Imac Kochi

ഏഷ്യയിലെ ഏറ്റവും സന്തോഷം മുംബൈയിൽ, പുതിയ റിപ്പോർട്ട് പുറത്ത്‌

മുംബൈ: ടൈം ഔട്ടിന്റെ ‘സിറ്റി ലൈഫ് ഇൻഡക്‌സ് 2025’ പ്രകാരം ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം മുംബൈ. ഉയർന്ന വാടക, ഗതാഗതക്കുരുക്ക്, തിരക്കേറിയ ജീവിതശൈലി എന്നിവയുണ്ടായിട്ടും ബെയ്ജിങ്, ഷാങ്ഹായ്, ചിയാങ് മായ്, ഹനോയി തുടങ്ങിയ നഗരങ്ങളെ പിന്തള്ളിയാണ് മുംബൈ പട്ടികയിൽ ഒന്നാമതെത്തിയത്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളെക്കാൾ അവിടുത്തെ സമൂഹം, സംസ്‌കാരം, ദൈനംദിന ജീവിതത്തിലെ അനുഭവങ്ങൾ എന്നിവയാണ് താമസക്കാർക്ക് സന്തോഷം നൽകിയത്. സർവേയിൽ പങ്കെടുത്ത 94 ശതമാനം മുംബൈ നിവാസികളും തങ്ങളുടെ നഗരം സന്തോഷം നൽകുന്നു എന്നു പറഞ്ഞു. […]
Read More

എസ്.ഐ.ആർ മാറ്റിവെക്കണമെന്ന് കേരളം; സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഹൈകോടതി

കൊച്ചി: കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാനത്ത് നടത്തുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണം (എസ്.ഐ.ആർ) മാറ്റിവെക്കുന്നതിനായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്ന് കേരള ഹൈകോടതി. ബീഹാർ, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് എസ്.ഐ.ആറിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികൾ സുപ്രീംകോടതിയുടെ മുന്നിലുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് വി.ജി. അരുണിന്റെ നിർദേശം. സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്, സർക്കാർ എസ്.ഐ.ആറിനെ വെല്ലുവിളിക്കുകയല്ല, മറിച്ച് അത് മാറ്റിവയ്ക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞു. ‘തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക […]
Read More

ശബരിമല സ്വര്‍ണക്കൊളളയില്‍ അടുത്ത അറസ്റ്റ് ഉടന്‍, നാലാം പ്രതി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊളളയില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളി. ദ്വാരപാലക കേസിലെ നാലാം പ്രതിയാണ് ജയശ്രീ. ഇവര്‍ ദേവസ്വം ബോര്‍ഡ് മിനുട്‌സ് തിരുത്തിയെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ചെമ്പുപാളികള്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിടണമെന്നായിരുന്നു ജയശ്രീ മിനുട്‌സില്‍ എഴുതിയത്. ജയശ്രീയും ഉടന്‍ അറസ്റ്റിലായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം പൊതിഞ്ഞതാണെന്നറിഞ്ഞിട്ടും ജയശ്രീ ചെമ്പ് പൂശിയതാണെന്ന് രേഖപ്പെടുത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ […]
Read More

ഞങ്ങളൊന്നും മണ്ടന്‍മാരല്ലെന്ന് ബിനോയ് വിശ്വത്തിനെതിരെ പൊട്ടിത്തെറിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പൊട്ടിത്തെറിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പിഎം ശ്രീയില്‍നിന്ന് പിന്‍മാറുന്നതായി അറിയിച്ച് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവന ഇറക്കിയതാണ് ശിവന്‍കുട്ടിയെ ചൊടിപ്പിച്ചത്. എന്താണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമെന്നും അതിന്റെ കാതലെന്താണെന്നും സിപിഐക്ക് അറിയാം തുടങ്ങിയ പരാമര്‍ശങ്ങളടങ്ങിയ പ്രസ്താവനയായിരുന്നു ബിനോയ് വിശ്വത്തിന്റേത്. ഇത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെയും പ്രശ്നമല്ലെന്ന് വ്യക്തമാക്കിയ ശിവന്‍കുട്ടി ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാണ് […]
Read More

