Imac Kochi

‘അങ്ങോട്ട് വിളിച്ചില്ല, ഇങ്ങോട്ട് വിളിച്ചപ്പോൾ തിരിച്ചു വിളിച്ചതാണ്’: വിവി രാജേഷിന് അഭിനന്ദനം, വിവാദത്തിൽ പ്രതികരിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നുരാവിലെ വി വി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റന്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാം എന്ന് പി എ അറിയിച്ചു. അതുകഴിഞ്ഞ് പി എ വിളിച്ച് കണക്ട് ചെയ്‌തതാണെന്നാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താകുറിപ്പിൽ പറയുന്നത്. താൻ […]
Read More

പാലായിൽ ദിയ പുളിക്കക്കണ്ടം ചെയർപഴ്സൻ, കേരള കോൺഗ്രസ് (എം) പ്രതിപക്ഷത്ത്

കോട്ടയം∙ പാലാ നഗരസഭയിൽ ദിയ ബിനു പുളിക്കക്കണ്ടം അധ്യക്ഷ. 26 അംഗ കൗൺസിലിൽ 12ന് എതിരെ 14 വോട്ടുനേടിയാണ് ദിയ ചെയർപഴ്സണായത്. യുഡിഎഫ് പിന്തുണയോടെയാണു സ്വതന്ത്ര അംഗം ദിയ ചെയർപഴ്സൻ സ്ഥാനത്ത് എത്തുന്നത്. 21 കാരിയായ ദിയ രാജ്യത്തെ തന്നെ പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷരിൽ ഒരാളാണ്. നഗരസഭ കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിന്റെ മകളാണ്. കന്നി മത്സരത്തിനിറങ്ങിയ ദിയ മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്. പാലാ നഗരസഭയിൽ ബിനു പുളിക്കകണ്ടം, ബിനുവിന്റെ സഹോദരൻ […]
Read More

നിരന്തരം അച്ചടക്ക ലംഘനം; സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ പൊലീസിൽ നിന്ന് പിരിച്ചുവിട്ടു

കോഴിക്കോട്: സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ സംസ്ഥാന പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. നിലവിൽ സസ്‌പെൻഷനിലാണ്. കോഴിക്കോട് സ്വദേശിയാണ്. പത്തനംതിട്ട ആറന്മുള സ്റ്റേഷനിൽ ജോലി ചെയ്യവേ നിരന്തരമായ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടൽ. പത്തനംതിട്ട എസ്‌‌പിയുടേതാണ് നടപടി. പൊലീസിmg ഉന്നതരെയും പൊലീസ് സംവിധാനത്തെയും നിരന്തരം വിമ‌ർശിച്ചിരുന്നു. മുപ്പതോളം തവണ അച്ചടക്ക നടപടികൾക്ക് വിധേയനായി. ഏറെ നാളായി സസ്‌‌പെൻഷനിലായിരുന്നു. അതേസമയം, നടപടിയിൽ ഡിഐജിക്ക് അപ്പീൽ നൽകുമെന്നും ട്രൈബ്യൂണലിനെ സമീപിക്കുമെന്നും ഉമേഷ് വ്യക്തമാക്കി.
Read More

ഐ.എസ്.ആർ.ഒയുടെ എൽ.വി.എം 3 എം6 റോക്കറ്റ് വിക്ഷേപണം വിജയം;അഭിമാന നിമിഷമെന്ന് ചെയർമാൻ

ശ്രീഹരിക്കോട്ട: ഐ.എസ്.ആർ.ഒയുടെ എൽ.വി.എം 3 എം6 റോക്കറ്റ് വിക്ഷേപണം വിജയം. ടവറുകളും ഒപ്ടിക്കൽ ഫൈബർ കേബിളുമില്ലാതെ മൊബൈൽ ഫോണുകളിൽ നേരിട്ട് ഇന്റർനെറ്റെത്തിക്കുന്ന ലോകത്തെ ആദ്യ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് – 2 ആണ് ഐ.എസ്.ആർ.ഒ വിക്ഷേപിച്ചത്. അമേരിക്കൻ കമ്പനിയായ എ.എസ്.ടി മൊബൈലിനു വേണ്ടിയായിരുന്നു വിക്ഷേപണം. ലോകമെമ്പാടുമുള്ള സ്മാർട്ട്‌ഫോണുകളിൽ നേരിട്ട് അതിവേഗ സെല്ലുലാർ ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്ന അടുത്ത തലമുറ ഉപഗ്രഹമാണിത്. ബ്ലൂബേർഡ് ബ്ലോക്ക് -2 ഉപഗ്രഹം കൃത്യമായ ഭ്രമണപഥത്തിൽ എത്തിയത് അഭിമാനാർഹമാണെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ വി നാരായണൻ പ്രതികരിച്ചു. […]
Read More

