Imac Kochi

മോഹൻലാൽ സിനിമയുടെ തിരക്കഥ മോഷ്ടിച്ചത്; മേജർ രവി 30 ലക്ഷം കൊടുക്കണമെന്ന് കോടതി

കൊച്ചി: മോഹൻലാൽ സിനിമ ‘കർമ്മയോദ്ധ’ യുടെ തിരക്കഥ സംവിധായകൻ മേജർ രവി മോഷ്ടിച്ചതാണെന്ന് കോടതി. ചിത്രത്തിന്റെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതാണെന്ന് കോട്ടയം കൊമേഷ്യൽ കോടതിയാണ് വിധിച്ചത്. പരാതിക്കാരന് 30 ലക്ഷം രൂപയും സിനിമയുടെ പകർപ്പവകാശവും നൽകണമെന്നും കോടതി ഉത്തരവിട്ടു. 13 വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് വിധി. 2012ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ച് സിനിമ നിർമിച്ചതാണെന്ന റെജി മാത്യുവിന്റെ പരാതിയിലാണ് ജഡ്‌ഡി മനീഷ് ഡി.എ […]
Read More

പിണറായിയിൽ പൊട്ടിയത് പടക്കമെന്ന് എഫ്ഐആർ; സ്ഫോടനം റീൽസ് എടുക്കുന്നതിനിടെ

കണ്ണൂർ: പിണറായിയിൽ പൊട്ടിയത് പടക്കമെന്ന് പൊലീസ് എഫ്ഐആർ. പടക്കം പൊട്ടിയതിന്റെ അവശിഷ്ടങ്ങളും രക്തത്തുള്ളികളും കണ്ടെത്തിയെന്നും എഫ്ഐആറിൽ പറയുന്നു. സിപിഎം പ്രവർത്തകനായ കനാൽകര സ്നേഹാലയത്തിൽ വിബിൻ രാജിന്റെ (25) വലതു കൈപ്പത്തിയാണ് ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായ സ്ഫോടനത്തിൽ ചിതറിയത്. ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിബിൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ റീൽസ് എടുക്കുന്നതിനിടെ സ്ഫോടനം നടന്നുവെന്നാണ് ലഭിക്കുന്ന വിവരം. പൊട്ടാതെ കിടന്ന സ്ഫോടക വസ്തു പരിശോധിക്കുന്നതിനിടെ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. സ്ഫോടനം നടക്കുന്നതിന് അൽപം മുൻപ് കൈയ്യിൽ സ്ഫോടക വസ്തു പിടിച്ചു […]
Read More

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തി മാർട്ടിൻ ആന്റണിയുടെ വിഡിയോ; കേസെടുക്കാൻ പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതില്‍‍ പൊലീസ് കേസെടുത്തേക്കും. അതിജീവിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. ഇന്നലെ അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിൽ കണ്ടിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട മാര്‍ട്ടിന്‍ ആന്റണിയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സമൂഹമാധ്യമങ്ങളില്‍ നേരിടുന്ന ആക്ഷേപത്തെ കുറിച്ചും അതിക്രമത്തെ കുറിച്ചും അതിജീവിത പരാതി പറഞ്ഞിരുന്നു. വിഡിയോ പ്രചരിപ്പിക്കുന്നതിൽ നടപടി വേണം എന്നായിരുന്നു ആവശ്യം. ദിലീപിനു കേസിൽ പങ്കില്ലെന്നാണ് മാർട്ടിൻ വിഡിയോയിൽ പറയുന്നത്. […]
Read More

സിഡ്നി ബീച്ച് വെടി വെപ്പ് പ്രതി ഹൈദരാബാദുകാരൻ

സിഡ്‌നി: 15 പേരുടെ മരണത്തിനിടയായ സിഡ്‌നിയിലെ ബോണ്ടി ബീച്ച് വെടിവയ്‌പ്പ് കേസിൽ പ്രതിയായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി. 1998 നവംബറിൽ വിദ്യാർത്ഥി വിസയിൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയയാളാണ് സാജിദ് അക്രം. ഹൈദരാബാദിൽ നിന്നാണ് ഇയാൾ ബികോം പാസായത്. പിന്നീട് ഓസ്‌ട്രേലിയയിലെത്തിയ ശേഷം യൂറോപ്യൻ വംശജ വെനേര ഗ്രോസോയെ വിവാഹം ചെയ്‌ത് സ്ഥിരതാമസമായി. ഇവർ‌ക്ക് രണ്ട് മക്കളുണ്ട്. ഇതിലൊരാളാണ് മറ്റൊരു പ്രതിയായ നവീദ് അക്രം (24). ഇയാൾ ഓസ്‌ട്രേലിയയിലാണ് ജനിച്ചത്. അതിനാൽ ഓസ്‌ട്രേലിയൻ പൗരനാണ്. 15 പേരാണ് വെടിവയ്‌പ്പിൽ […]
Read More