40 കിലോ പശുവിറച്ചി പിടിച്ചെടുത്തു; ഗുജറാത്തില്‍ 3 പേര്‍ക്ക് ജീവപര്യന്തം

അമ്രേലി (ഗുജറാത്ത്): ഗോവധക്കേസില്‍ 3 പേര്‍ക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും. കാസിം ഹാജി സോളങ്കി, സത്താര്‍ ഇസ്മായില്‍ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവര്‍ക്കാണ് സെഷന്‍സ് കോടതി ജഡ്ജി റിസ്വാന ബുഖാരി ശിക്ഷ വിധിച്ചത്. ഗുജറാത്തില്‍ ഇതാദ്യമായാണ് ഗോവധക്കേസില്‍ ജീവപര്യന്തം വിധിക്കുന്നത്. ഗുജറാത്ത് മൃഗസംരക്ഷണ (ഭേദഗതി) നിയമത്തിലെ വിവിധവകുപ്പുകള്‍ പ്രകാരമാണു മൂവരും കുറ്റക്കാരെന്നു കണ്ടെത്തിയത്. 2023ല്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് 40 കിലോഗ്രാം പശുവിറച്ചി പിടിച്ചെടുത്തത്.
Read More

യു.എസ് ഷട്ട്ഡൗണ്‍ അവസാനിച്ചു, ബില്ലില്‍ ഒപ്പുവയ്ക്കാന്‍ ട്രംപ്

വാഷിംഗ്ടണ്‍: യുഎസില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ തുടരുന്ന ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണായക ബില്ല് പാസാക്കി. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പിലാണ് ബില്ല് പാസാക്കിയത്. ഇന്നലെ സെനറ്റ് അംഗീകരിച്ച ബില്ലാണ് റിപ്പബ്ലിക്കന്‍ നിയന്ത്രിത ജനപ്രതിനിധി സഭ 222- 209 വോട്ടുകള്‍ക്ക് പാസാക്കിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉടന്‍ തന്നെ ബില്ലില്‍ ഒപ്പുവയ്ക്കും. ജനുവരി 30 വരെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതാണ് ബില്‍. ഷട്ട്ഡൗണ്‍ അവസാനിക്കുന്നതോടെ നിലച്ച ഭക്ഷ്യ പദ്ധതികള്‍ […]
Read More

ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ താഴേക്ക് വീണു; അരൂരിൽ വാൻ ഡ്രൈവർ മരിച്ചു

ആ​ല​പ്പു​ഴ: പി​ക്ക​പ് വാ​നി​ന് മു​ക​ളി​ലേ​ക്ക് നിർമ്മാണം നടക്കുന്ന ഉയരപ്പാതയുടെ ഗ​ർ​ഡ​ർ വീ​ണ് ഡ്രൈ​വ​ർ മ​രി​ച്ചു. അ​രൂ​ർ – തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദുരന്തം.ഹ​രി​പ്പാ​ട് പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി രാ​ജേ​ഷാ​ണ് മ​രി​ച്ച​ത്. വ്യാഴാഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ ച​ന്തി​രൂ​രി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ര​ണ്ട് ഗ​ർ​ഡ​റു​ക​ളാ​ണ് വീ​ണ​ത്. ഗ​ർ​ഡ​റി​ന് അ​ടി​യി​ലാ​ണ് പി​ക്ക​പ് വാ​ൻ കി​ട​ക്കു​ന്ന​ത്. മു​ട്ട കൊ​ണ്ടു പോ​കു​ന്ന പി​ക്ക​പ് വാ​ൻ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.ര​ണ്ട് ഗ​ർ​ഡ​റു​ക​ൾ വീ​ണ​തി​ൽ ഒ​ന്ന് പൂ​ർ​ണ​മാ​യും മ​റ്റൊ​ന്ന് ഭാ​ഗി​ക​മാ​യു​മാ​ണ് പ​തി​ച്ച​ത്. ഗ​ർ​ഡ​ർ സ്ഥാപിക്കുമ്പോൾ വാഹനങ്ങളെ […]
Read More