ശബരിമല സ്വർണക്കൊള്ള; ഡി മണി എന്നൊരാൾ ഉണ്ടെന്ന് സ്ഥിരീകരിച്ച് എസ്ഐടി

തിരുവനന്തപുരം: ശബരിമലയിലെ വിഗ്രഹങ്ങൾ വാങ്ങിയതായി വിദേശ വ്യവസായി പറഞ്ഞ ഡി മണി എന്നയാൾ ഉണ്ടെന്ന് സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). വ്യവസായിയുടെ മൊഴിയിൽ പറയുന്ന ചെന്നെെ സ്വദേശിയായ ഡി മണിയുടെ സംഘത്തിലുള്ളവരെ എസ്ഐടി ഫോണിൽ ബന്ധപ്പെട്ടു. ഉടൻ മൊഴിയെ‌ടുക്കും. ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നും ഡി മണി എന്നറിയപ്പെടുന്ന ഒരാൾ വാങ്ങിയെന്നുമാണ് വ്യവസായിയുടെ മൊഴി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് വ്യവസായിക്ക് ചില വിവരങ്ങൾ അറിയാമെന്ന് എസ്ഐടിയെ അറിയിച്ചത്. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ […]
Read More

ദീപ്തി മേരി വർഗീസിനെ എംപിസി ചെയർപേഴ്സണാക്കുമെന്ന് നേതൃത്വം

കൊച്ചി: മേയർ സ്ഥാനത്തിൽ നിന്ന് പരിഗണിക്കാതിരുന്ന ഐ ഗ്രൂപ്പിലെ കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ മെട്രോപൊളിറ്റൻ (എംപിസി) ചെയർപേഴ്സണാക്കാമെന്ന് നേതൃത്വത്തിന്റെ ഉറപ്പ്. ദീപ്തി മേരി അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ലെന്നാണ് വിവരം. തന്നെ ചതിച്ചെന്ന പരാതിയും നേതാക്കളോട് ആവർത്തിച്ചു. പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടാണ് താൻ മത്സരിച്ചതെന്നും ജയിച്ചാൽ മേയറാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും അവർ വ്യക്തമാക്കി. തന്നെ ഒഴിവാക്കാൻ ബോധപൂർവം ശ്രമം നടന്നെന്ന് ആരോപിച്ച് ദീപ്തി മേരി കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകിയെന്നും സൂചനയുണ്ട്. കൊച്ചി കോർപ്പറേഷനിൽ മേയർ, […]
Read More

ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി; സ്വർണവും പണവും ഫോണും നഷ്ടപ്പെട്ടു

ന്യൂഡൽഹി: കൊൽക്കത്തയിൽ നിന്ന് ബിഹാറിലേക്കുള്ള യാത്രയ്‌ക്കി‌ടെ സിപിഎം നേതാവും മുൻ എംപിയുമായ പി.കെ.ശ്രീമതിയുടെ ബാഗ് മോഷണം പോയി. പണവും സ്വർണാഭരണവും ഫോണും ബാഗിലുണ്ടായിരുന്നു. ട്രെയിനിൽവെച്ചാണ് മോഷണം. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായിട്ടാണ് ശ്രീമതി കൊൽക്കത്തയിൽനിന്ന് ബിഹാറിലേക്ക് യാത്ര ചെയ്തിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ശ്രീമതി യാത്ര ആരംഭിച്ചത്. ഇന്ന് രാവിലെ ഉറക്കമുണർന്ന് ബിഹാറിലെത്തിയപ്പോഴാണ് ബാഗ് നഷ്ടമായതായി അറിയുന്നത്. ബാഗിൽ 40000 രൂപയോളം ഉണ്ടായിരുന്നതായാണ് വിവരം.രേഖകളും ബാഗിലുണ്ടായിരുന്നു. മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളയ്‌ക്കൊപ്പമായിരുന്നു പി.കെ.ശ്രീമതി യാത് ചെയ്തിരുന്നത്. […]
Read More

