കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
കോന്നി: ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (പാപ്പാ) നിർമ്മിച്ചു നൽകുന്ന ‘സ്വപ്നഭവനം 2025’ പദ്ധതിയുടെ താക്കോൽദാനം നാളെ നടക്കും. കോന്നി മെഡിക്കൽ കോളേജിന് സമീപം നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം രാവിലെ കോന്നി എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാർ നിർവ്വഹിക്കും. ബഹ്‌റൈനിൽ ഗാർഹിക ജോലിക്കാരിയായി ജോലി ചെയ്യുന്ന, അസോസിയേഷൻ തിരഞ്ഞെടുത്ത നിർദ്ധനയായ ഒരു പ്രവാസി സഹോദരിക്കാണ് സംഘടന ഈ വീട് നിർമ്മിച്ച് നൽകുന്നത്. പ്രവാസ ലോകത്തെ കാരുണ്യമുള്ള മനസ്സുകളുടെ സഹായത്തോടെയാണ് […]









