Imac Kochi

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഫണ്ട് കൈമാറി

ചില സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടു സാമ്പത്തികമായി പ്രയാസപ്പെട്ട പൊന്നാനി സ്വദേശിക്കു നാട്ടിൽ പോകാൻ വിമാനറ്റടിക്കറ്റിന് ആവശ്യമായ ഫണ്ട് പ്രസിഡന്റ്‌ ചെമ്പൻ ജലാൽ, ട്രഷറര്‍ ദിലീപിന് കൈമാറി. ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു. മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി, മനോജ്‌,മുഹമ്മദ്‌, രഞ്ജിത്ത്, റഫീഖ്, മണി,കരീം മോൻ, സലാം, ഖൽഫാൻ തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു
Read More

കെ എം സി സി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു

സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും മുൻ ജില്ലാ ട്രഷററുമായ പി.എ തങ്ങളുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. തങ്ങളുടെ വിയോഗത്താൽ ഉണ്ടായ കുടുംബത്തിന്റെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും ഏവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും ജില്ലാ കമ്മിറ്റി അനുശോചനകുറിപ്പിൽ അറിയിച്ചു.
Read More

ദീർഘകാലം ബഹറിൻ പ്രവാസിയായിരുന്ന കുന്നന്താനം സ്വദേശി എം.വി. വാസപ്പൻ നാട്ടിൽ നിര്യാതനായി

ദീർഘകാലം ബഹറിൻ പ്രവാസിയും, റോയൽ കോർട്ട് ജീവനക്കാരനും, ഗുരുദേവ സോഷ്യൽ സൊസൈറ്റി മെമ്പറുമായിരുന്ന പത്തനംതിട്ട ജില്ലയിലെ കുന്നന്താനം സ്വദേശി M.V വാസപ്പൻ (73) നാട്ടിൽ നിര്യാതനായി, മക്കളായ ശ്രീ.രഞ്ജിത്ത്, ശ്രീ.സുജിത്ത് എന്നിവർ ബഹറിനിൽ ഉണ്ട്
Read More

പെട്രോൾ, ഡീസൽ വില കൂട്ടി; ലിറ്ററിന് മൂന്ന് രൂപ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും വർദ്ധിച്ചു. കൊൽക്കത്തയിൽ പെട്രോൾ വില ലിറ്ററിന് 108.74 രൂപയായും ഡീസലിന് 95.13 രൂപയായും ഉയർന്നു. മുംബൈയിൽ പെട്രോൾ വില 3.14 രൂപ വർദ്ധനയോടെ 106.68 രൂപയിലെത്തി. ഡീസൽ 3.11 രൂപ വർദ്ധനയ്ക്ക് […]
Read More

വി.ഡി. സതീശൻ കേരള മുഖ്യമന്ത്രിയായി മെയ് 18-ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ മെയ് 18-ന് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അന്നു തന്നെ 21 അംഗങ്ങളുള്ള പൂർണ്ണ മന്ത്രിസഭയും അധികാരമേൽക്കുമെന്ന് റിപ്പോർട്ട്. എ.ഐ.സി.സി.യുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനം. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വലിയ ജനപങ്കാളിത്തത്തോടെയും പ്രൗഢഗംഭീരമായും ചടങ്ങ് നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫാണ് വി.ഡി. സതീശന്റെ പേര് നിർദ്ദേശിച്ചുകൊണ്ടുള്ള […]
Read More

പിണറായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയായി രണ്ട് ടേം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. എന്നാൽ പ്രതിപക്ഷ ഉപനേതാവ് പദവി എന്ന ആവശ്യത്തില്‍ നിന്നും വിട്ടുവീഴ്ചയില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ പ്രതികരിച്ചത്. സാങ്കേതികമായ തടസങ്ങള്‍ പ്രശ്‌നമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.
Read More

മന്ത്രിമാർ ആരൊക്കെ? അനുയായികൾക്ക്‌ സീറ്റ്‌ ഉറപ്പിച്ച്‌ വേണുഗോപാൽ

തിരുവനന്തപുരം: വി.ഡി.സതീശന്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ സജീവം. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയില്‍ മുഖ്യമന്ത്രിക്കൊപ്പം ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യും എന്ന കാര്യത്തിൽ വ്യക്തതയില്ല. 21 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും സ്പീക്കറും ഉണ്ടെന്നറിയുന്നു. മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് പാര്‍ട്ടിയാണ് മന്ത്രിമാരെ തീരുമാനിക്കുകയെന്നാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞത്. അതേസമയം, മുഖ്യമന്ത്രി മത്സരത്തില്‍നിന്ന് അവസാനനിമിഷം പുറത്തായ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തന്റെ കൂ‌ടെ നിന്നവർക്ക്‌ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. മുഖ്യമന്ത്രി […]
Read More

‘ഇത് ദൈവ നിയോഗം, രമേശ് ചെന്നിത്തല എന്റെ നേതാവ്, വേണുഗോപാൽ നൽകിയത് പൂർണ പിന്തുണ’

തിരുവനന്തപുരം ∙ പ്രസ്ഥാനം വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കോൺഗ്രസ് അധ്യക്ഷനോടും രാഹുൽ ഗാന്ധിയോടും നന്ദി അറിയിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകരും ടീം യുഡിഎഫുമാണ് എന്നെ ഇവിടെ എത്തിച്ചത്. കേരളത്തിലെ ജനങ്ങൾ വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചത്. ആ ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചെയ്യും. പൂർണമായ അർപ്പണ ബോധത്തോടെ പുതിയ കേരളം സൃഷ്ടിക്കാൻ ഞങ്ങൾ എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്യുമെന്നും സതീശൻ പറഞ്ഞു. ‘‘ഇതൊരു ദൈവിക നിയോഗമായി […]
Read More

സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത് ക​ഷ്ട​മാ​യി​പ്പോ​യെ​ന്ന് സു​കു​മാ​ര​ന്‍ നാ​യ​ര്‍

കോ​ട്ട​യം: വി.​ഡി.​സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത് കഷ്ടമായിപ്പോയെന്ന് എ​ന്‍​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ. ഇ​തി​നാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ര​യും താ​മ​സി​പ്പി​ച്ച​തെ​ന്തി​നാ​ണെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.​മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ലീ​ഗ് ഇ​ട​പെ​ട്ട​ത് ശ​രി​യാ​യി​ല്ലെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.
Read More

“മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സന്തോഷവനാണ്”: കെസി വേണുഗോപാൽ

ഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂർണ്ണ സന്തോഷവാനാണെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അതേസമയം, ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്താമെന്ന് വി.ഡി. സതീശൻ അറിയിച്ചു. പ്രഖ്യാപനം വന്നതോടെ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തിന് മുന്നിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം ആരംഭിച്ചു. എംഎൽഎമാരും പ്രമുഖ നേതാക്കളും ഇന്ദിരാഭവനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനമാണ് ഉണ്ടായതെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം സോഷ്യൽ മീഡിയയിൽ […]
Read More