Imac Kochi

ഗുണ്ടാപ്പിരിവ് നൽകിയില്ല; പത്തനംതിട്ടയിൽ സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു

പത്തംനതിട്ട: ഗുണ്ടാപ്പിരിവ് നൽകാത്തതിന് തിരുവല്ലയിലെ സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.ഫ്രെബുവരി ഒന്നാം തീയതിയാണ് സംഭവം . കാപ്പ കേസ് പ്രതിയായ സുബിൻ അലക്സാണ്ടറും സംഘവുമാണ് പ്രതികൾ . ഗുണ്ടാപ്പിരിവായി 50,000 രൂപ ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് സ്പാ ഉടമയും ജീവനക്കാരും അറിയിച്ചിരുന്നു. കുറച്ചുദിവസങ്ങളായി സുബിൻ സ്പാ കേന്ദ്രത്തിനെതിരെ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് ഒന്നാം തീയതി ഉച്ചയ്ക്ക് 3.30ന് സുബിനും സംഘവും സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പണം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരി നൽകിയില്ല. പിന്നാലെ സ്പാ റൂമിലേക്ക് കൊണ്ടുപോയി കത്തികാണിച്ച് […]
Read More

സർക്കാർ ജീവനക്കാർക്ക് ആഴ്‌ചയിൽ അഞ്ചുദിവസം മാത്രം ജോലി; അംഗീകരിച്ച് സർവിസ് സംഘടനകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പ്രവൃത്തി ദിവസം ആഴ്ചയിൽ ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കാനുള്ള നിർദ്ദേശത്തിന് അംഗീകരിച്ച് സർവീസ് സംഘടനകളുടെ അംഗീകാരം. പ്രവ‌ൃത്തി സമയം കൂട്ടുന്നതും അംഗീകരിച്ചു. എന്നാൽ പൊതു അവധിയും കാഷ്വൽ ലീവും ചുരുക്കാൻ അനുവദിക്കില്ലെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. ചീഫ് സെക്രട്ടറി സർക്കാർ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ മീറ്റിംഗിലാണ് സംഘടനകൾ അഭിപ്രായം വ്യക്തമാക്കിയത്. സർക്കാരിന്റെ തീരുമാനം അറിയിക്കാമെന്നാണ് ചീഫ് സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കിയത്. നിലവിൽ 42 മണിക്കൂറാണ് ആഴ്ചയിലെ പ്രവൃത്തി സമയം. […]
Read More

കളമശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം കുവൈറ്റിൽ നിന്ന് കയറ്റി വിട്ട സൂരജ് ലാമയുടേത്; ഡിഎൻഎ ഫലം പുറത്ത്

കൊച്ചി: കളമശ്ശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം കാണാതായ സൂരജ് ലാമയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായി. നവംബർ 30ന് ആളൊഴിഞ്ഞ ഭാഗത്ത് ഒരുമാസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടുമാസങ്ങൾക്ക് ശേഷമാണ് ഡിഎൻഎ ഫലം ലഭിച്ചത്. മകൻ സാന്റോൺ ലാമ കൊച്ചിയിലെത്തിയിട്ടുണ്ട്. എയർപോർട്ട് അതോറിറ്റി, പോലീസ്, ആശുപത്രി തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും വലിയ തോതിലുള്ള അശ്രദ്ധ ഉണ്ടായെന്നും, അച്ഛന്റെ ജീവൻ നഷ്ടപ്പെട്ടത് ഈ സംവിധാനങ്ങളുടെ പരാജയം മൂലമാണെന്നും സാൻഡൽ ലാമ പറഞ്ഞു. കൊൽക്കത്തയിൽ വേരുകളുള്ള ലാമ […]
Read More

