Imac Kochi

ദീപക്കിന്റെ മരണം; ഷിംജിത മുസ്‌തഫ അറസ്റ്റിൽ, പിടിയിലായത് വടകരയിലെ ബന്ധുവീട്ടിൽ നിന്ന്

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ ദീപക് എന്ന യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിത മുസ്‌തഫ അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവരെ ഇനി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരും. പ്രതിയെ സ്റ്റേഷനിലേയ്ക്ക് എത്തിക്കുന്നതിന്റെ നടപടികൾ ആരംഭിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ഷിംജിതയെ സ്റ്റേഷനിലേയ്ക്ക് എത്തിച്ചത്. കുന്ദമംഗലം കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആത്മഹത്യാപ്രേരണാ […]
Read More

സനാതനധർമ്മവിവാദം: ഉദയനിധിയുടേത് വംശഹത്യാപരമായ പരാമർശങ്ങളെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദപരമായ പരാമർശങ്ങൾ വിദ്വേഷ പ്രസംഗമാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷണം. 2023 സെപ്റ്റംബറിലാണ് ഉദയനിധി സ്റ്റാലിൻ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പരാമർശങ്ങൾ നടത്തിയത്. ദ്രാവിഡ കഴകവും (ഡി.കെ) തുടർന്ന് ഡി.എം.കെ ( ദ്രാവിഡ മുന്നേറ്റ കഴകം)വും 100 വർഷമായി ഹിന്ദുമതത്തിനെതിരെ വ്യക്തമായ ആക്രമണം നടത്തുന്നുണ്ടെന്നും മന്ത്രി അതേ പ്രത്യയശാസ്ത്രപരമായ പരമ്പരയിൽപ്പെട്ടയാളാണെന്നും ഹൈക്കോടതിയുടെ മധുര ബെഞ്ച് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾക്ക് തുടക്കമിടുന്നവർ പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നു എന്ന […]
Read More

‘നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു’; വർഗീയ ധ്രുവീകരണ പ്രസ്താവന പിൻവലിക്കുന്നതായി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. താൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് തന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെ ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും പ്രസ്താവന പിൻവലിക്കുന്നതായും മന്ത്രി അറിയിച്ചു. കാസർകോട്ടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്നായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം. യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച് നോക്കിയാൽ മതിയെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. ഇന്ത്യയിലെ […]
Read More

ദീപക്കിന്റെ മരണം: ഷിംജിത ഒളിവിലെന്നു സൂചന; ബസിലെ വിഡിയോ എഡിറ്റ് ചെയ്തു, യുവതിയുടെ ഫോൺ കണ്ടെത്താൻ ശ്രമം

കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിന്‌ പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം മുന്നോട്ട്‌. ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. എന്നാൽ ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണ്‌ ഇതിലുള്ളത്‌. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനെ തുടർന്ന് ഷിംജിത മുസ്തഫ ഒളിവിൽ പോയതായാണു സൂചന. യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഡിയോയുടെ പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും. […]
Read More

കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് എൻഡിടിവി സർവേ; വി.ഡി.സതീശൻ ജനപ്രീതിയിൽ മുന്നിൽ

ന്യൂഡൽഹി: കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് എൻഡിടിവി ‘വോട്ട്‌വൈബ്’ സർവേ. 51.9% പേർ സർക്കാരിനെതിരെ വോട്ടു ചെയ്തു. 31% പേർ വളരെ മോശം ഭരണമാണെന്നും 20.9% പേർ മോശം ഭരണമെന്നും അഭിപ്രായപ്പെട്ടു. 23.8% പേർ വളരെ മികച്ച ഭരണമാണെന്നും 10.7% പേർ ഭരണം കൊള്ളാമെന്നും 11.8% പേർ ശരാശരി ഭരണമാണെന്നും അഭിപ്രായപ്പെട്ടു. 1.8% അഭിപ്രായം രേഖപ്പെടുത്തിയില്ല. വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്ന് സർവേയിൽ പങ്കെടുത്ത 22.4% പേർ അഭിപ്രായപ്പെട്ടു. പിണറായി മുഖ്യമന്ത്രിയാകണമെന്ന് 18% പേരും കെ.കെ.ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 16.9% പേരും രാജീവ് […]
Read More

വണ്ണം കുറയ്ക്കാൻ യുട്യൂബ് മരുന്ന്‌ കഴിച്ച 19കാരി മരിച്ചു; പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