വന്ദേഭാരത് ട്രെയിൻ ഓട്ടോയിലിടിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്ത് ആർപിഎഫ്

തിരുവനന്തപുരം: വർക്കലയ്‌ക്കടുത്ത് അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോറിക്ഷയിലിടിച്ച സംഭവത്തിൽ ആർപിഎഫ് കേസെടുത്തു.കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരത് ട്രെയിൻ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. സംഭവത്തിൽ ഓട്ടോ ഡ്രൈവർ കല്ലമ്പലം സ്വദേശി സുധി പൊലീസ് കസ്റ്റഡിയിലാണ്. പ്ളാറ്റ്‌ഫോം ഭാഗത്തുകൂടി ഓടിവന്ന ഓട്ടോറിക്ഷ ട്രാക്കിലേയ്ക്ക് വീണതാണെന്നാണ് വിവരം. ഓട്ടോറിക്ഷ ട്രാക്കിൽ കിടക്കുന്നതുകണ്ട ട്രെയിൻ എമർജൻസി ബ്രേക്കിട്ടാണ് നിർത്തിയത്. പ്ളാറ്റ്‌ഫോമിന്റെ പകുതിയോളം ദൂരം ട്രെയിൻ ഓട്ടോയെ വലിച്ചുകൊണ്ടുപോവുകയും ചെയ്തു. റെയിൽവെ ട്രാക്കിൽ എങ്ങനെ ഓട്ടോ വന്നു എന്ന് വ്യക്തമല്ല. ഡ്രൈവർ സുധി മദ്യലഹരിയിലായിരുന്നു. ഇയാൾ […]
Read More

സംവിധായികയുടെ ലൈംഗികാതിക്രമ പരാതി; സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ, ഇടതുസഹയാത്രികനും മുൻ എംഎൽഎയുമായ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. കന്റോൺമെന്റ് പൊലീസാണ് കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. ഏഴു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെ തിരുവനന്തപുരം എഴാം ആഡീ.സെഷൻസ് കോടതി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞുമുഹമ്മദ് സ്‌റ്റേഷനിൽ ഹാജരായത്. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കുഞ്ഞുമുഹമ്മദിൻ്റെ നിലപാ‌ട്‌. തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്കു മലയാളം ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പി.ടി.കുഞ്ഞുമുഹമ്മദ്. ഇതുമായി ബന്ധപ്പെട്ട […]
Read More

‘മരണത്തിന് ഉത്തരവാദി ഭാര്യയും കുടുംബവുമെന്ന്’ കലാധരൻ

കണ്ണൂർ പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്തുന്നു. ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനുമാണ് തന്റെയും മക്കളുടേയും മരണത്തിനു പൂർണ ഉത്തരവാദികൾ എന്നാണ് കലാധരൻ എഴുതിയ കുറിപ്പിലുള്ളത്. ജീവിക്കാൻ അനുവദിക്കാത്ത വിധം മക്കളെ വച്ച് തേജോവധം ചെയ്യുകയാണ്. താങ്ങാവുന്നതിലും അധികമായി. തെളിവുകൾ ഫോണിലുണ്ട്. മക്കളെ ഉപദ്രവിച്ചതിന്റെ തെളിവുകൾ പരിഗണിക്കാതെ കോടതി കുട്ടികളെ ഭാര്യയുടെ കൂടെ അയയ്ക്കാനാണ് ഉത്തരവിട്ടത്. മൊബൈൽ തുറക്കുന്നതിനുള്ള പാറ്റേൺ അടക്കം ആത്മഹത്യക്കുറിപ്പിൽ വരച്ചുവച്ചിട്ടുണ്ട്. രാമന്തളി വടക്കുമ്പാട് […]
Read More