കണ്ണൂരിൽ പി.പി ദിവ്യയെ തഴഞ്ഞു. എസ് എഫ് ഐ മുൻ പ്രസിഡൻ്റ് അനുശ്രീ പിണറായിയിൽ

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോൾ മുൻ പ്രസിഡൻ്റും ഉദ്യോഗസ്ഥൻ്റെ മരണത്തിൽ ആരോപണ വിധേയയുമായ പി.പി. ദിവ്യക്ക് സീറ്റില്ല.എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയയായതോടെയാണ് പി.പി. ദിവ്യയ്ക്ക് സീറ്റ് നിഷേധിക്കപ്പെട്ടത്. അതേസമയം, എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ. അനുശ്രീ പിണറായി ഡിവിഷനില്‍ സ്ഥാനാര്‍ഥിയാകും. സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ ബിനോയ് കുര്യന്‍ ഒഴികെയുള്ളവരെല്ലാം ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങ ഉണ്പി.പി. ദിവ്യ പ്രതിനിധീകരിച്ചിരുന്ന കല്യാശ്ശേരി ഡിവിഷനില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം വി.വി. പവിത്രനാണ് […]
Read More

മമ്മൂട്ടിയും ദുൽഖറുമൊന്നിക്കുന്ന ആദ്യ സിനിമ വരുന്നു

കൊച്ചി:ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന ആ സംഭവം ഇതാ. മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനുമൊന്നിക്കുന്ന ആദ്യ സിനിമ വരുന്നു. സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ലോക യുടെ രണ്ടാം ഭാഗത്തിലാണ് ഈ സംഗമം. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസ് നിര്‍മിച്ച ‘ലോക, ചാപ്റ്റര്‍ വണ്‍ ചന്ദ്ര’ എന്ന ചിത്രത്തിന്റെ തുടര്‍ ഭാഗങ്ങളിലാണ് വാപ്പയും താനും എത്തുകയെന്നും തനിക്ക് കാത്തിരിപ്പിനും കഠിനാധ്വാനത്തിനും ഒടുവില്‍ ലഭിച്ച സുവര്‍ണാവസരമാണിതെന്നും ദുല്‍ഖര്‍ പറയുന്നു. താന്‍ ആവശ്യപ്പെട്ടതു കൊണ്ട് മാത്രമല്ല അദ്ദേഹം ഒന്നിച്ചഭിനയിക്കാന്‍ സമ്മതിച്ചതെന്നും […]
Read More

ശബരിമല സ്വർണക്കൊള്ള: വാസു ഗൂഡാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ലയിൽ സ്വ​ർ​ണ​ക്കൊ​ള്ള നടത്താൻ മു​ൻ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​ൻ. വാ​സു ഗൂഡാലോചന നടത്തിയെന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് .ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​ണ് എ​ൻ.​വാ​സു. കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ ഗൂ​ഢാ​ലോ​ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍ എ​ന്നി​വ തെ​ളി​ഞ്ഞ​താ​യി എ​സ്‌​ഐ​ടി വ്യ​ക്ത​മാ​ക്കി. വാ​സു​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ല്‍ തി​രി​മ​റി ന​ട​ന്ന​തെ​ന്ന് റി​പ്പോ​ര്‍​ട് വ്യക്തമാക്കുന്നു. രേ​ഖ​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന “സ്വ​ര്‍​ണം പൊ​തി​ഞ്ഞ പാ​ളി​ക​ള്‍’ എ​ന്ന ഭാ​ഗം ഒ​ഴി​വാ​ക്കി, പ​ക​രം “ചെ​മ്പ് പാ​ളി​ക​ള്‍’ എ​ന്ന് മാ​റ്റി എ​ഴു​തി​ച്ചേ​ര്‍​ത്തു. ഇ​ത​ര പ്ര​തി​ക​ളു​മാ​യി ചേ​ര്‍​ന്ന് […]
Read More