Imac Kochi

നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായി, ആവശ്യമെങ്കിൽ ഇൻഡിഗോ സിഇഒയെ പുറത്താക്കുമെന്ന്‌ മന്ത്രി

ന്യൂഡൽഹി ∙ ഇൻഡിഗോ സിഇഒയെ ആവശ്യമെങ്കിൽ പുറത്താക്കാൻ നിർദേശിക്കുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. താൻ നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്നും റാം മനോഹർ നായിഡു പറഞ്ഞു. ‘‘കഴിഞ്ഞ ഏഴു ദിവസമായി എനിക്ക് ഉറക്കമില്ല. ഓഫിസിൽ തുടർച്ചയായ അവലോകന യോഗങ്ങൾ നടത്തുകയായിരുന്നു. എന്റെ ശ്രദ്ധ യാത്രക്കാരിലായിരുന്നു’’ – റാം മനോഹർ നായിഡു പറഞ്ഞു. ഇൻഡിഗോ പത്തുശതമാനം സർവീസുകൾ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കൃത്യമായ കൂടിയാലോചനകളോടെയാണ് ജോലിസമയ ചട്ടം നടപ്പിലാക്കിയത്. പ്രതിസന്ധി മനഃപൂർവം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നുണ്ട്. […]
Read More

രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം: എല്ലാ തിങ്കളാഴ്ചയും ഹാജരാകണം

തിരുവനന്തപുരം: ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നു കാട്ടി, ബെംഗളൂരുവിൽ താമസിക്കുന്ന 23 വയസ്സുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു ഉപാധികളോടെ മുൻകൂർ ജാമ്യം. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്.നസീറ ആണ് ഹർജി പരിഗണിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അടച്ചിട്ട മുറിയിലാണ് കോടതി […]
Read More

സവർക്കർ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂർ, എത്തുമെന്ന് ഉറപ്പ് നൽകിയതായി സംഘാടകർ

ന്യൂഡൽഹി: വീര സവർക്കർ പുരസ്‌കാരം ശശി തരൂർ ഏറ്റുവാങ്ങില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ്. തരൂരോ അദ്ദേഹത്തിന്റെ ഓഫീസോ അറിയാതെയാണ് ഇത്തരമൊരു പുരസ്‌കാരം പ്രഖ്യാപിച്ചതെന്നും തരൂരിന്റെ ഓഫീസ് സ്ഥിരീകരിച്ചു. അദ്ദേഹം മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി ഇന്ന് കൊൽക്കത്തയിലേക്ക് പോകുമെന്നും ഓഫീസ് വ്യക്തമാക്കി. ഇതേക്കുറിച്ച് വ്യക്തമാക്കി ശശി തരൂർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. എച്ച്‌ആർഡിഎസ്‌ ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്‌കാരം കോൺഗ്രസ് എംപിയായ ശശി തരൂരിന് നൽകുമെന്നായിരുന്നു സംഘാടകർ പ്രഖ്യാപിച്ചിരുന്നത്. ന്യൂഡൽഹി എൻഡിഎംസി കൺവെൻഷൻ സെന്ററിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി […]
Read More

അടൂർ പ്രകാശിന്റെ വാക്കുകൾ രാഷ്‌ട്രീയ എതിരാളികൾക്ക് ആയുധം കൊടുത്തപോലെ’; വിമർശിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: ദിലീപ് അനുകൂല പ്രസ്‌താവനയിൽ അടൂർ പ്രകാശിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട ഒരാളിൽ നിന്ന് ഇത്തരം പ്രസ്‌താവന വരുന്നത് ശരിയല്ല. പ്രത്യേകിച്ച് പോളിംഗ് ദിവസം ഇങ്ങനെ പറയുന്നത് രാഷ്‌ട്രീയ എതിരാളികൾക്ക് ആയുധം കയ്യിൽ കൊടുക്കുന്നത് പോലെയാണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. ‘അടൂർ പ്രകാശിന്റെ പ്രസ്‌താവന വളരെ നിരുത്തരവാദപരമായി. കാരണം പാർട്ടി നിലപാട് വിധി വന്നയുടൻ തന്നെ കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചതാണ്. പാർട്ടിയുടെ നയത്തിനെതിരായ പ്രസ്‌താവനയാണ് അടൂർ പ്രകാശിന്റെ ഭാഗത്ത് നിന്നും ഇന്നലെ […]
Read More

