Imac Kochi

ആറാം തലമുറയുമായി റഷ്യ, യുഎസിന്റെ ഉറക്കം കെടുത്താൻ മിഗ്-41

ന്യൂഡൽഹി: ശബദത്തേക്കാൾ നാല് മടങ്ങ് വേഗത്തിൽ (മാക്-4) പറക്കുന്ന ആറാം തലമുറ യുദ്ധവിമാന പദ്ധതി റഷ്യ പ്രഖ്യാപിച്ചു. മിഗ് വിമാനങ്ങളുടെ നിർമാതാക്കളായ മികോയൻ ഡിസൈൻ ബ്യൂറോയാണ് മിഗ് -41 എന്ന ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്നത്. പെർസ്പെക്ടീവ് എയർകോംപ്ലക്സ് ഫോർ ലോങ് റേഞ്ച് ഇന്റർസെപ്ഷൻ (Prospective Air Complex for Long-Range Interception) അഥവാ PAK-DP എന്ന കോഡ് നാമത്തിലാണ് പുതിയ യുദ്ധവിമാനം വികസിപ്പിക്കുന്നത്. ഇന്റർസെപ്റ്റർ വിമാനമായ മിഗ്-31 ഫോക്‌സ്ഹണ്ടിന്റെ പിൻഗാമിയായി എത്തുന്ന യുദ്ധവിമാനമാകും മിഗ്-41. അതിനൂതന […]
Read More

ദുബായ് – മംഗളൂരു സർവീസ് റദ്ദാക്കിയതിൽ ഖേദപ്രകടനവുമായി എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: ദുബായിൽ നിന്ന് മംഗളൂരുവിലേക്ക് പറക്കേണ്ട വിമാനം റദ്ദാക്കിയതിൽ ഖേദപ്രകടനവുമായി എയർ ഇന്ത്യ എക്സ്പ്രസ്. ദുബായ് – മംഗളൂരു റൂട്ടിലുള്ള തങ്ങളുടെ ഒരു വിമാനം എയർലൈനിന്റെ നിയന്ത്രണത്തിലല്ലാത്ത ചില സാഹചര്യങ്ങൾ കാരണം റദ്ദാക്കേണ്ടിവന്നതിൽ ഖേദിക്കുന്നതായി എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു. ഇതിന് പകരം യാത്രക്കാർക്കായി എയർ ഇന്ത്യ എക്‌സ്പ്രസ് ഒരു പ്രത്യേക വിമാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു. മംഗളൂരുവിൽ നിന്ന് ദുബായിലേക്കുള്ള വിമാനത്തിലെ ഒരു യാത്രക്കാരന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് തിരിച്ചുള്ള വിമാനം റദ്ദാക്കിയതെന്ന് കമ്പനി […]
Read More

മഹിള കോൺഗ്രസ് നേതാവ് പരാതി നൽകി; തോമസ് ഐസക്കിന്റെ പേര് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി

ആലപ്പുഴ: മഹിള കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായിരുന്ന തോമസ് ഐസക്കിന്റെ പേര് ആലപ്പുഴയിൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കി. എം.എൽ.എ ഓഫീസിന്റെ വിലാസത്തിൽ ആലപ്പുഴ കിടങ്ങാം പറമ്പ് വാർഡിലെ വോട്ടർ പട്ടികയിലെ 770ാം പേരുകാനായിരുന്നു തോമസ് ഐസക്ക്. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീലതയുടെ പരാതിയിലാണ് നടപടി. വ്യാഴാഴ്ച നടന്ന ഹിയറിങ്ങിലാണ് വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കാൻ തീരുമാനിച്ചത്. നിലവിൽ തോമസ് ഐസകിന് വോട്ടുള്ളത് തിരുവനന്തപുരം കുറവൻക്കോണത്താണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ […]
Read More

പൊറോട്ട – ബീഫ് പരാമർശം; എൻ.കെ പ്രേമചന്ദ്രൻ എംപിക്കെതിരെ ബിന്ദു അമ്മിണി പരാതി നൽകി

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ എൻകെ പ്രേമചന്ദ്രൻ എംപിക്കെതിരെ ബിന്ദു അമ്മിണി പരാതി നൽകി. കൊയിലാണ്ടി പൊലീസിലാണ് ബിന്ദു പരാതി നൽകിയത്. പൊറോട്ടയും ബീഫും നൽകി രഹന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവരെ ശബരിമലയിൽ എത്തിച്ച പിണറായി സർക്കാർ വിശ്വാസത്തെ വികലമാക്കിയെന്നും അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും ആൾക്കാരുമാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നുമായിരുന്നു എൻകെ പ്രേമചന്ദ്രന്റെ പ്രസ്താവന. ഈ പ്രസ്താവന തെറ്റാണെന്നും അധിക്ഷേപകരമാണെന്നും തന്റെ അന്തസിനും പ്രശസ്തിക്കും […]
Read More

