Imac Kochi

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; വികസന പ്രതീക്ഷയിൽ കേരളവും

തിരുവനന്തപുരം: ഫെബ്രുവരി ഒന്നിന് കേന്ദ്ര സർക്കാർ ബജറ്റ് . ബജറ്റിൽ കേരളത്തിന്റെ സമഗ്ര വികസനത്തിന് കരുത്തേകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. വിഴിഞ്ഞം വികസന ഇടനാഴി, എയിംസ്, ദീർഘദൂര അമൃത് ട്രെയിൻ, വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ തുടങ്ങിയ പദ്ധതികൾക്ക് ബജറ്റിൽ മുൻഗണന ലഭിക്കുമെന്നാണ് സൂചന. ഈ മാസം 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമ്പോൽ നഗര വികസനവുമായി ബന്ധപ്പെട്ട വൻ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും ശക്തമാണ്. അത്തരം പദ്ധതികൾ ബജറ്റിലൂടെയും അംഗീകാരം നേടാൻ സാധ്യതയുണ്ട്. വിഴിഞ്ഞം […]
Read More

ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനിൽ ബാഗേജ് കണ്ടെയ്‌നർ കുടുങ്ങി

ന്യൂഡൽഹി:ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (IGIA) അപൂർവ അപകടം. ന്യൂയോർക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ എയർബസ് A350-900 വിമാനത്തിന്റെ എഞ്ചിനിൽ ബാഗേജ് കണ്ടെയ്‌നർ കുടുങ്ങി എഞ്ചിന് കേടുപാടുകൾ സംഭവിച്ചു. 240 യാത്രക്കാരുമായി വ്യാഴാഴ്ച പുലർച്ചെ 3.13ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട AI101 വിമാനമാണ് അപകടത്തിൽപെട്ടത്. ഇറാന്റെ വ്യോമമേഖല അപ്രതീക്ഷിതമായി അടച്ചതിനെ തുടർന്ന് യാത്ര പുറപ്പെട്ട വിമാനം തിരിച്ച് ഡൽഹിയിലേക്ക് വരുകയായിരുന്നു. രാവിലെ 5.47ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. എന്നാൽ ഇതിനിടെ എഞ്ചിനിൽ കാർഗോ കണ്ടെയ്നർ […]
Read More

ജോസ് കെ. മാണിയുമായി വിട്ടുപോകില്ലെന്ന് വിശ്വാസം നേടി സി.പി.എം

തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ (എം) മുന്നണിമാറ്റ നീക്കത്തിന്‌ തടയിടാൻ അതിവേഗം ഇടപെട്ട് സിപിഎമ്മും സർക്കാരും. തലസ്ഥാനത്ത് കെ.എം.മാണിക്ക് സ്മാരകത്തിനായി 25 സെന്റ് ഭൂമി അനുവദിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തോടെയാണ്‌ സി.പി.എം നീക്കം ശക്തമാക്കിയത്‌. മന്ത്രി വി.എൻ.വാസവൻ കേരള കോൺഗ്രസ് (എം) നേതാക്കളുമായി സമ്പർക്കത്തിലാണ്. പാർട്ടി എൽഡിഎഫ് വിടില്ലെന്ന ആത്മവിശ്വാസം സിപിഎം നേതൃത്വത്തോട് മന്ത്രി പങ്കുവച്ചു. പാർട്ടിയിൽ ഉടലെടുത്ത ഭിന്നത ജോസിന് വീണ്ടുവിചാരമുണ്ടാക്കിയോ എന്ന സംശയത്തിലാണ് കോൺഗ്രസ്. 5 എംഎൽഎമാരും ഒരുമിച്ചായിരിക്കുമെന്നാണ് ജോസ് ആവർത്തിച്ചു വ്യക്തമാക്കിയത്. മുന്നണിമാറ്റത്തിന്റെ പേരിൽ […]
Read More

ഗുരുവായൂർ- തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചു

തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പങ്കുവെച്ചു. തൃശ്ശൂർ-ഗുരുവായൂർ പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുക. തൃശ്ശൂരിൽ നിന്ന് രാത്രി 08:10-ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തും. ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 06:10-ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തും.കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഈ തീരുമാനം നമ്മുടെ യാത്രാക്ലേശത്തിന് വലിയൊരു ആശ്വാസമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More

തോക്കിൻമുനയിൽ ഭാഗ്യം കവർന്നു; ഒരു കോടി ലഭിച്ച ലോട്ടറി ടിക്കറ്റ് യുവാവിനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു

കണ്ണൂർ: ഒരു കോടി രൂപ സമ്മാനമായി ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. പേരാവൂർ സ്വദേശിയായ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തുന്ന സാദിഖ് അക്കരമ്മലാണ് പേരാവൂർ പൊലീസിൽ പരാതി നൽകിയത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഡിസംബർ 30ന് നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് അടിച്ചത്. കുറച്ചു ദിവസം നാട്ടിൽ ഇല്ലാതിരുന്നതിനാൽ ടിക്കറ്റ് ബാങ്കിൽ കൊടുക്കാൻ സാധിച്ചില്ല. പിന്നീട് ഏതാനും ദിവസം മുൻപ് നാട്ടിൽ എത്തുകയും കടയിൽ വച്ച് […]
Read More

