Imac Kochi

പാലത്തായി പീഡനക്കേസ്; ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകനെ പിരിച്ചുവിട്ടു

തിരുവനന്തപുരം പാനൂർ പാലത്തായി പോക്‌സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകൻ പത്മരാജനെ സേവനത്തിൽ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്‌കൂൾ മാനേജർ ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രാദേശിക ബിജെപി നേതാവും സ്‌കൂൾ അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിൽ കെ.പത്മരാജന് (49) തലശേരി അതിവേഗ സ്‌പെഷൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാണു കേസ്. പീഡനവിവരം […]
Read More

“മരിച്ചാലും മരിക്കാത്ത ചങ്ങമ്പുഴ,” *അക്ഷരക്കൂട്ട് നവംബർ 26ന്

ബഹറിൻ എ കെ സി യുടെ “അക്ഷരക്കൂട്ട്” ഈ വരുന്ന ബുധനാഴ്ച നവംബർ ഇരുപത്തിആറിന് വൈകിട്ട് 7.30ന് കലവറ ഹാളിൽ, ബഹറിൻ ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് ശ്രീ. ജോസഫ് ജോയ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വായന താൽപര്യരും എഴുത്തു മോഹിളുമായവരുടെ, പ്രതിമാസ കൂടിച്ചേരലാണ് അക്ഷരക്കൂട്ട്. “മരിച്ചാലും, മരിക്കാത്ത ചങ്ങമ്പുഴ” ചങ്ങമ്പുഴയുടെ കവിതകൾ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക പരിപാടിയാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. സമകാലിക പ്രവാസ എഴുത്തുലോകത്ത്, നമ്മൾ മനസ്സിലാക്കാതെ പോയ ചില നക്ഷത്രങ്ങൾ ഉണ്ട്. ചില മയൂഖങ്ങൾ, അവരെ […]
Read More

ഓർമ്മയിൽ സൂക്ഷിക്കാൻ യാത്ര ഒരുക്കി വടകര സഹൃദയവേദി

വടകര സഹൃദയവേദി അംഗങ്ങളെ പങ്കെടിപ്പിച്ചുകൊണ്ട് വൺ ഡേ ടൂർ സംഘടിപ്പിച്ചു. രാവിലെ 8മണിക്ക് രണ്ട് ബസ്സുകളിലായി പുറപ്പെട്ട യാത്ര ബഹ്റൈനിലെ പ്രാധാനപ്പെട്ടതും ചിരപുരാതനവുമായ സ്ഥലങ്ങൾ സന്ദർശിച്ചു. ആലി പോട്ടറി, അവാലി ക്രിസ്ത്യൻ ചർച്ച്, ബഹ്റൈൻ ഫസ്റ്റ് ഓയിൽ വെൽ, ബഹ്റൈൻ ഫോർട്ട്, ദിൽമുനിയ മാൾ എന്നിവിടങ്ങളിലൂടെയുളള സന്തോഷം എല്ലാവർക്കും സന്തോഷം സമ്മാനിച്ചു. ഈ യാത്ര എല്ലാവർക്കും ഒരു വേറിട്ട അനുഭവം സമ്മാനിച്ചു എന്ന് പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപെട്ടു. സംഘടനയുടെ രക്ഷാധികാരികൾ, എക്‌സിക്യൂട്ടീവ് വാരവാഹികൾ, വർക്കിംഗ് […]
Read More

ശബരിമല സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാർ; മുഖ്യമന്ത്രിക്ക് കഴിയില്ലെങ്കിൽ മോദിയോട് പറയാമെന്ന് രാജീവ് ചന്ദ്രശേഖർ

പത്തനംതിട്ട: ശബരിമലയെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെന്നും ശബരിമലയെയും അവിടെയെത്തുന്ന വിശ്വാസികളെയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി അത് പറയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അക്കാര്യം നരേന്ദ്ര മോദിയോട് പറയാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്നലെ പത്തനംതിട്ടയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാഷ്ട്രീയ നേതൃത്വമാണ്. പിണറായി വിജയൻ സർക്കാരിന്റെ അറിവില്ലാതെ ഒന്നും നടക്കില്ല. കേരളത്തിലെ മന്ത്രിമാർക്കും പങ്കുണ്ട്. രാഷ്ട്രീയ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നത്. ഗുരുതര വീഴ്ചയുണ്ടായെന്ന് ഏതൊരു സാധാരണക്കാരനും മനസിലാകും. […]
Read More

ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയ; വീട്ടമ്മയുടെ മരണത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ

പത്തനംതിട്ട: ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയായ വീട്ടമ്മ മരിച്ചതിൽ ചികിത്സാപ്പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ. പത്തനംതിട്ട കോഴഞ്ചേരിയിലാണ് സംഭവം. ആങ്ങമൂഴി കലപ്പമണ്ണിൽ മായ (58) ആണ് മരിച്ചത്. കോഴഞ്ചേരിയിലെ ഗർഭാശയ ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞയാഴ്ചയാണ് മായയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൾക്കൊപ്പം നടന്നാണ് ആശുപത്രിയിലേയ്ക്ക് വന്നതെന്ന് ബന്ധുക്കൾ പറയുന്നു. ചികിത്സയിലിരിക്കെ ഗർഭാശയം നീക്കം ചെയ്തു. ഇതിനുശേഷം മായയുടെ വയർ വീർത്തുവരികയും കടുത്ത പനിയുണ്ടാവുകയും ചെയ്തു. തുടർന്ന് സ്‌കാനിംഗ് ചെയ്യണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. സ്‌കാനിംഗിൽ കുടലിന്റെ ഭാഗത്ത് ഒരു ദ്വാരമുള്ളതായി കണ്ടെത്തിയെന്ന് ബന്ധുക്കൾ […]
Read More

ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി സാമ്പത്തിക – ഭൂമി ഇടപാടുകൾ; പത്മകുമാറിന്റെ വീട്ടിൽ നിന്ന് ലഭിച്ചത് നിർണായക രേഖകൾ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ ശക്തമായ തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി പത്മകുമാറിനുള്ള ബന്ധം തെളിയിക്കുന്ന രേഖകളാണ് ലഭിച്ചത്.ഇന്നലെ പത്മകുമാറിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിലാണ് രേഖകൾ കണ്ടെത്തിയത്. 12 മണിക്കൂറോളം നീണ്ട പരിശോധനയാണ് അന്വേഷണ സംഘം ഇന്നലെ പത്മകുമാറിന്റെ വീട്ടിൽ നടത്തിയത്. ഉണ്ണികൃഷ്‌ണൻ പോറ്റിയും പത്മകുമാറും തമ്മിലുള്ള ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള രേഖകളാണ് എസ്‌ഐടിക്ക് ലഭിച്ചതെന്നാണ് വിവരം. ശബരിമല […]
Read More

ട്രെയിനിൽ കെറ്റിൽ ഉപയോഗിച്ച് മാഗി ഉണ്ടാക്കി; വീഡിയോ വൈറലായതോടെ പ്രതികരണവുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: ട്രെയിനിനുള്ളിൽ മാഗി ഉണ്ടാക്കുന്ന ഒരു യാത്രക്കാരിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ച് മാഗി പാകം ചെയ്യുകയായിരുന്നു യുവതി. ട്രെയിനിലെ ഫോൺ ചാർജിംഗ് പോയിന്റിലാണ് കെറ്റിൽ കുത്തിയത്.കെറ്റിലിൽ വെള്ളമൊഴിച്ച് അതിൽ മാഗി ഇട്ടാണ് പാകം ചെയ്യുന്നത്. സ്പൂൺ അടക്കമുള്ളവ സ്ത്രീയുടെ കൈയിലുണ്ട്. ഈ വീഡിയോ വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ രൂക്ഷവിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. തീപിടിത്തത്തിന് വരെ ഈ പ്രവൃത്തി കാരണമാകുമെന്നായിരുന്നു മിക്കവരും കമന്റ് ചെയ്തത്. യുവതിക്കെതിരെ […]
Read More

തദ്ദേശ തിരഞ്ഞെടുപ്പിന് 1.08ലക്ഷം സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പത്രികാസമർപ്പണം ഇന്നലെ പൂർത്തിയായി. 23612 വാർഡുകളിലേക്ക് 108580സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. 51352 പേർ പുരുഷൻമാരാണ്. 57227 സ്ഥാനാർത്ഥികൾ വനിതകളും. ആകെ 164427 സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.ഇന്നലെ മാത്രം 45652സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. മലപ്പുറത്താണ് കൂടുതൽ സ്ഥാനാർത്ഥികൾ- 13595, തൊട്ടുപിന്നിൽ തൃശ്ശൂർ- 11079, പാലക്കാട് 10372പേരും എറണാകുളത്ത് 10092പേരും പത്രിക നൽകി. വയനാടാണ് ഏറ്റവും കുറച്ച് പത്രികകൾ കിട്ടിയത് -3180. കോഴിക്കോട് -9977, തിരുവനന്തപുരം -8625,കൊല്ലം -7141,പത്തനംതിട്ട- 4164, ആലപ്പുഴ- 7210,കോട്ടയം- 6276, ഇടുക്കി- […]
Read More

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ താൽപര്യങ്ങൾക്കായി സഹകരിക്കണം കോൺഗ്രസിനെതിരെ തരൂർ

ന്യൂഡൽഹി: കോൺഗ്രസിനെതിരെ വീണ്ടും വിമർശനമുനയുമായി ശശി തരൂർ എംപി. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യതാൽപര്യത്തിനായി സഹകരിച്ച് മുന്നോട്ടുപോകണമെന്നും ഇന്ത്യയിലും ഇത്തരം ഒരു സാഹചര്യമാണ് ഉണ്ടാകേണ്ടതെന്നും ശശി തരൂർ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹറാൻ മംദാനിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് തരൂരിന്റെ കുറിപ്പ്. ‘ജനാധിപത്യം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടത്. തിരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ കാഴ്ചപ്പാടിന് വേണ്ടി ആവേശത്തോടെ തടസ്സങ്ങളൊന്നുമില്ലാതെ പോരാടുക. എന്നാൽ അത് അവസാനിച്ചുകഴിഞ്ഞാൽ രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ […]
Read More

നമൻ സ്യാലിന് എന്തുകൊണ്ട് ഇജക്ട് ചെയ്യാനായില്ല? ദുബായിൽ തേജസ് വിമാനം തകർന്നതിൽ അന്വേഷണം

ദുബായ്: യുഎഇയിൽ ദുബായ് എയർഷോയിൽ അഭ്യാസ പ്രകടനത്തിനിടെ തേജസ് യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ വ്യോമസേന ദുബായ് ഏവിയേഷൻ അതോറിറ്റിയുമായി ചർച്ചകൾ നടത്തുകയാണിപ്പോൾ. വിമാനത്തിന്റെ ബ്ലാക് ബോക്സിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നു പരിശോധിക്കും. ഹിമാചൽ പ്രദേശിലെ കാൻഗ്ര സ്വദേശി സ്‌ക്വാഡ്രൺ ലീഡർ നമൻ സ്യാൽ ആണ് മരിച്ചത്. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.15ന് അൽ-മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അപകടം. കഴിഞ്ഞ കൊല്ലം മാർച്ചിൽ […]
Read More