അനുനയ നീക്കം പാളി; വി സി നിയമനത്തിൽ നിലപാടിലുറച്ച് ഗവർണർ, മുഖ്യമന്ത്രി നേരിട്ട് എത്താത്തതിന്റെ കാരണവും തിരക്കി

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമന തർക്കത്തിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള സർക്കാരിന്റെ അനുനയ നീക്കം പാളി. മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും ഗവർണറെ ലോക്‌ഭവനിലെത്തി കണ്ടെങ്കിലും താൻ നിശ്ചയിച്ചവർ യോഗ്യരെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ. ചർച്ചയ്‌ക്ക് മുഖ്യമന്ത്രി എത്താത്തത് എന്തുകൊണ്ടാണെന്നും ഗവർണർ മന്ത്രിമാരോട് ചോദിച്ചു. സുപ്രീം കോടതി നിർദേശപ്രകാരമാണ് സർക്കാർ ഗവർണറുമായി അനുനയ ചർച്ച നടത്തിയത്. സംസ്ഥാനവും ഗവർണറും തമ്മിൽ സമവായത്തിലെത്തിയില്ലെങ്കിൽ സുപ്രീം കോടതി തന്നെ വി സിമാരെ നേരിട്ട് നിർദേശിക്കുമെന്ന […]
Read More

നടിയെ ആക്രമിച്ച കേസ്: വിധി ഒരാഴ്ച മുമ്പേ പ്രതികൾക്ക് ലഭിച്ചു? അന്വേഷണം വേണമെന്ന് അഡ്വ. അസോസിയേഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസ് വിധിയുടെ പ്രധാന വിവരങ്ങൾ വിധി പ്രഖ്യാപനത്തിനു മുമ്പ് ഒരു ആഴ്‌ച്ച മുമ്പ് പുറത്ത്. കേരള ഹൈകോർട്ട് അഡ്വ. അസോസിയേഷന് വിധിയുടെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുന്ന കത്ത് ഡിസംബർ 2 ന് ലഭിച്ചു. നിയമ, രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം ശരിയാണെന്ന് ഹൈകോർട്ട് അഭിഭാഷക അസോസിയേഷൻ സ്ഥിരീകരിച്ചു. ഡിസംബർ 2-നു ലഭിച്ച കത്തിൽ “ഒരു ഇന്ത്യൻ പൗരൻ” എന്നാണ് എഴുതിയിരിക്കുന്നത്. 2025 ഡിസംബർ 8-നു പ്രഖ്യാപിക്കപ്പെടുന്ന ഹൈപ്രൊഫൈൽ കേസിലെ വിധിയിൽ ഏഴാം പ്രതി […]
Read More

ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്കെന്ന് സി.ഇ.ഒ; ശൈത്യകാല ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു

ന്യൂഡൽഹി: ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിയതായി ഇ.ഒ പീറ്റർ എൽബേഴ്സ്. ടിക്കറ്റ് റദ്ദായ ഉപയോക്താക്കൾക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുന്നത് തുടരുകയാണെന്നും പീറ്റർ എൽബേഴ്സ് പറഞ്ഞു. ‘വിമാനങ്ങളിൽ കുടുങ്ങിയ ഭൂരിഭാഗം ബാഗുകളും എത്തിച്ച് നൽകിക്കഴിഞ്ഞു. യാത്രക്കാരുടെ വിവിധ ആവശ്യങ്ങൾ കേട്ടറിഞ്ഞ് പരിഹരിക്കുന്നുണ്ട്. തിങ്കളാഴ്ച വരെ 138 കേന്ദ്രങ്ങളിലേക്ക് സർവീസുകൾ സാധാരണനിലയിലായി. സർക്കാറുമായി പൂർണമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. പ്രതിസന്ധി വിശദമായി പരിശോധിച്ച്‍ വരികയാണ്. നിലവിലെ സാഹചര്യത്തിന്റെ കാരണങ്ങൾ തിരിച്ചറിയുന്നതിനൊപ്പം ഇതിൽ നിന്നുമുൾക്കൊള്ളേണ്ട പാഠങ്ങളെന്താണെന്നും എങ്ങിനെ കരുത്തരായി തിരിച്ചെത്താമെന്നുമാണ് […]
Read More

ശബരിമല സ്വർണപ്പാളി കേസ്: കൂടുതൽ അറസ്റ്റിന് സാധ്യത

കൊല്ലം: ശബരിമല സ്വർണപ്പാളി കേസിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കൂടുതൽ അറസ്റ്റിലേക്കു നീങ്ങുന്നു. ഏതാനും പ്രതികളെ വരും ദിവസങ്ങളിൽ കസ്റ്റഡിയിലെടുക്കുമെന്നാണു വിവരം. നാലാംപ്രതി മുൻ ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ, ആറാം പ്രതി എസ്.ശ്രീകുമാർ എന്നിവരുടെ മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. സ്വർണക്കവർച്ചയിൽ വൻതോക്കുകളുടെ പങ്കും ഗൂഢാലോചനയും അന്വേഷിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചിട്ടുമുണ്ട്. ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ കവർന്ന കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ ഒരുദിവസത്തേക്കു എസ്ഐടി കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കൊല്ലത്തു ചോദ്യം […]
Read More

തദ്ദേശപ്പോര്: 60 ശതമാനം കടന്ന് പോളിങ്; ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന ഏഴുജില്ലകളിലുമായി വൈകീട്ട് നാലുമണി വരെ 60.04 ശതമാനം പോളിങ് രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വോട്ടെടുപ്പ്. ഏഴ് ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,167 വാർഡുകളിലേക്ക് 36,620 സ്ഥാനാർഥികളാണുള്ളത്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഗ്രാമപ്രദേശങ്ങളിലുള്ളവർ മൂന്നുവോട്ട് ചെയ്യണം. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഒരു വോട്ടും. ബാക്കിയുള്ള ഏഴുജില്ലകൾക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 13-ന് രാവിലെ വോട്ടെണ്ണും. സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് […]
Read More

നൂറിലേറെ കള്ളവോട്ട് ചെയ്തെന്ന് ബിജെപി; വഞ്ചിയൂരിൽ സംഘർഷം; ആരോപണം നിഷേധിച്ച് സിപിഎം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ തിരുവനന്തപുരം കോർപ്പറേഷനിലെ വഞ്ചിയൂരിൽ സംഘർഷം. സിപിഎം കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. സിപിഎമ്മിൻറെ നേതൃത്വത്തിൽ നൂറിലേറെ കള്ളവോട്ട് നടന്നെന്നും വാർഡിൽ റീപോളിങ് വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംഭവത്തിൽ ബിജെപി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ കൈയാങ്കളിയുമുണ്ടായി. ബിജെപി പ്രവർത്തകനെ മർദിച്ചതായും ആരോപണമുണ്ട്. വഞ്ചിയൂർ ഭാഗം രണ്ടിൽ വ്യാപകമായി സിപിഎം കള്ളവോട്ട് ചെയ്തെന്നും ഇതിനകം നൂറിൽപ്പരം കള്ളവോട്ട് നടന്നുകഴിഞ്ഞതായും ബിജെപി സിറ്റി ജില്ലാ […]
Read More