Imac Kochi

മോദിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ കൊടികളും ബാനറുകളും; ബിജെപി ജില്ലാകമ്മിറ്റിക്ക് 20 ലക്ഷം പിഴ, കേസ്

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നടപ്പാത തടസപ്പെടുത്തി ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും സ്ഥാപിച്ചതിൽ ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ കേസെടുത്ത് പൊലീസ്. പാളയം മുതൽ പുളിമൂട് ജംക്‌ഷൻ വരെ നടപ്പാത തടസപ്പെടുത്തി ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചതു നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷന്റെ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 […]
Read More

എലിവേറ്റഡ്-തുരങ്കപാതയുമായി ശ്രീധരൻ, 22 സ്റ്റേഷനുകൾ തിരുവനന്തപുരം-കണ്ണൂർ അതിവേഗറെയിൽ ഉ‌ടൻ

പാലക്കാട്: അതിവേഗ റെയിലിന്റെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽനിന്ന് അറിയിപ്പ്‌ ലഭിച്ചതായി ഇ.ശ്രീധരൻ. ഇതനുസരിച്ച് പദ്ധതികൾ തയ്യാറാകുകയാണ്‌. രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ് തുടങ്ങുമെന്നും ശ്രീധരൻ അറിയിച്ചു. റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് കാലതാമസം എടുക്കുന്നതുകൊണ്ടാണ്‌ നടപടികൾ നേരത്തെയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം സെൻട്രൽ- തിരുവനന്തപുരം വിമാനത്താവളം- വർക്കല- കൊല്ലം-കൊട്ടാരക്കര- അടൂർ- ചെങ്ങന്നൂർ-കോട്ടയം-വൈക്കം-എറണാകുളം (പാലാരിവട്ടം പാലത്തിന് സമീപം)-ആലുവ-നെടുമ്പാശ്ശേരി-തൃശ്ശൂർ-കുന്നംകുളം-എടപ്പാൾ-തിരൂർ-മലപ്പുറം (കരിപ്പൂർ വിമാനത്താവളം)-കോഴിക്കോട് (റെയിൽവേ സ്റ്റേഷന് സമീപം)- കൊയിലാണ്ടി-വടകര-തലശ്ശേരി-കണ്ണൂർ. നഞ്ചൻകോട് റെയിൽവേപാത ഈ […]
Read More

ഈ പെരുത്ത ഭൂമിൻ്റെ ….. നാടകശിൽപി അരങ്ങിൽ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: ഈ പെരുത്ത ഭൂമിൻ്റെ.. ഉള്ളിന്നുള്ളില്. ഒരു ചെറിയ ഭൂമീണ്ട്. ആ ഭൂമിൻ്റെ പേരാണ് നാടകം.. ദർശന രാജേന്ദ്രനും റോഷൻ മാത്യുവും രാജേഷ് മാധവനുമെല്ലാം ചേർന്ന് അനശ്വരമാക്കിയ ആ നാടക ഗാനത്തിൻ്റെ ശിൽപി വിജേഷ് സി വിടവാങ്ങി. എറണാകുളം തേവര സേക്രഡ് ഹാർട്ട്സ് കോളേജിൽ നാടകപരിശീ ലനം നൽകുന്നതിനിടെ കു ഴഞ്ഞുവീഴുകയായിരുന്നു. നിങ്ങളെ നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ….. എന്ന പ്രശസ്ത ഗാനവും വിജേഷ് രചിച്ചതാണ്. കോഴിക്കോട് പാറോപ്പടി സിൽവർഹിൽ സ് സ്കൂളിലെ തിയേറ്റർ അധ്യാപകനാണ്. ചിപ്പി, മങ്കി […]
Read More

കോൺഗ്രസ് ആദ്യ സ്ഥാനാർത്ഥി പട്ടിക ഫെബ്രുവരി ആദ്യവാരം

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഫെബ്രുവരി ആറിന് മുൻപ് പുറത്തിറക്കാൻ ധാരണ. ഡൽഹിയിൽ ഹൈക്കമാൻഡുമായി കേരള നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഫെബ്രുവരി ആറിന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫ് യാത്രയ്‌ക്ക് മുൻപ് ആദ്യ സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കും. യാത്ര കാസർകോട് നിന്നാരംഭിക്കുന്നതിനാൽ വടക്കൻ ജില്ലകളിലെ തർക്കമില്ലാത്ത മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാകും ആദ്യം പ്രഖ്യാപിക്കുക. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം ഈമാസം 27ന് തിരുവനന്തപുരത്ത് ചേരും. തൃപ്പൂണിത്തുറ, പാലക്കാട് ഒഴികെ മണ്ഡലങ്ങളിൽ […]
Read More

അടൂർ – മമ്മൂട്ടി ചിത്രം പദയാത്ര; ഗ്രേസ് ആൻ്റണി നായിക. മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത് 32 വർഷത്തിനു ശേഷം