നടിയെ പീഡിപ്പിച്ച കേസ്: മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചവർക്കെതിരെ നടപടി

കൊച്ചി:നടി പീഡന കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ, എറണാകുളം ജില്ലാ ജുഡീഷറിയിലെ ഒരു ജീവനക്കാരനും വിരമിച്ച ഒരു ഉദ്യോഗസ്ഥനും എതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചു. കേരള ഹൈക്കോടതിയാണ് നടപടികൾക്ക് തുടക്കമിട്ടത്. എറണാകുളം മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കൗസർ എടപ്പഗത്തിന്റെ പേഴ്സണൽ അസിസ്റ്റന്റായ മഹേഷ് മോഹൻ, കേസിന്റെ വിചാരണ നടന്ന സി.ബി.ഐ കോടതി നമ്പർ 3-ലെ മുൻ ശിറസ്തദാരായ താജുദീൻ എന്നിവരാണ് നടപടികൾ നേരിടുന്നത്. ഇവർക്കെതിരായ നടപടികളുടെ ഭാഗമായ അടുത്ത […]
Read More

ശബരിമല ഭണ്ഡാരത്തിൽനിന്ന് വിദേശകറൻസിയടക്കം വായ്ക്കുള്ളിലാക്കി കടത്തി; രണ്ട് ദേവസ്വം ജീവനക്കാർ പിടിയിൽ

ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി സൂത്രത്തിൽ കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം.ജി. ഗോപകുമാർ (51), കൈനകരി നാലുപുരയ്കൽ സുനിൽ ജി.നായർ(51) എന്നിവരാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. വിദേശകറൻസികളിൽ കോട്ടിങ് ഉള്ളതിനാൽ വായിൽ ഇട്ടാലും കേടാകില്ല. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. സന്നിധാനം പോലീസിന് ഇവരെ കൈമാറി. ജോലികഴിഞ്ഞ് ഇറങ്ങുമ്പോൾ നടത്തിയ പരിശോധനയിൽ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. അതാണ് പ്രതികൾ പ്രയോജനപ്പെടുത്തിയത്. ഗോപകുമാറിൽനിന്ന് മലേഷ്യൻ കറൻസിയും […]
Read More

കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

കണ്ണൂർ : സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പയ്യാവൂർ ഇരൂ‌ട്‌ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം നിലയിൽനിന്ന് പ്ലസ്ടു വിദ്യാർഥിനിയായ അയോണ മോൻസൺ (17) ചാടിയത്. തുടർന്നു ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ ക്ലാസ് ആരംഭിക്കുന്നതും മുൻ‍പ് സ്കൂളിലെത്തിയ അയോണ മോൻസൺ മൂന്നാം നിലയിൽനിന്ന് താഴേക്കു ചാടുകയായിരുന്നു. കെട്ടിടത്തിൽനിന്ന് ബാസ്കറ്റ് ബോൾ കോർട്ടിലേക്കാണ് വിദ്യാർഥിനി വീണത്. സംഭവത്തെക്കുറിച്ച് പയ്യാവൂർ പൊലിസ് […]
Read More

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിൽ

തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിലായി. ആശുപത്രിയിൽനിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ പതിനൊന്നാം പ്രതിയാണ്. എ.പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നപ്പോൾ ദേവസ്വം ബോർഡ് അംഗമായിരുന്നു. സിപിഐ പ്രതിനിധിയായാണ് ദേവസ്വം ബോർഡിലെത്തിയത്. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അന്വേഷണത്തിൽ എന്ത് അസംബന്ധമാണ് നടക്കുന്നതെന്നാണ് തിങ്കളാഴ്ച ഹൈക്കോടതി ചോദിച്ചത്. മകൻ പൊലീസ് ഓഫിസർ ആയതിനാലാണ്‌ പരിഗണനയെന്നും പറഞ്ഞു. ഡി.ഐ.ജി ഹരിശങ്കറിൻ്റെ പിതാവാണ് ശങ്കര ദാസ്. […]
Read More

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു, ഭക്തി പ്രഹർഷത്തിൽ ആയിരങ്ങൾ

ശബരിമല: ഭക്ത ലക്ഷങ്ങൾക്ക് സായൂജ്യമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ശബരിമല സന്നിധാനത്ത് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങൾ മലയിറങ്ങി. 6.40ഓടെ തിരുവാഭരണങ്ങൾ അണിയിച്ചുള്ള ദീപാരാധന സമയത്ത് സന്നിധാനത്തിന് എതിർവശത്ത് പൊന്നമ്പലമേട്ടിൽ മൂന്നുതവണ മകരജ്യോതി തെളിഞ്ഞു. ഈ സമയം സന്നിധാനത്ത് ദേവസ്വം മന്ത്രി വി എൻ വാസവൻ, ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ, ദേവസ്വംബോർഡ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. വൈകിട്ട് 6.30 ഓടെ പന്തളം കൊട്ടാരത്തിൽ നിന്നെത്തിച്ച തിരുവാഭരണം തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് […]
Read More