Imac Kochi

നൊമ്പരമായി എട്ടു വയസ്സുകാരനും: മരണത്തിൽ ഒന്നിച്ച് സഹോദരങ്ങൾ

അബുദാബി: അബുദാബി – ദുബായ് റോഡിൽ ഗന്തൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. തിരൂർ തൃപ്പനച്ചി കിഴശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്‌സാന അബ്ദുൽ റസാഖിന്റെയും മകൻ അസാം(8) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സംഭവസ്ഥലത്ത് തന്നെ ഇന്നലെ തന്നെ കുട്ടികളായ അഷാസ്(14), അമ്മാർ(12), അയാഷ്(5) എന്നിവർ മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങൾ ഇന്ന് ദുബായിൽ കബറടക്കം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും അത് പിന്നീടത്തേയ്ക്ക് മാറ്റി. അപകടത്തിൽ വീട്ടുജോലിക്കാരി […]
Read More

എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തും, യുഡിഎഫിന്റെ നൂറും പൊട്ടും’; സതീശന് ഗോവിന്ദന്റെ പരിഹാസം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടുമെന്ന് അവകാശപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പണ്ട് ബോംബ് പൊട്ടുമെന്ന് പറഞ്ഞിട്ട് ഇതുവരെ പൊട്ടിയില്ലല്ലോ. അതുപോലെ നൂറും പൊട്ടുമെന്നായിരുന്നു വി.ഡി. സതീശന്റെ പരിഹാസം. ഒരു വിസ്മയവും ഉണ്ടാകാന്‍ പോകുന്നില്ല. എല്‍ഡിഎഫ് മൂന്നാമതും അധികാരത്തിലെത്തും. ഒരു സംശയവും വേണ്ട. ഏത് ബോംബ് പൊട്ടിയാലും അധികാരത്തില്‍ വരുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ആന്റണി രാജുവിനെ അയോഗ്യനാക്കിയ സംഭവത്തില്‍ എല്‍ഡിഎഫിന് ഒരു തിരിച്ചടിയുമില്ലെന്ന് അദ്ദേഹം […]
Read More

ഹാ കഷ്ടം! എനിക്ക് ഒരതൃപ്തിയും ഇല്ല, ഇപ്പോഴും ഇല്ല’; വാക്കുകള്‍ വളച്ചൊടിച്ചെന്ന് ശ്രീലേഖ

തിരുവനന്തപുരം: കോർപറേഷൻ മേയർ സ്ഥാനം ലഭിക്കാത്തതിൽ തനിക്കു അതൃപ്തിയുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് മുൻ ഡിജിപിയും ശാസ്തമംഗലം കൗൺസിലറുമായ ആർ. ശ്രീലേഖ. തിരഞ്ഞെടുപ്പിൽ നിർത്തിയത് കൗൺസിലറാകാനല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണെന്നുമാണ് തിങ്കളാഴ്ച രാവിലെ ശ്രീലേഖ പറഞ്ഞത്. എന്നാൽ മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്നും ശല്യം ചെയ്തു പുറകെ നടന്നു ചോദ്യം ചോദിച്ച് കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും ഫെയ്‌സ്ബുക് പോസ്റ്റിൽ ശ്രീലേഖ കുറിച്ചു. ബിജെപിയിൽ പ്രവർത്തിക്കുന്നതിൽ തനിക്കു അഭിമാനമാണെന്നും ശ്രീലേഖ പോസ്റ്റിൽ പറയുന്നു. കോർപറേഷൻ മേയർ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി പ്രകടമാക്കുന്ന […]
Read More

തൊണ്ടിമുതൽ തിരിമറിക്കേസ്: ആന്റണി രാജു അയോഗ്യൻ, എംഎൽഎ പദവി നഷ്ടമായി

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ 3 വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ആന്റണി രാജു ഇനി എംഎൽഎ അല്ല. ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കികൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. രണ്ടു വർഷത്തിനു മുകളിൽ ശിക്ഷ വിധിച്ചതിനാലാണ്‌ ആന്റണി രാജുവിനു എംഎൽഎ പദവി നഷ്ടമായത്. ജനപ്രതിനിധിക്ക് 2 വർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ അയോഗ്യനാവുമെന്ന സുപ്രീം കോടതിയുടെ വിധി യാണ് ആന്റണി രാജുവിനും ബാധകമായത്. അതേസമയം ആന്റണി രാജുവിനു തിരഞ്ഞെടുപ്പിൽ മത്സരിക്കാനും അയോഗ്യത […]
Read More

അബുദാബിയിൽ വാഹനാപകടം; സഹോദരങ്ങളായ മൂന്നു കുട്ടികളടക്കം നാലു മലയാളികൾ മരിച്ചു

അബുദാബി: അബുദാബി-ദുബൈ റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും ഇവരുടെ സഹായി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.അബ്ദുല്‍ലത്തീഫും റുക്സാനയും അബൂദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ തീവ്ര പരിചരണത്തിലാണ്.അബുദാബി-ദുബൈ റോഡില്‍ ഷഹാമയ്ക്ക് അടുത്താണ് അപകടം. ദുബൈയില്‍ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞു മടങ്ങുകയായിരുന്നു. […]
Read More