കൊച്ചി:മമ്മൂട്ടിയും വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം കൊച്ചിയിൽ നടന്നു. പദയാത്ര എന്നാണ് ചിത്രത്തിൻ്റെ പേര് .ഒരു മാസത്തോളം നീണ്ടു നില്ക്കുന്ന ചിത്രീകരണമാണ് എറണാകുളത്ത് പ്ലാൻ ചെയ്യുന്നത്. വയനാടാണ് മറ്റൊരു ലൊക്കേഷൻ. 35 ദിവസം കൊണ്ട് പൂർത്തിയാകുന്ന ചിത്രത്തിൽ ഗ്രേസ് ആൻ്റണിയാണ് നായിക . മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ ഷഹ്നാദ് ജലാലാണ്. ഇന്ദ്രൻസ്, വിജയരാഘവൻ,അലിയാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 1993ൽ പുറത്തിറങ്ങിയ വിധേയനാണ് മമ്മൂട്ടി- […]
Read More

പത്തനംതിട്ട കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു

കോന്നി പത്തനംതിട്ട കലക്ടർ എസ്. പ്രേം കൃഷ്ണന്റെ വാഹനം അപകടത്തിൽപ്പെട്ടു. കോന്നിയിൽ വച്ചായിരുന്നു അപകടം. കലക്ടറെയും കൂടെയുണ്ടായിരുന്ന ഗൺമാൻ മനോജ്, ഡ്രൈവർ കുഞ്ഞുമോൻ എന്നിവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്നറിയുന്നു.
Read More

മോദിയെ സ്വീകരിക്കാൻ മേയർ ഇല്ല; പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടിയെന്ന്‌ ആരോപണം

തിരുവനന്തപുരം: തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്ന് മേയറെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയെന്ന്‌ വിവാദം. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയതല്ലെന്നും റെയിൽവേയുമായി ബന്ധപ്പെട്ട പരിപാടിയിലും പാർട്ടി പരിപാടിയിലും പ്രധാനമന്ത്രിയുമായി വേദി പങ്കിടേണ്ടതിനാൽ സ്വീകരണത്തിന് എത്താത്തതാണെന്നാണ് മേയർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. ‘തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടിയിലും മേയറും പങ്കെടുക്കേണ്ടതാണ്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയാൽ കൃത്യസമയത്ത് വേദിയിലെത്താൻ കഴിയില്ല. തിരുവനന്തപുരത്തിനും രാഷ്ട്രീയമായി ബിജെപിക്കും ഗുണംചെയ്യുന്നത് മേയർ രണ്ടുപരിപാടിയിലും പങ്കെടുക്കുന്നതാണെന്ന് ഞങ്ങൾക്ക് തോന്നി. തിരുവനന്തപുരത്ത് ബിജെപി […]
Read More

‘ഇടതു–വലതു മുന്നണികൾ കേരളത്തെ നശിപ്പിച്ചു; ഇനി ബിജെപിയുടെ കയ്യിൽ വരും’: മാറാത്തത് മാറുമെന്ന് മോദി

തിരുവനന്തപുരം: സിൽവർ ലൈനിനു ബദലായി അതിവേഗ റെയിൽ ഉൾപ്പെടെ പുതിയ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായിരിക്കെ അതൊന്നും പ്രഖ്യാപിക്കാതെ വ്യക്തമായ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. ഇരുമുന്നണികളെയും കടന്നാക്രമിച്ച പ്രധാനമന്ത്രി കേരളത്തിന്റെ വികസനം സാധ്യമാകാൻ സംസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ അനിവാര്യമാണെന്ന് പറഞ്ഞു. ഗുജറാത്തിൽ ശൂന്യമായിരുന്ന ബിജെപി ഒരു അഹമ്മദാബാദ് നഗരസഭയിൽനിന്നാണ് ജൈത്രയാത്ര തുടങ്ങിയതെന്നും തിരുവനന്തപുരത്ത് നിന്നും സമാന യാത്ര ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. ‘കേരളത്തിലിത്തവണ […]
Read More

വികസന പദ്ധതികളുടെ ഉദ്ഘാടനം, പ്രധാനമന്ത്രി മോദി തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി. രാവിലെ 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, എന്നിവർ സ്വീകരിച്ചു. നാല് പുതിയ ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് , തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിൽ കേന്ദ്രം സ്ഥാപിക്കുന്ന ഇന്നവേഷൻ, ടെക്‌നോളജി ആൻഡ് ഒൻട്രപ്രനർഷിപ് ഹബ്ബിനു തറക്കല്ലിടൽ, തിരുവനന്തപുരം കോർപ്പറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനം എന്നിവയാണ് നിർവഹിക്കുന്നത്. മൂന്നു ചടങ്ങുകളും നടക്കുന്ന കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ് […]
Read More

നിയമസഭ തെരഞ്ഞെടുപ്പ്: ഹൈകാമാൻഡിനെ കാണാൻ കോൺഗ്രസ് നേതാക്കള്‍ ദില്ലിയില്‍

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കായി കോൺഗ്രസ് നേതാക്കള്‍ ദില്ലിയിലെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയ നേതാക്കയുമായി ചര്‍ച്ച നടത്തുക. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നതിനൊപ്പം സ്ഥാനാര്‍ത്ഥി ചര്‍ച്ചയും നടക്കും. എറണാകുളത്തെ മഹാപഞ്ചായത്തില്‍ രാഹുല്‍ ഗാന്ധി അവഗണിച്ചതില്‍ പ്രതിഷേധിച്ച് ശശി തരൂര്‍ എംപി വിട്ടുനില്‍ക്കും.
Read More