വി എസിന് നൽകിയ പത്മവിഭൂഷൺ സ്വീകരിക്കില്ല; പാർട്ടി തീരുമാനം അംഗീകരിച്ച് കുടുംബം

തിരുവനന്തപുരം: മരണാനന്തര ബഹുമതിയായി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ സ്വീകരിക്കുന്നില്ലെന്ന നിലാടിൽ കുടുംബം. പാർട്ടി തീരുമാനം കുടുംബം അംഗീകരിക്കുകയായിരുന്നു. പുരസ്കാരം വാങ്ങുന്നതിൽ പാർട്ടി എന്ത് നിലപാട് എടുക്കുമോ അതായിരിക്കും കുടുബത്തിനുമെന്ന് മകൻ അരുൺ‌കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻകാലങ്ങളിൽ ഇത്തരം പുരസ്കാരങ്ങൾ കമ്മ്യൂണിസ്റ്റ് നേതാക്കൾ നിരസിച്ചിരുന്നുവെന്നായിരുന്നു പാർട്ടിയുടെ നിലപാട്. പുരസ്കാരത്തിനർഹരായവർ ജീവിച്ചിരുന്നപ്പോഴായിരുന്നു അത്. വി.എസ് ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ കുടുംബം തീരുമാനിക്കട്ടേയെന്നാണ് പാർട്ടി കേന്ദ്രങ്ങൾ തീരുമാനമെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പത്മവിഭൂഷൺ […]
Read More

തിരുവനന്തപുരത്ത് കാർ യുവാക്കളെ ഇടിച്ച് തെറിപ്പിച്ച സംഭവം:കാർ ഓടിച്ച നടന്‍ മണിയന്‍പിള്ള രാജു അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാക്കളെ കാർ ഇടിച്ച് തെറിപ്പിച്ച കേസിൽ നടൻ മണിയൻപിള്ള രാജുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.കാറോടിച്ചത് നടൻ മണിയൻപിള്ള രാജു തന്നെയെന്ന് വ്യക്തമായ സാഹചര്യത്തിൽ അദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അപകടത്തിനു ശേഷം നിർത്താതെ പോയ വാഹനത്തിന്റെ ആർ സി ഓണറുടെ പേര് പരിശോധിച്ചപ്പോൾ സുധീര്‍കുമാര്‍ എന്നാണ് കണ്ടത്. മണിയന്‍പിളള രാജുവിന്റെ യഥാര്‍ത്ഥ പേരാണ് സുധീര്‍ കുമാര്‍.. ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവർ […]
Read More

കൂടെ ഉണ്ടാകുമെന്ന് കരുതിയിരുന്ന ചിലരാണ് മൊഴിമാറ്റിയത്: ഭാവന

കൊച്ചി:കൂടെ നിൽക്കുമെന്ന് കരുതിയ ചിലരാണ് കേസിന്റെ സമയത്ത് മൊഴി മാറ്റിയതെന്നും അവരുടെ തീരുമാനത്തിൽ ഞെട്ടലില്ലെന്നും നടി ഭാവന. പുതിയ ചിത്രമായ അനോമിയുടെ പ്രൊമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഭാവന ഇക്കാര്യങ്ങൾ സംസാരിച്ചത്. കൂടെ ആരെങ്കിലും ഉണ്ടാകുമെന്ന് ആലോചിച്ചിട്ടില്ല കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതെന്നും കേസുമായി പോയതെന്നും ഭാവന പറഞ്ഞു. ‘ഇങ്ങനെയൊരു തീരുമാനം എടുക്കുമ്പോൾ ആരൊക്കെ കൂടെയുണ്ടാകും, കൂടെയുണ്ടാകില്ല എന്തൊക്കെ ഇനി സംഭവിക്കും തുടങ്ങി ഒന്നിനെ കുറിച്ചും നമ്മൾ ആലോചിക്കില്ല. കൂടെ നിന്നവരിൽ എനിക്ക് വളരെ അടുത്ത് […]
Read More

