Imac Kochi

‘അവര്‍ക്കെന്നെ ഇഷ്ടമല്ല, പക്ഷേ വീണ്ടും സ്നേഹിക്കും’, ഇന്ത്യയ്ക്കെതിരെ തീരുവ കുറയ്ക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യയുമായി യുക്തിപൂര്‍വമായ ഇടപാടിന് ഒരുങ്ങുകയാണെന്നും തീരുവ കുറയ്ക്കാന്‍ പദ്ധതിയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ് ഇന്ത്യ ഇത്രയും ഉയര്‍ന്ന തീരുവകള്‍ നേരിടുന്നതെന്ന് ട്രംപ് പറഞ്ഞു, കൂടാതെ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയതായും ട്രംപ് വീണ്ടും അവകാശപ്പെട്ടു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ‘റഷ്യന്‍ എണ്ണ കാരണമാണ് ഇന്ത്യയുടെ മേല്‍ ഉയര്‍ന്ന തീരുവ ചുമത്തിയത്. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഗണ്യമായി നിര്‍ത്തിയിരിക്കുന്നു,’ ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍ […]
Read More

ചെങ്കോട്ട സ്‌ഫോടനം, പാക്കിസ്ഥാൻ അതീവജാഗ്രതയിൽ

ഇസ്ലാമാബാദ്: ചെങ്കോട്ട സ്‌ഫോടനത്തിനു പിന്നാലെ പാക്കിസ്ഥാൻ അതീവ ജാഗ്രതയിൽ. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇൻറലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കരസേന, നാവികസേന, വ്യോമസേന ഉൾപ്പെടെയുള്ള പാക്കിസ്ഥാന്റെ സായുധസേനയും അതീവ ജാഗ്രതയിലാണ്. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാൻ തയാറെടുക്കാനും സെൻട്രൽ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിർദേശം നൽകി. വ്യോമസേനയോട് മുൻനിര താവളങ്ങളിൽ നിന്നുള്ള ജെറ്റുകൾ ഉടനടി പറന്നുയരാൻ തയാറാക്കി നിർത്താനും […]
Read More

ഡൽഹി സ്ഫോടനവുമായി ബന്ധമെന്ന് സംശയം: മൂന്ന് ഡോക്ടർമാരുൾപ്പെട്ട സംഘം പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന കാർബോംബ് സ്ഫോടനത്തെത്തുടർന്ന് ഡോക്ടർമാരുൾപ്പടെ എട്ടു പേർ അറസ്റ്റിലായി. ജമ്മുകശ്മീർ പോലീസ് കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന സംഘടനകളുടെ പ്രവർത്തകരാണി വരെന്നാണ് വിവരം. ഇവർക്ക് സ്ഫോടനവുമായി ബ ന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണ്.പ്രൊഫഷണലുകൾക്കിടയിലാണ് ഇവരുടെ പ്രവർത്തനം. 2,900 കിലോഗ്രാം സ്ഫോടക സാമഗ്രി കണ്ടുപിടിക്കുകയും ചെയ്തു.കണ്ടുപിടിച്ച 2,900 കിലോഗ്രാം ഐഇഡി നിർമ്മാണ സാമഗ്രിയിൽ 360 കിലോഗ്രാം ഹരിയാനയിൽ നിന്നാണ് കണ്ടെത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് ഡോക്ടർമാരിൽ ഒരാള് ഹരിയാനയിലും മറ്റൊരാള് ഉത്തർപ്രദേശിലും […]
Read More

ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപം സ്ഫോടനം; 13 മരണം. അതിജാഗ്രത

ന്യൂഡൽഹി : ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ ചെങ്കോട്ടയ്ക്ക് സമീപം വൻ സ്‌ഫോടനം. തിങ്കളാഴ്ച വൈകീട്ട് 6.50 ദടെയാണ് നിറുത്തിയിട്ട ഐ 20കാർ പൊട്ടിത്തെറിച്ചത്. തിരക്കേറിയ മേഖലയായ മെട്രോ സ്‌റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിലായിരുന്നു സ്‌ഫോടനം നടന്നത്. 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 20 ഓളം പേർക്ക് ഗുരുതര പരിക്കേറ്റു.സ്ഥലത്തെ നാലോളം കാറുകൾക്കും തീപിടിച്ചു. ഗുരുതരസാഹചര്യമെന്നാണ് ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയത്. പ്രദേശത്ത് പരിഭ്രാന്തിയാണ്. പ്രദേശവാസികളെ സ്ഥലത്തു നിന്നും ഒഴിപ്പിക്കുകയാണ്. സ്‌ഫോടനത്തെ തുടർന്ന് വാഹനത്തിന് പെട്ടെന്ന് തീ പിടിക്കുകയായിരുന്നെന്ന് […]
Read More

