Imac Kochi

സിബിഎസ്ഇ ഒമ്പത്, പത്ത് ക്ലാസുകളിൽ ഇനി മൂന്ന് ഭാഷകൾ നിർബന്ധം

ന്യൂഡൽഹി: രാജ്യത്തെ സിബിഎസ്ഇ സ്കൂളുകളിലെ ഒമ്പത്, പത്ത് ക്ലാസുകളിലെ ഭാഷാ പഠന സ്കീമിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. പുതിയ വിജ്ഞാപന പ്രകാരം 2026 ജൂലൈ 1 മുതൽ ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകളുടെ (ആർ1, ആർ2, ആർ3) പഠനം നിർബന്ധമായിരിക്കും. ഈ മൂന്ന് ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യൻ പ്രാദേശിക ഭാഷകളായിരിക്കണം എന്നും ബോർഡ് വ്യക്തമാക്കുന്നുണ്ട്. 2026-27 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് പുതിയ […]
Read More

ജിസിസി സഞ്ചാരികളെ വരവേല്‍ക്കാൻ ബഹ്റൈൻ ഒരുങ്ങുന്നു; പുതിയ ടൂറിസം കാമ്പെയ്‌ന് തുടക്കമിട്ട് ബഹ്റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി

വിപുലമായ ടൂറിസം ഇൻഫ്രാസ്ട്രക്ചറിന്റെ പിന്തുണയോടെ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ സജീവമായ ടൂറിസം സീസണിലേക്ക് സ്വാഗതം ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ് ബഹ്റൈൻ. വിനോദം, സംസ്‌കാരം, കായികം, ഷോപ്പിംഗ് എന്നിവ കോർത്തിണക്കിയുള്ള വിപുലമായ പരിപാടികളാണ് സഞ്ചാരികളെ വരവേല്‍ക്കാൻ, ബഹ്റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി ഒരുക്കുന്നത്.സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ സ്ഥാനം കൂടുതല്‍ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന സാംസ്‌കാരിക-കുടുംബ കേന്ദ്രീകൃത പരിപാടികൾ അടങ്ങുന്ന ഒരു കലണ്ടർ തന്നെ ഈ പ്രമോഷന്റെ ഭാഗമായി അധികൃതർ പുറത്തിറക്കി. […]
Read More

രണ്ട് മന്ത്രിമാർ വേണം, വഴങ്ങാതെ കോൺഗ്രസ്: അർഹമായ പരിഗണന ലഭിക്കാത്തതിൽ കേരള കോൺഗ്രസിന്അതൃപ്തി

തിരുവനന്തപുരം: യു.ഡി.എഫിൽ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച ചർച്ചകളിൽ അർഹമായ പരിഗണന ലഭിക്കാത്തതിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി. മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിടത്തും വിജയിച്ച മികച്ച സ്‌ട്രൈക്ക് റേറ്റ് മുൻനിർത്തി തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ഉറച്ച നിലപാടിലാണ് പാർട്ടി നേതൃത്വം. എന്നാൽ ഒരു മന്ത്രിപദവിയും ചീഫ് വിപ്പ് സ്ഥാനവും നൽകാമെന്ന്‌ കോൺഗ്രസ്‌ പറയുന്നു. കോൺഗ്രസ് മുന്നോട്ടുവെച്ച നിർദേശം അംഗീകരിക്കാൻ കേരള കോൺഗ്രസ് തയ്യാറായിട്ടില്ല. നേരത്തേ മുന്നണിയിൽ സീറ്റുകൾ വിട്ടുനൽകുന്നതിലും മറ്റും കേരള കോൺഗ്രസ് കാണിച്ച വിശാല […]
Read More

ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബയ സുറിയാനി പള്ളി; ബേത് ലഹേം ഏരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ: മനോഷ് കോരയ്ക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി

ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബയ സുറിയാനി പള്ളി; ബേത് ലഹേം ഏരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ: മനോഷ് കോരയ്ക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി. പവിഴ ദ്വീപിന്റെ മണ്ണിൽ നിന്ന് മറ്റൊരു പ്രവാസ ലോകത്തേക്ക് ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി യാത്ര ആകുന്ന മനോഷ് കോരക്കും കുടുംബത്തിനും ബേത് ലഹേം ഏരിയ യൂണിറ്റിന്റെ പേരിലുള്ള സ്നേഹോപഹാരം 15/05/2026 വെള്ളിയാഴ്ച്ച പള്ളിയങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഇടവക വികാരി വന്ദ്യ സ്ലീബ പോൾ കൊറേപ്പിസ്ക്കോപ്പ വട്ടവേലിൽ കൈമാറി. ഇടവക സെക്രട്ടറി ബെന്നി പി മാത്യു, […]
Read More

ആര്ട്ട് ഓഫ് ലിവിങ് വാർഷികാഘോഷം ഇന്ത്യൻ അംബാസ്സഡർ ഉദ്‌ഘാടനം ചെയ്തു

മനാമ: ആര്ട്ട് ഓഫ് ലിവിങ് ബഹ്‌റൈൻ ചാപ്റ്ററിന്റെ അഭിമുഘ്യത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ആര്ട്ട് ഓഫ് ലിവിങ്ങിന്റെ നാല്പത്തഞ്ചാം വാർഷികവും ജീവനകലയുടെ ആചാര്യൻ ശ്രീശ്രീ രവിശങ്കറിന്റെ എഴുപതാം ജന്മദിനാഘോഷവും ഇന്ത്യൻ എംബസിയുടെ മൾട്ടി കൾച്ചറൽ ഹാളിൽ നടന്നു. 250 ലേറെ പേര് പങ്കെടുത്ത പരിപാടി ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് ഉദ്‌ഘാടനം ചെയ്തു. ആര്ട്ട് ഓഫ് ലിവിങ്ങിന്റെ ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ഉദ്‌ഘാടന പ്രസംഗത്തിൽ അംബാസ്സഡർ അഭിനന്ദിച്ചു. ആഘോഷപരിപാടിയിൽ സത്‌സംഗ്, ജപം, മെഡിറ്റേഷൻ തുടങ്ങി നിരവധി […]
Read More