കണ്ണൂര്‍ പിണറായിയില്‍ സ്ഫോടനം; സി.പി.എം പ്രവര്‍ത്തകന് ഗുരുതര പരിക്ക്

കണ്ണൂര്‍: പിണറായിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ സി.പി.എം പ്രവര്‍ത്തകന് ഗുരുതര പരിക്ക്. വെണ്ടുട്ടായി കനാല്‍ക്കകരയിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ പിണറായി സ്വദേശി വിപിന്‍ രാജിന്റെ കൈപ്പത്തി അറ്റു. ഓലപ്പടക്കം പൊട്ടിയതാണ് എന്നാണ് വിപിന്റെ മൊഴി. അപകടം നടന്ന ഉടന്‍ തന്നെ വിപിനെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. വിപിന്‍ രാജ് നിരവധി കേസുകളില്‍ പ്രതിയാണെന്നും കാപ്പ ചുമത്തി നാടുകടത്തിയ ആളാണെന്നും പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് ഓഫിസ് തീവച്ച് നശിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. സ്‌ഫോടക […]
Read More

വയനാട് തുരങ്ക പാത യാഥാർഥ്യമാകും; നിർമാണം തടയണമെന്ന ഹർജി ഹൈകോടതി തള്ളി

കൊച്ചി: വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിൽ ഒരു വീഴ്ചയുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ അനുമതികളും പൂർത്തിയാക്കിയാണ് നിർമ്മാണം തുടങ്ങിയത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ടാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹര്‍ജി നൽകിയിരുന്നത്. താമരശേരി ചുരത്തിന് ബദലായി കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട പദ്ധതി. തുരങ്കപാത നിര്‍മാണത്തിന് അനുമതി […]
Read More

സർക്കാരിൻ്റെ ക്രിസ്മസ് ആഘോഷത്തിൽ മുഖ്യാതിഥിയായി നടി ഭാവന

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്‌മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ വിരുന്നിലാണ് ഭാവന മുഖ്യാതിഥിയായത്. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് തിരുവനന്തപുരത്താണ് ക്രിസ്‌മസ് വിരുന്നൊരുക്കിയത്. ഭാവനയെ കൂടാതെ ഭാഗ്യലക്ഷ്‌മി ഉൾപ്പെടെയുള്ള ചലച്ചിത്ര രംഗത്തെ മറ്റ് പ്രമുഖർ, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ, മത നേതാക്കൾ, രാഷ്‌ട്രീയനേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു. ഗവർണർ രാജേന്ദ്ര ആർലേക്കർ ഗോവയിലായതിനാൽ വിരുന്നിൽ പങ്കെടുത്തില്ല. പകരമായി ലോക്‌ഭവനിൽ നടക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കും. മുഖ്യമന്ത്രിയും ഭാവനയുമുള്ള ചിത്രം മന്ത്രി വി. ശിവൻകുട്ടി […]
Read More

നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയക്കും ആശ്വാസം; കുറ്റപത്രം തള്ളി കോടതി

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഡൽഹി കോടതിയിൽ നിന്ന് ആശ്വാസം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇരുവർക്കുമെതിരെ സമർപ്പിച്ച കുറ്റപത്രം റൗസ് അവന്യൂ കോടതി സ്വീകരിച്ചില്ല. ബിജെപി നേതാവിൻ്റെ പരാതിയെ തുടർന്നുള്ള ഈ കേസിൽ എഫ്ഐആർ ഇല്ലാത്തതിനാൽ പിഎംഎൽഎ പ്രകാരമുള്ള കുറ്റപത്രം നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേണൽ ലിമിറ്റഡിനെ യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നെന്നാണ് ഇഡിയുടെ […]
Read More

യുഡിഎഫിലേക്കില്ലെന്ന് ജോസ് കെ. മാണി

കോട്ടയം: മുന്നണി മാറി യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. ആറു വര്‍ഷം മുമ്പ് ഇടതുമുന്നണിയില്‍ ചേര്‍ന്നത് രാഷ്ട്രീയ തീരുമാനമായിരുന്നെന്നും അതിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നു കരുതി മുന്നണി മാറുന്നത് രാഷ്‌ട്രീയ മര്യാദയല്ല. യുഡിഎഫ് നേതാക്കാള്‍ ക്ഷണിക്കുന്നത് കേരള കോണ്‍ഗ്രസിന്‍റെ അടിത്തറ കണ്ടിട്ടാണ്. എല്‍ഡിഎഫില്‍ എത്തിയ ശേഷമാണ് യുഡിഎഫിന് കേരള കോണ്‍ഗ്രസിന്‍റെ ശക്തി മനസിലായത്. യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണ്. നിലവില്‍ നടക്കുന്ന […]
Read More

കോഴിക്കോട് സരോവരത്തിൽ കണ്ടെത്തിയ മൃതദേഹം വിജിലിൻ്റേത് തന്നെ. ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട്: സരോവരത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തിയ അസ്ഥികൾ എലത്തൂർ തിരോധാനക്കേസിലെ വിജിലിന്റേതെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. ചുങ്കം സ്വദേശി വേലത്തിപ്പടിക്കൽ കെ.ടി.വിജിലിന്റെ പാന്റ്സും, ബെൽറ്റും മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലുകളും കയറും ഉൾപ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു. ചതുപ്പിന്റെ രണ്ടര മീറ്റർ താഴ്ചയിൽ നിന്നും മൃതദേഹത്തിന്റെ തലയോട്ടി ഒഴികെയുള്ള 53 അസ്ഥികളാണ് കണ്ടെടുത്തത്. കേസിൽ അറസ്റ്റിലായ വാഴാത്തി സലരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.നിഖിൽ, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് എന്നിവരെ സംഭവസ്ഥലത്ത് എത്തിച്ചാണ് പരിശോധന നടത്തിയത്. വിജിലിന്റേതെന്ന് കരുതപ്പെടുന്ന […]
Read More