തിരുവനന്തപുരം നിലനിർത്താൻ എൽ ഡി എഫ് ; മേയർ ആര്യ യില്ലാതെ പട്ടിക

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിൽ സി.പി.എം 70 സീറ്റുകളിൽ മൽസരിക്കും. മേയർ ആര്യ രാജേന്ദ്രനില്ലാത്ത പട്ടികയാണ് സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി പ്രഖ്യാപിച്ചത്. 93 സീറ്റുകളിലെ എൽ ഡി എഫ് സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ബാക്കി എട്ട് സീറ്റുകളില്‍ ഘടകകക്ഷികളുമായി ചര്‍ച്ചചെയ്തശേഷം ചൊവ്വാഴ്ച പ്രഖ്യാപനം നടത്തും. 17 സീറ്റുകളില്‍ സിപിഐ മത്സരിക്കും. അര്‍ജെഡി മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസ് ബി ഒരു സീറ്റിലും മത്സരിക്കും. അലത്തറയില്‍ മത്സരിക്കുന്ന 23-കാരി മാഗ്നയാണ് പട്ടികയിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥി. നാല് സിപിഎം ജില്ലാ […]
Read More

കൊച്ചിയിൽ വാട്ടർ അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു

കൊച്ചി: എ​റ​ണാ​കു​ളം ത​മ്മ​ന​ത്ത് വാട്ടർ അതോറിറ്റിയുടെ ഭീമൻ കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ന്നു. ഫീ​ഡ​ർ ടാ​ങ്കി​ന്‍റെ ഭി​ത്തി​യാ​ണ് ത​ക​ർ​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ടാ​ങ്ക് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മേ​ഖ​ല​യാ​കെ വെ​ള്ള​ക്കെ​ട്ടി​ലാ​യി. വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ഒ​രു കോ​ടി 38 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്ക് ആ​ണ് ത​ക​ർ​ന്ന​ത്. മ​ഴ പെ​യ്ത് വെ​ള്ളം ക​യ​റി എ​ന്നാ​ണ് ആ​ദ്യം പ്ര​ദേ​ശ വാ​സി​ക​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ പി​ന്നീ​ടാ​ണ് ടാ​ങ്ക് ത​ക​ര്‍​ന്ന​താ​ണ് എ​ന്ന മ​ന​സി​ലാ​യ​ത്. റോഡിൻ്റെ വശത്തുള്ള ടാങ്കാണ് തകർന്നതെങ്കിൽ വൻ ദുരന്തം […]
Read More

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9 നും 11 നും ; വോട്ടെണ്ണൽ 13 ന്

തിരുവനന്തപുരം:കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിലായിരിക്കും. വോട്ടെണ്ണൽ 13 ന് നടക്കും. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നു. 1,199 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ 23,576 വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, മ​ട്ട​ന്നൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പി​ന്നീ​ട് ന​ട​ക്കും. 12,035 സം​വ​ര​ണ വാ​ർ​ഡു​ക​ളു​ണ്ട്. 33,746 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​കെ 2,84,30,761 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 2,841 പേ​ർ പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​ണ്. 1,37,922 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി […]
Read More

പദ്മിനി തോമസും ആര്‍. ശ്രീലേഖയും വി.വി. രാജേഷും തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർഥികൾ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആദ്യഘട്ടസ്ഥാനാര്‍ഥിപ്പട്ടിക ബിജെപി പുറത്തുവിട്ടു. ആദ്യപട്ടികയിലെ 67 സ്ഥാനാര്‍ഥികളെയാന്​ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചത്​. മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും. ഏഷ്യൻ ഗെയിംസിൽ രണ്ട് മെഡലുകൾ നേടിയ സ്പോർട്സ് താരവും മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ പദ്മിനി തോമസ് പാളയത്ത്​ സ്ഥാനാർഥിയാകും. ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് കൊടുങ്ങാനൂരിലും ജനവിധി തേടും. കഴക്കൂട്ടത്ത് അനില്‍ കഴക്കൂട്ടവും പേര്‍ക്കടയില്‍ ടി.എസ്. അനില്‍കുമാറുമാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് വിട്ടുവന്ന കെ. […]
Read More

ഗുരുവായൂരപ്പനെ തൊഴുത്​ മുകേഷ് അംബാനി; പതിനഞ്ച് കോടി രൂപയുടെ ചെക്ക്​ കൈമാറി

ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ദേവസ്വം മൾട്ടി സ്പെഷാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി പതിനഞ്ച് കോടി രൂപയുടെ ചെക്കും അദ്ദേഹം കൈമാറി.ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററിലാണ്​ അംബാനി വന്നിറങ്ങിയത്​. തുടർന്ന്​ റോഡ് മാർഗം തെക്കേ നടയിൽ ശ്രീവത്സം അതിഥി മന്ദിരത്തിനു മുന്നിലെത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചേർന്ന് മുകേഷ് അംബാനിയെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ […]
Read More

വീണ്ടും ചികിൽസാപ്പിഴവ്​; തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ യുവതി മരിച്ചു

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി മരിച്ചു. കരിക്കകം സ്വദേശി ശിവപ്രിയയാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ശിവപ്രിയക്കേറ്റ അണുബാധയ്ക്ക് കാരണമെന്ന്​ കുടുംബം ആരോപിച്ചു. കഴിഞ്ഞ മാസം 22-നാണ്​ ശിവപ്രിയയെ എസ്എടിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. പിന്നീട് പനിയെത്തുടർന്ന് 26ന്​ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യവതിയായിരുന്നു ശിവപ്രിയയെന്നും നടന്നാണ്​പ്രസവത്തിനായി പോയതെന്നും ഭർത്താവ്​ മനു പറയുന്നു. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പോയപ്പോൾ ചെറിയ പനി ഉണ്ടായിരുന്നു. കൃത്യമായി ആശുപത്രിയിൽനിന്ന് […]
Read More