Imac Kochi

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേന്ദ്രം ഇടപെടുമോ? അമിത് ഷായ്ക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണത്തട്ടിപ്പ് അടക്കം വിഷയങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.കേരള പൊലീസ് ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാല്‍,പൊലീസിന്റെ അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ല. ഈ കാര്യങ്ങള്‍ കണക്കിലെടുത്ത് ദേവസ്വം ബോര്‍ഡുകളിലെയും അതിന്റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളിലെയും കഴിഞ്ഞ 30 വര്‍ഷത്തെ ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ അഭ്യര്‍ത്ഥിച്ചു.ശബരിമല ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം മോഷണംപോയതിനെക്കുറിച്ചുള്ള വെിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ വെളിപ്പെടുത്തലുകള്‍ക്ക് […]
Read More

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യാൻ എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. ശബരിമല സ്വർണപ്പാളിക്കേസിൽ രണ്ടാം പ്രതിയാണ് മുരാരി ബാബു. കേസിന് പിന്നാലെ സസ്പെൻഷൻ നടപടി നേരിടുന്ന ദേവസ്വം ഉദ്യോഗസ്ഥനായ മുരാരി ബാബുവിന്റെ അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടായേക്കുമെന്നാണ് സൂചന. പ്രതിപ്പട്ടികയിലുള്ള മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും ഉടൻ നടപടി ഉണ്ടായേക്കും. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയാണിത്. 2024ൽ ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടുന്നതിന് മുരാരി ബാബു ഇടപെട്ടതായി ദേവസ്വം വിജിലൻസ് […]
Read More

ആറ് ലക്ഷം രൂപ വായ്പയെടുത്തു, 40 ലക്ഷം തിരികെ നൽകി; ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കി

തൃശൂർ: കൊള്ളപലിശക്കാരുടെ ഭീഷണിയിൽ മനംനൊന്ത് ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കി. മുസ്തഫ (47) ആണ് മരിച്ചത്. വീടിന്റെ ടെറസിൽ തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഭീഷണിയുണ്ടെന്നാണ് കുറിപ്പിലുള്ളത്. കൊള്ളപ്പലിശക്കാർ കാരണമാണ് മുസ്തഫ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. മുസ്തഫ ആറ് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. മാസം 20ശതമാനം പലിശയ്ക്ക് ആണ് പണം നൽകിയത്. കൊള്ളപ്പലിശക്കാരൻ കച്ചവട സ്ഥാപനത്തിൽ കയറി മേശവലിപ്പിൽ നിന്ന് പല തവണ പണം കൊണ്ടുപോയി. 40 ലക്ഷം തിരികെ നൽകിയെന്നും ഭൂമിയുൾപ്പടെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്നും ബന്ധുക്കൾ പറഞ്ഞു. മുസ്തഫയെ […]
Read More

ചൈനയെ കടത്തിവെട്ടി ഇന്ത്യ, പുതിയ റാങ്കിംഗിൽ ഞെട്ടിക്കുന്ന കണക്കുകൾ

ന്യൂഡൽഹി: ലോക വ്യോമശക്തി അടിറ്ഥാനമക്കിയുള്ള റാങ്കിംഗിൽ യുഎസ്, റഷ്യ വ്യോമസേനകൾക്ക് തൊട്ടുപിന്നിലായി കുതിച്ചു കയറി ഇന്ത്യൻ വ്യോമസേന. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (ഡബ്ല്യുഡിഎംഎംഎ) പുറത്തുവിട്ട റാങ്കിംഗിൽ ഇന്ത്യയ്ക്ക് പിന്നിലായാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സ്ഥാനം. ലോകമെമ്പാടുമുള്ള ആധുനിക സൈനിക വ്യോമസേനകളുടെ കരുത്ത് സമഗ്രമായി മായി നിരീക്ഷിച്ചതിന് ശേഷമാണ് ഡബ്ല്യുഡിഎംഎംഎയുടെ ഈ റാങ്കിംഗ് തയ്യാറാക്കിയത്. എന്നാൽ ചൈന ഈ റാങ്കിംഗ് തള്ളി. ഇന്ത്യയുടെ ഈ നേട്ടം മാദ്ധ്യമങ്ങൾ ആഘോഷമാക്കിയതിനെ അനാവശ്യ ഹൈപ്പ് എന്നാണ് […]
Read More

ഹെലികോപ്റ്റർ ലാൻഡ് ചെയ്തത് അഞ്ചടി മാറി’: സുരക്ഷ വീഴ്ച ഇല്ലെന്ന് പൊലീസ് മേധാവി

പത്തനംതിട്ട: പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഹെലികോപ്റ്ററിന്റെ ടയറുകൾ ഹെലിപാഡിലെ കോൺക്രീറ്റിൽ താഴ്ന്ന സംഭവം ചർച്ചയായതിനെ തുടർന്നക ഇക്കാര്യത്തിൽ സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. ഹെലികോപ്റ്റർ ലാൻഡ് ചെയ്യാനുള്ള ഹെലിപാഡ് വളരെ വൈകിയാണ് തയാറാക്കിയത്. ലാൻഡ് ചെയ്യാൻ നേരത്തെ ക്രമീകരണം ചെയ്തിരുന്നു. നിശ്ചയിച്ച സ്ഥലത്തുനിന്ന് അഞ്ചടി മാറിയാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. ഇത് സെറ്റാവാത്ത കോൺക്രീറ്റ് ഉള്ള ഭാഗത്തായി പോയതാണ് പ്രശ്‌നത്തിന് കാരണം. ഇതോടെ ഹെലികോപ്റ്ററിനു മുന്നോട്ട് നീങ്ങാൻ സാധിച്ചില്ല. ഇതോടെയാണ് […]
Read More