ഇനി നേമത്ത് മൽസരിക്കാനില്ലെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ഇനി നേമത്ത് മത്സരിക്കാൻ താനില്ലെന്ന് നിലവിൽ നേമം എം എൽ എ കൂടിയായ മന്ത്രി വി ശിവൻകുട്ടി. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞദിവസം താൻ നേമത്ത് നിന്നും മത്സരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവൻകുട്ടി തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. നേമത്ത് താൻ മൂന്ന് വട്ടം മത്സരിച്ചെന്നും രണ്ട് തവണ ജയിച്ചെന്നും ശിവൻകുട്ടി പറഞ്ഞു. ഒരിക്കൽ ഒ രാജഗോപാലിനെയും പിന്നീട് കുമ്മനം രാജശേഖരനെയും തോൽപ്പിച്ചു. ഇടത്‌ […]
Read More

സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയുടെ പുതിയ ഭരണ സമിതി ചുമതലയേറ്റു

ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയുടെ പുതിയ ഭരണ സമിതി ചുമതലയേറ്റു. പ്രസിഡന്റ്‌ സ്ലീബാ പോൾവട്ടവേലിൽ കോർ എപ്പിസ്കോപ്പ, വൈസ് പ്രസിഡന്റ് സന്തോഷ് ആൻഡ്രൂസ്, സെക്രട്ടറി ബെന്നി പി മാത്യു, ട്രഷറർ ലിജോ കെ അലക്സ്, ജോയിന്റ് സെക്രട്ടറി എബി പി ജേക്കബ്, ജോയിന്റ് ട്രഷറർ ഷിബു ജോൺ,കമ്മിറ്റി മെംബേർസ് ബിജു തേലപ്പിള്ളി, ഡോളി ജോർജ്, വിജു കെ ഏലിയാസ്,ജെറിൻ ടോം പീറ്റർ, ബിനുമോൻ ജേക്കബ് എന്നിവർ ജനുവരി ഒന്നാം തീയതി വിശുദ്ധ കുർബാനയ്ക്കു ശേഷം ചുമതല […]
Read More

സ്ത്രീ ”പൊൻഫെസ്റ്റ് 2026” പി.സി.ഡബ്ല്യു.എഫ് വാർഷികാഘോഷം ശ്രദ്ധേയമായി

​മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ അഞ്ചാം വാർഷികാഘോഷവും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും ”പൊൻഫെസ്റ്റ് 2026” എന്ന പേരിൽ സൽമാനിയ കെ. സിറ്റി ഹാളിൽ വിപുലമായി ആഘോഷിച്ചു. പ്രമുഖ ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഡോ. ശ്രീദേവി രാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ​സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്താൻ സ്ത്രീധനരഹിത വിവാഹങ്ങളും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളും അനിവാര്യമാണെന്ന് ഡോ. ശ്രീദേവി രാജൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പി സി ഡബ്ല്യൂ […]
Read More

ഐ.വൈ.സി.സി സൽമാനിയ ഏരിയക്ക് പുതിയ നേതൃത്വം; മുഹമ്മദ് റജാസ് പ്രസിഡന്റ്, ജസ്റ്റിൻ ഡേവിസ് സെക്രട്ടറി

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ സൽമാനിയ ഏരിയ കമ്മിറ്റിയുടെ 2025-2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൽമാനിയയിൽ നടന്ന ഏരിയ കൺവെൻഷനിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. മുഹമ്മദ് റജാസിനെ പ്രസിഡന്റായും, ജസ്റ്റിൻ ഡേവിസിനെ സെക്രട്ടറിയായും, കുമാർ അഗസ്റ്റിനെ ട്രഷററായും സമ്മേളനം തിരഞ്ഞെടുത്തു. അനിൽ ആറ്റിങ്ങൽ വൈസ് പ്രസിഡന്റായും, എബിൻ ഡിക്രൂസ് ജോയിന്റ് സെക്രട്ടറിയായും വരും വർഷങ്ങളിൽ ഏരിയയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പൂർണമായും ജനാധിപത്യപരമായാണ് ഓരോ വർഷവും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. ഈ […]
Read More

നാടണയാൻ സന്ദീപിന് പ്രവാസി ലീഗൽ സെല്ലിന്റെ കൈത്താങ്ങ്

മനാമ: ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ച മാഹി സ്വദേശിയായ പ്രവാസിക്ക് നാടണയാൻ പ്രവാസി ലീഗൽ സെല്ലിന്റെ സഹായം. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ 2011ൽ ബഹറിനിൽ എത്തിയ സന്ദീപ് തുണ്ടിയിൽ എന്ന പ്രവാസിക്കാണ് പി എൽ സി ബഹറിൻ ചാപ്റ്റർ നാട്ടിലേക്ക് തിരികെ മടങ്ങുവാനുള്ള സാഹചര്യം ഒരുക്കി കൊടുത്തത്. സ്വന്തം ബിസിനസ് ആയിരുന്നു സന്ദീപിന്. സാമ്പത്തിക പ്രശ്നം കാരണം അദ്ദേഹത്തിന്റെ ബിസിനസ് പൊളിയുകയും ഒന്നിലധികം കേസുകളിൽ ഉൾപ്പെടുകയും ചെയ്തു. തന്റെയും ഭാര്യയുടെയും മകളുടെയും വിസ പോലും പുതുക്കുവാൻ സാധിക്കാത്ത അവസ്ഥ […]
Read More