ട്രാക്കിന് സമീപത്തു കൂടി നടക്കുന്നതിനിടെ അപകടം, വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

കൊല്ലം: ട്രാക്കിന് സമീപത്തുകൂടി നടക്കുന്നതിനിടെ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. കൊല്ലം സ്വദേശിനിയായ ഗാർഗിദേവിയാണ് മരിച്ചത്. കൊല്ലം മെമു കടന്നപ്പോൾ ഗാർഗി ട്രാക്ക് ചേർന്നു നടക്കുമ്പോഴായിരുന്നു അപകടം. ഹെഡ്‌സെറ്റ് ഉപയോഗിച്ചു കൊണ്ട് നടക്കുന്നതിനിടെ അപകടമുണ്ടായി എന്നാണ് പൊലീസ് നിഗമനം. കരുനാഗപ്പള്ളി ഐ. എച്ച്. ആർ.ഡി മോഡൽ പോളിടെക്‌നിക്ക് കോളേജിലെ രണ്ടാംവർഷ എൻജിനിയറിംഗ് വിദ്യാർത്ഥിനിയാണ്.
Read More

”കേരളത്തിൽ നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസമന്ത്രി വരട്ടെ”; കലുങ്ക് സംവാദത്തിനിടെ ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി

ഇടുക്കി: ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നായിരുന്നു പരിഹാസം. എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ ഉള്ളത്. അവരൊക്കെ തെറിച്ചുമാറട്ടെ. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വേണമെന്ന് നാട്ടുകാർ ആവശ്യം ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. തനിക്കെതിരെ എപ്പോഴും വിമർശനം ഉന്നയിക്കുന്നയാളാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയെന്നും അവരിൽ നിന്ന് […]
Read More

പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കർ അന്തരിച്ചു

ക്വാലാലംപൂർ: പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മലയാളത്തിന് പുറമേ തമിഴ്, തെലുമ്പ്, കന്നഡ തുടങ്ങിയ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. സിബി മലയിൽ, ഫാസിൽ സിദ്ദീഖക തുടങ്ങിയ മുതിർന്ന സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു. ഫ്രണ്ട്‌സ്, കൈ എത്തും ദൂരത്ത്, മൈഡിയർ കരടി, അമൃതം, ബോഡിഗാർഡ് എന്നിവയാണ് അദ്ദേഹം സംഘട്ടനം നിർവഹിച്ച മലയാള ചിത്രങ്ങൾ. സംസ്‌കാരം മലേഷ്യയിൽ.
Read More

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായ നല്‍കാന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ല്‍ നടത്തിയ ആദ്യഘട്ട മെഡിക്കല്‍ പരിശോധനയുടെയും ഫീല്‍ഡ് തല പരിശോധനയുടെയും അടിസ്ഥാനത്തില്‍ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതിനുള്ള അനുമതി കളക്ടര്‍ക്ക് നല്‍കി.കേരള സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് പതിനൊന്നാമത് ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാനും തീരുമാനിച്ചു. എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലെയും കീഴിലുള്ള സ്ഥാപനങ്ങളിലെയും […]
Read More

കസേര ലക്ഷ്യമിട്ടല്ല ഞാന്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത്- കെ.സി. വേണുഗോപാല്‍

കോഴിക്കോട്: ഏതെങ്കിലും കസേര ലക്ഷ്യമിട്ടല്ല താന്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.കേരള രാഷ്ട്രീയത്തില്‍ താന്‍ സജീവമായി ഉണ്ടാകുമെന്നും കെ.സി. വേണുഗോപാല്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴയില്‍നിന്ന് ജനങ്ങള്‍ വിജയിപ്പിച്ച എംപിയാണ് ഞാന്‍.പാര്‍ട്ടിയെ ശക്തിപ്പെടുത്തി പാര്‍ട്ടിയെയും യുഡിഎഫിനെയും വിജയിപ്പിക്കാന്‍ വേണ്ടിയാണ് കേരളത്തില്‍ സജീവമാകുന്നത്.മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍നിന്ന് താഴെ ഇറക്കുകയാണ് അടിയന്തരലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിഎം ശ്രീ നടപ്പാക്കുന്നത് കേരളത്തില്‍ ബിജെപി- സിപിഎം ഡീലിന്റെ ഭാഗമാണ്. നടപ്പാക്കുന്നതിന്റെ കൈക്കൂലി ആണോ 1400 കോടി രൂപയെന്നും […]
Read More