‘യേ ആഷിഖി’ യിലൂടെ ശ്രദ്ധേയനായ ഗായകൻ റിഷഭ് ടണ്ഠൻ അന്തരിച്ചു; മരണം 35-ാം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്ന്

ന്യൂഡൽഹി: ഫകീർ എന്ന പേരിൽ അറിയപ്പെടുന്ന ഗായകനും നടനുമായ ഋഷഭ് ടണ്ഠൻ (35) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ഡൽഹിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മുംബൈ സ്വദേശിയായ ഋഷഭ്, കഴിഞ്ഞ ഓഗസ്റ്റുമുതൽ ഡൽഹിയിലായിരുന്നു താമസം. പിതാവിന്റെ അസുഖത്തെത്തുടർന്ന് ചികിത്സയ്ക്കായിരുന്നു ഡൽഹിയിലേക്ക് താമസം മാറ്റിയത്. ഒക്ടോബർ പത്തിനായിരുന്നു ഋഷഭിന്റെ 35-ാം പിറന്നാൾ. ‘യേ ആഷിഖി’, ‘ഇഷ്‌ക് ഫകീറാന’ എന്നിവയാണ് ഋഷഭിന്റെ ശ്രദ്ധേയ ഗാനങ്ങൾ. റഷ്യൻ പൗരയായ ഒലേസ്യ നെഡോബെഗോവയാണ് ഭാര്യ. നടി സാറാ ഖാനുമായി ബന്ധപ്പെടുത്തി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അവരത് […]
Read More

നീരജ് ചോപ്ര ഇനി ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണൽ; പദവി നൽകി ആദരിച്ച് പ്രതിരോധ മന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ ജാവലിൻ താരവും ഒളിമ്പിക് സ്വർണ മെഡൽ ജേതാവുമായ നീരജ് ചോപ്ര ഇനി ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ. ഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ വച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെയും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ഈ വർഷം ഏപ്രിൽ 16 മുതലാണ് നിയമനം പ്രാബല്യത്തിലായത്. 2016 ഓഗസ്റ്റ് 26ന് ഇന്ത്യൻ ആർമിയിൽ നായിബ് സുബേദാർ റാങ്കിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസറായി നീരജ് ചോപ്ര ചേർന്നു. ഏറെ മൂല്യമുള്ള ഈ […]
Read More

മോദിയുമായി സംസാരിച്ചു, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കുമെന്ന് ഉറപ്പുനൽകിയതായി അവകാശവാദവുമായി ട്രംപ്

വാഷിംഗ്ടൺ: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷത്തിൽ പങ്കെടുത്ത ശേഷം ട്രംപ് മോദിയുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. ‘പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു, ഞങ്ങൾക്കിടയിൽ വളരെ നല്ല ബന്ധമാണുള്ളത്. അദ്ദേഹം റഷ്യയിൽ നിന്ന് അധികം എണ്ണ വാങ്ങാൻ പോകുന്നില്ല. എന്നെപ്പോലെ റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നത് കാണാൻ അദ്ദേഹം ആഗ്രഹിക്കുന്നു. അതിനാൽ അവർ എണ്ണ […]
Read More

”മുകളിൽ ആരുമില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്, അഗ്‌നിരക്ഷാസേനയുടെ കയ്യിൽ ഉപകരണങ്ങളില്ല”: വേദനയോടെ പൂജയുടെ കുടുംബം

മുംബൈ: ”തീ ആളിയപ്പോൾ കുഞ്ഞിനെ കെട്ടിപ്പിടിച്ചാണ് അവർ കിടന്നത്, പക്ഷേ, ആരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല”. ഇന്നലെ മുംബയിലെ ഫ്‌ളാറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളി യുവതി പൂജയുടെ സഹോദരൻ ജീവൻ രാജൻ ഇതു പറയുമ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു. വാതിൽ തുറക്കാനുള്ള ഉപകരണങ്ങൾ പോലും അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരുടെ കയ്യിൽ ഉണ്ടായിരുന്നില്ല. പാർപ്പിട സമുച്ചയത്തിലെ 12-ാം നിലയിലുണ്ടായ തീപിടിത്തത്തിൽ തിരുവനന്തപുരം ചിറയിൻകീഴ് പണ്ടകശാലയ്ക്കു സമീപം ആൽത്തറമൂട് നന്ദനത്തിൽ രാജൻ-വിജയ ദമ്പതികളുടെ മകൾ പൂജ (39), ഭർത്താവ് ചെന്നൈ സ്വദേശി സുന്ദർ […]
Read More

പതിനെട്ടാംപടി ചവിട്ടി സന്നിധാനത്തേക്ക്; ശബരിമല അയ്യനെ തൊഴുത് രാഷ്ട്രപതി

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമു 11.30ഓടെ സന്നിധാനത്ത് എത്തി. പമ്പയിലെത്തി കെട്ടുനിറച്ചാണ് മല ചവിട്ടിയത്. രാഷ്ട്രപതി പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിൽ എത്തിയപ്പോൾ തന്ത്രി കണ്ഠര് മഹേഷ് മോഹനൻ പൂർണകുഭം നൽകി സ്വീകരിച്ചു. 9.05ന് പ്രമാടത്ത് ഇറങ്ങി റോഡ് മാർഗമാണ് രാഷ്ട്രപതി പമ്പയിലെത്തിയത്. ഉച്ചപൂജയും തൊഴുതശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. വൈകിട്ട് വരെ സന്നിധാനത്ത് തുടരുമെന്നാണ് റിപ്പോർട്ട്. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്തെത്തും. പിന്നാലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ […]
Read More