സന്തോഷ് ട്രോഫി: കേരളം ഫൈനലിൽ

ദിബ്രുഗണ്ഡ്: സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരത്തിൽ കേരളം ഫൈനലിൽ. കരുത്തരായ പഞ്ചാബിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് കേരളത്തിന്റെ മുന്നേറ്റം. തുടർച്ചയായ രണ്ടാം തവണയാണ് കേരളം കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ. റെയിൽവേസിനെ 2-0ന് തകർത്താണ് സർവീസ് ഫൈനലിലേക്ക് കടന്നത്. ധാക്കുവഖാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ തുടക്കം മുതൽ കേരളമാണ് ആധിപത്യം പുലർത്തിയത്. 16-ാം മിനിട്ടിൽ മുഹമ്മദ് അജ്‌‌സലാണ് ആദ്യ ഗോൾ നേടിയത്. 34, 83 മിനിട്ടുകളിൽ മുഹമ്മദ് റിയാസ് […]
Read More

‘എംഎൽഎയ്ക്ക് പാർക്ക് ചെയ്യാം, നിയമസഭാംഗത്തിന് പറ്റില്ല’, ചിരിപടർത്തി ‘ബോർഡ്’; എംഎൽഎയുടെ പോസ്റ്റ് വൈറൽ

തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ ചർച്ചയായി തിരുവല്ല എംഎൽഎ മാത്യു.ടി.തോമസിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ഔദ്യോഗിക വാഹനത്തിനു മുന്നില്‍ എംഎല്‍എ എന്നെഴുതാതെ നിയമസഭാംഗം എന്നെഴുതിയ ബോർഡ് വച്ചതിനെ തുടര്‍ന്ന് വാച്ച് ആന്റ് വാർഡിന്റെ ഭാഗത്തുനിന്നുണ്ടായ അനുഭവമാണ് ഫെയ്സ്ബുക് പോസ്റ്റില്‍ എംഎൽഎ പങ്കുവച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു സംഭവം. എംഎൽഎ ബോർഡിന് പകരം നിയമസഭാംഗം എന്ന ബോർഡാണ് മാത്യു.ടി തോമസ് ഉപയോഗിച്ചിരുന്നത്. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷനായതിനാലാണ് ഇംഗ്ലിഷിനു പകരം മലയാളത്തിൽ ബോർ‍ഡ് വച്ചത്. എന്നാൽ വാഹനം പാർക്ക് ചെയ്യുന്നതിനിടെ എംഎൽഎയ്ക്ക് മാത്രമേ വാഹനം […]
Read More

റോയിയുടെ മരണം; അന്വേഷണത്തിനായി കർണാടക പൊലീസ് കേരളത്തിലേക്ക്

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയി ജീവനൊടുക്കിയതിനെക്കുറിച്ച് അന്വേഷിക്കുന്ന കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും. കൊച്ചിയിലെത്തി തെളിവെടുപ്പ് നടത്തുന്ന സംഘം കേരളത്തിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം പരിശോധിക്കും. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനുപിന്നാലെ ബംഗളൂരുവിലെ ‘ജയനഗർ എട്ട് ബ്ലോക്കിലെ’ പ്രമുഖ ആശുപത്രിയിൽ റോയി വിഷാദത്തിന് ചികിത്സ തേടിയതിന്റെ വിവരങ്ങളും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാമ്പത്തിക ഇടപാടുകൾ, ആദായ നികുതി വകുപ്പിന്റെ പരിശോധനയിലേക്ക് നയിച്ച കാരണങ്ങൾ എന്നിവയ്ക്കു പുറമേ വിഷാദ രോഗത്തിന് […]
Read More

തിരുവനന്തപുരത്ത് ആന പപ്പാനെ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. വെങ്ങാനൂർ സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. മനു എന്ന ആനയാണ് പാപ്പാനെ ചവിട്ടി കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ഒന്നാം പാപ്പാനാണ് വിഷ്ണു. കുളിപ്പിക്കുന്നതിനിടെയാണ് ആന ആക്രമണം നടത്തിയത്. വിഷ്ണുവിനെ വെള്ളത്തിലേക്ക് തൂക്കിയെറിഞ്ഞ ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റു പാപ്പാന്മാർ ആനയെ പിന്തിരിപ്പിച്ച ശേഷമാണ് വിഷ്ണുവിനെ ആശുപത്രിയിലേക്ക് എത്തിക്കാനായത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. മൃതദേഹം ആര്യനാട് സർക്കാർ ആശുപത്രി മോർച്ചറിയിൽ.
Read More