു.
Read More

വെള്ളിയാഴ്ച മുതൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചയും ശനിയാഴ്ചയും മഴയ്ക്ക് സാധ്യത. ശനിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഇത് തീവ്ര […]
Read More

മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി: മുസ്​ലിം ലീഗ് നേതാവും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ വി.കെ.ഇബ്രാഹിംകുഞ്ഞ് (74) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിന്നു. മധ്യകേരളത്തിൽ മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ നേതാക്കളിലൊരാളായ ഇബ്രാഹിംകുഞ്ഞ് രണ്ടു തവണ മന്ത്രിയായിട്ടുണ്ട്. 2001, 2006 വർഷങ്ങളിൽ മട്ടാഞ്ചേരിയിൽ നിന്നും നിയമസഭയിലെത്തിയ അദ്ദേഹം 2011ലും 2016ലും ജയം നേടിയത് കളമശേരിയിൽ നിന്നാണ്. എറണാകുളം ആലങ്ങാട് കൊങ്ങോർപ്പിള്ളി സ്വദേശിയായ ഇബ്രാഹിംകുഞ്ഞ് മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷ സ്ഥാനം ഉൾപ്പെടെ പാർട്ടിയിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2001 – 2006ലെ യുഡിഎഫ് […]
Read More

മുൻ കേന്ദ്രമന്ത്രി സുരേഷ് കൽമാഡി അന്തരിച്ചു

പൂനെ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ഇന്ത്യാ-പാക് യുദ്ധത്തിൽ രണ്ടുതവണ പങ്കെടുക്കുകയും ചെയ്ത സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. അസുഖബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. മരണസമയം ഭാര്യയും മക്കളും അടുത്തുണ്ടായിരുന്നു. സംസ്കാരം ഇന്നുവൈകിട്ട് നവി പേട്ടിൽ നടക്കും. ഇന്ത്യ- പാക് യുദ്ധത്തിൽ വ്യോമസേനയുടെ പൈലറ്റായി രണ്ടുതവണ പങ്കെടുത്തിട്ടുള്ള കൽമാഡിക്ക് എട്ടുസേനാമെഡലുകൾ ലഭിച്ചിട്ടുണ്ട്. 1965ലാണ് പൈലറ്റായി വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1978ൽ മഹാരാഷ്ട്ര പ്രദേശ് യൂത്തുകോൺഗ്രസ് പ്രസിഡന്റായാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്.1982ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996ൽ […]
Read More