ഒത്തുതീർപ്പായി; ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും

തിരുവനന്തപുരം: രമേശ് ചെന്നിത്തല സംസ്ഥാന ആഭ്യന്തര മന്ത്രിയാകും. മുഖ്യമന്ത്രി സ്ഥനം നൽകാത്തതിനെ തുടർന്ന് ഇടഞ്ഞ ചെന്നിത്തലയെ വഴുതക്കാടുള്ള അദ്ദേഹത്തിൻ്റെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ സന്ദർശിച്ചിരുന്നു. ഇതിനു ശേഷമാണ് ചെന്നിത്തല സമ്മതമറിയിച്ചത്. കെ.സി വേണുഗോപാലിനെയും സതീശൻ സന്ദർശിച്ചു.
Read More

യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ തിങ്കളാഴ്ച ; സ്പീക്കർ തെരഞ്ഞെടുപ്പ് 22 ന്

തിരുവനന്തപുരം: ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതി. പതിനായിരത്തോളം പേർക്ക് ഇരിക്കാനാകുന്ന തരത്തിലാണ് പന്തലൊരുക്കുന്നത്. ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. പന്തലിന്റെ വശങ്ങളിൽ വീഡിയോ വാൾ ഒരുക്കുന്നതിനൊപ്പം തിങ്കളാഴ്ച രാവിലെ 10-ന് നടക്കുന്ന സത്യപ്രതിജ്ഞ കാണുന്നതിനായി നിശാഗന്ധി ഉൾപ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളിൽ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും. പൊതുജനങ്ങളുടെ പ്രവേശനം പാസ്‌മൂലം നിയന്ത്രിക്കും. സത്യപ്രതിജ്ഞാച്ചടങ്ങുകൾ പൂർത്തിയായശേഷം മന്ത്രിമാർ ലോക്ഭവനിൽ ഗവർണറുടെ സത്കാരത്തിനായിപ്പോകും. പിന്നീട് മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ ചേരുന്നതിനുള്ള […]
Read More

റാപ്പർ വേടനിൽ നിന്ന് പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; കുറ്റ പത്രം ഉടൻ

കൊച്ചി: പുലിപ്പല്ല് കേസിൽ റാപ്പർ വേട നിൽ നിന്ന് പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും. അനധികൃതമായി പുലിപ്പല്ല് കൈവശം വച്ചു, മൃഗവേട്ട തുടങ്ങിയ ആരോപണങ്ങളിൽ വേടനെതിരെ നേരത്തേ കേസെടുത്തിരുന്നു. കേസിൽ ജാമ്യം ലഭിക്കാത്തതും ജാമ്യം ലഭിക്കുന്നതുമായ കുറ്റങ്ങൾ വനംവകുപ്പ് വേടനെതിരെ ചുമത്തിയിരുന്നു. എന്നാൽ, പുലിപ്പല്ലുള്ള ലോക്കറ്റ് തമിഴ്‌നാട്ടിലുള്ള ആരാധകൻ നൽകിയതാണെന്നാണ് വേടൻ നൽകിയ മൊഴി. ആദ്യം തായ്‌ലന്‍ഡില്‍ നിന്നും വാങ്ങിയതെന്നായിരുന്നു […]
Read More

എസ്എസ്എൽസി : 99.07 ശതമാനം വിജയം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. 30514 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്ക് എ പ്ലസിന് അർഹരായി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫാണ് ഫലം പ്രഖ്യാപിച്ചത്. 4,17,497 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ സർട്ടിഫിക്കറ്റ് വിതരണം തുടങ്ങും. ചോദ്യനിലവാരം ഉയർത്തിയതിനാൽ ഇത്തവണ വിജയ ശതമാനവും മുഴുവൻ എ പ്ലസ് ജയം നേടുന്നവരുടെ എണ്ണവും കുറയാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ലക്ഷദ്വീപിൽ 97.67 ആണ് വിജയശതമാനം
Read More

നീറ്റ് പുന: പരീക്ഷ അനിശ്ചിതത്വം; പ്രവാസി വിദ്യാർത്ഥികളുടെ ആശങ്കയിൽ അടിയന്തര ഇടപെടൽ നടത്തണം: ആർ എസ് സി

ബഹ്‌റൈൻ: നീറ്റ്-യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പുന: പരീക്ഷ സംബന്ധമായ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വ്യക്തതയില്ലായ്മ പ്രവാസി വിദ്യാർത്ഥികളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നതായി രിസാല സ്റ്റഡി സർക്കിൾ (RSC) ഗ്ലോബൽ കമ്മിറ്റി അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെ കേന്ദ്രങ്ങളിൽ പരീക്ഷ ഏഴുതിയ ഗൾഫിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും ആയിരക്കണക്കിന് വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ശേഷം നാട്ടിലേക്ക് പോയി. നിലവിൽ ഇന്ത്യയിലുള്ള വിദ്യാർത്ഥികൾക്ക് അവരുടെ ആവശ്യമനുസരിച്ച് നാട്ടിലെ കേന്ദ്രങ്ങളിൽ പരീക്ഷാ അനുമതി ലഭിക്കുമോ എന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും […]
Read More