മധുര: ശരീരഭാരം കുറയ്ക്കാൻ യുട്യൂബ് വിഡിയോയിൽ കണ്ട മരുന്ന് കഴിച്ച 19കാരി മരിച്ചു. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മീനമ്പൽപുരത്തെ കലയരസി എന്ന കോളജ് വിദ്യാർഥിനിയാണ് ശരീരഭാരം കുറയ്ക്കാൻ വെങ്ങാരം (ബോറാക്സ്) വാങ്ങികഴിച്ചത്. ജനുവരി 16നാണ് യുട്യൂബ് വിഡിയോ കണ്ട് വിദ്യാർഥിനി മരുന്നുകടയിൽനിന്നും വെങ്ങാരം വാങ്ങിയത്. പിറ്റേന്ന് രാവിലെ ഇത് കഴിച്ചതിനെ തുടർന്ന് കടുത്ത ഛർദ്ദിയും വയറിളക്കവും ഉണ്ടായി. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ വൈകിട്ടോടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടർന്ന് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Read More

തെരുവുനായ വിഷയത്തിൽ എന്തു ചെയ്തു? കേസെടുക്കാത്തത് മാന്യത കൊണ്ട്: മേനകയ്‌ക്ക്‌ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി യുടെ ഉത്തരവിനെ വിമർശിച്ച മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരെ കോടതി. കേന്ദ്രമന്ത്രിയും മൃഗസ്നേഹിയുമായിട്ടും തെരുവുനായ വിഷയത്തിൽ മേനക ഗാന്ധി എന്തു ചെയ്തെന്നു ചോദിച്ച കോട‌തി, കോടതി അലക്ഷ്യമാണ് മേനകയുടേതെന്നും കേസെടുക്കാത്തത് കോടതിയുടെ മാന്യതയാണെന്നും പറഞ്ഞു. മേനക ഗാന്ധി മുൻ കേന്ദ്രമന്ത്രിയാണെന്നും തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അവർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ രാമചന്ദ്രൻ പറഞ്ഞു. കേന്ദ്രമന്ത്രിയും മൃഗസ്നേഹിയുമായിട്ടും തെരുവുനായ വിഷയത്തിൽ മേനക ഗാന്ധി എന്തു ചെയ്തെന്നും പ്രശ്നം പരിഹരിക്കാൻ എത്ര […]
Read More

എളമക്കര അപകടത്തിൽ വമ്പൻ ട്വിസ്റ്റ്; കേസിൽ വഴിത്തിരിവായത് പുതിയ ദൃശ്യങ്ങൾ

കൊച്ചി: എളമക്കരയിൽ ഭവൻസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ദീക്ഷിത അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹത മാറി. വിദ്യാർത്ഥിനിയെ കാർ ഇടിച്ചുതെറിപ്പിച്ചുവെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും, റോഡരികിൽ നിർത്തിയിട്ട ഈക്കോ വാനിന്റെ വാതിൽ അശ്രദ്ധമായി തുറന്നതാണ് അപകടത്തിന് കാരണമായതെന്നാണ്‌ പുറത്തുവന്നത്‌. പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അപകടത്തിനു പിന്നിലെ യഥാർത്ഥ വസ്തുത തിരിച്ചറിഞ്ഞത്. വാൻ ഓടിച്ചിരുന്ന സുഭാഷ് നഗർ സ്വദേശി രാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ 15ന് വൈകിട്ടുണ്ടായ അപകടത്തിൽ പുതുക്കലവട്ടം അമ്പലത്തിനു സമീപം ഹാലിഫാക്സ് എൻക്ലേവ് തൃത്വത്തിൽ പ്രശാന്ത് […]
Read More

ശബരിമല സ്വർണ്ണക്കൊള്ള; ഒരു കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിൽ നിന്നും പുറത്തിറങ്ങാനാവില്ല

കൊല്ലം: ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം മോഷ്ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. എന്നാൽ കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിൽ പ്രതിയായതിനാൽ ജയിൽ മോചിതനാകാൻ കഴിയില്ല. ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി. ഒക്‌ടോബർ പതിനേഴിനാണ് പോറ്റിയെ അറസ്റ്റ് ചെയ്‌തത്‌. അറസ്റ്റ് ചെയ്ത് തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെന്നും ജാമ്യം നൽകണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. തുടർന്ന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Read More

നിതിന്‍ നബീൽ ബി ജെ പി ദേശീയ അധ്യക്ഷൻ; ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻ്റ്

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബീന്‍ ചുമതലയേറ്റു. ജാർഖണ്ഡിലെ റാഞ്ചിയിൽ ജനിച്ച നിതിൻ നബീൽ സിൻഹ ബിഹാറിൽ നിതീഷ് കുമാർ മന്ത്രിസഭയിൽ മന്ത്രിയായിരുന്നു. പിതാവ് ബി.ജെ പി നേതാവായിരുന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, മുന്‍ ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് ചുമതലയേറ്റത്. ബിജെപിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനെന്ന നേട്ടവുമായാണ് […]
Read More