Imac Kochi

രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടറിന്റെ ടയർ കോൺക്രീറ്റിൽ താഴ്ന്നു; പൊലീസും ഫയർഫോഴ്‌സും ചേർന്ന് തള്ളിനീക്കി

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നത് വലിയ സുരക്ഷാവീഴ്ചയായി. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടിൽ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോൺക്രീറ്റ് ചെയ്ത ഹെലിപാഡിൽ താഴ്ന്നത്. തുടർന്ന് പൊലീസും അഗ്‌നിരക്ഷാ സേനയുമെത്തി ഹെലികോപ്റ്റർ തള്ളി മാറ്റുകയായിരുന്നു. ഇന്നലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്. രാഷ്ട്രപതി എത്തുന്ന ഹെലികോപ്റ്റർ നിലയ്ക്കലിൽ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും പിന്നീട് മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ചാണ് തീരുമാനം മാറ്റി പ്രമാടത്തേക്ക് ആക്കിയത്. ഇന്ന് രാവിലെയായിരുന്നു പ്രമാടത്ത് ഹെലികോപ്ടർ വന്നിറങ്ങാനുള്ള ഹെലിപാഡ് നിർമാണം പൂർത്തിയായത്. അതുകൊണ്ട് […]
Read More

കുറവുകളില്ലെന്ന് പറഞ്ഞ് അഹങ്കരിക്കരുത്, ഉണ്ടെന്ന് പറഞ്ഞാൽ കുഴപ്പമായി, പാർട്ടിയിൽ ഈഗോ പാടില്ലെന്ന് ജി സുധാകരൻ

ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. കുറവുകളില്ലെന്ന് പറഞ്ഞ് അഹങ്കരിക്കരുത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഈഗോയിസം ഒട്ടും പാടില്ല. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം വളരെയേറെ വികാസം പ്രാപിച്ച പുരോഗമിച്ച സംസ്ഥാനമാണ്. അതെല്ലാം ശരിയായ കാര്യങ്ങളാണ്. പക്ഷെ നമുക്ക് കുറവൊന്നുമില്ല എന്ന് നാം അഹങ്കരിക്കരുത്, അതാണ് പ്രശ്നം. നമ്മൾ പെർഫെക്ടാണ് എന്ന് പറയുന്നതാണ് പുതിയ രീതി. കുറവുണ്ടെന്ന് പറഞ്ഞാൽ അത് കുഴപ്പമായി. […]
Read More

വി.എസിന്റെ സ്മരണയ്ക്കായി തലസ്ഥാനത്ത് ഒന്നര ഏക്കറിൽ പാർക്ക്, ചെലവ് 1.64 കോടി

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐഎം മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തിൽ പാർക്ക് വരുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമാണ് തിരുവനന്തപുരം വികസന അതോറിറ്റിയുടെ (ട്രിഡ) നേതൃത്വത്തിൽ ‘നഗര ഉദ്യാന’മാവുന്നത്. ഉദ്യാനത്തിന്റെ പ്രധാന ആകർഷണമായി വി എസ് അച്യുതാനന്ദന്റെ പൂർണ്ണകായ പ്രതിമയും സ്ഥാപിക്കും. വിഎസിന്റെ പേരിൽ സംസ്ഥാനത്ത് നിർമ്മിക്കുന്ന ആദ്യത്തെ സ്മാരകമാണിത്. പാളയം മുതൽ പഞ്ചാപ്പുര ജംഗ്ഷൻ വരെ വ്യാപിച്ചുകിടക്കുന്ന 1.2 ഏക്കർ സ്ഥലത്താണ് ഈ മനോഹരമായ പാർക്ക്. സംസ്ഥാന സർക്കാരിന്റെ […]
Read More

ലോകനഗര ഭൂപടത്തിലേക്ക്‌ കുതിപ്പുമായി ഗൾഫ്‌ രാജ്യങ്ങൾ; വികസനത്തിൽ പുതുമാതൃക

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലേക്ക്‌ ഗൾഫ്‌ രാജ്യങ്ങൾ ഇടം നേടി. കാർനി ഫോസൈറ്റ് നെറ്റ് വർക്ക് പുറത്തുവിട്ട ആഗോളനഗര സൂചികയിൽ ആദ്യ സ്ഥാനങ്ങളിൽ ദുബായ്‌ യും അബുദാബിയുമെത്തിയപ്പോൾ ദോഹ, റിയാദ്‌, ബഹ്‌റൈൻ എന്നീ നഗരങ്ങളും മികച്ച നിലവാരത്തിലെത്തി. ദുബായ് കഴിഞ്ഞവർഷത്തെ 23ാം സ്ഥാനത്തിൽ നിന്നും ഒരു സ്ഥാനം ഉയർന്ന്‌ 22ാം സ്ഥാനത്തെത്തിയാണ്‌ നേട്ടം കൊയ്തത്. അതേ സമയം അബുദാബി കഴിഞ്ഞ തവണ 59 സ്ഥാനത്തായിരുന്നെങ്കിൽ ഇത്തവണ അത്‌ മെച്ചപ്പെടുത്തി 49 ലെത്തിച്ചു. ഖത്തർ തലസ്ഥാനമായ […]
Read More

നാലുദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി, നാളെ ശബരിമലയിലെത്തും

തിരുവനന്തപുരം: നാലുദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. വൈകീട്ട് 6.20 നാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ബുധനാഴ്ച 9.35-ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിൽ നിലയ്ക്കലിലേക്ക് പോകും. റോഡ് മാർഗം പമ്പയിലെത്തും. തുടർന്ന് പ്രത്യേക വാഹനത്തിൽ സന്നിധാനത്തും. ശബരിമല ദർശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്രവിശ്വനാഥ ആർലേക്കർ നൽകുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും. 23-ന് -10.30-ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50-ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരുമഹാസമാധി […]
Read More

കോടതി മുറിക്കുള്ളില്‍ പ്രതികളുടെ ചിത്രം പകര്‍ത്തി; സിപിഎം വനിതാ നേതാവിന് ശിക്ഷ

കണ്ണൂര്‍: പ്രതികളുടെ ചിത്രം കോടതി നടപടികള്‍ക്കിടയില്‍ പകര്‍ത്തിയതിന് പയ്യന്നൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ കെ.പി.ജ്യോതിക്കെതിരെ നടപടി.1000 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് വിധി. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പയ്യന്നൂരിലെ ഡിവൈഎഫ്ഐ നേതാവ് സി.വി.ധനരാജ് വധക്കേസ് വിചാരണക്കിടെയാണ് സംഭവം.ആര്‍.എസ്.എസ്- ബി.ജെ.പി.പ്രവര്‍ത്തകരായ 19 പ്രതികള്‍ കോടതിക്കുള്ളിലുണ്ടായിരുന്നു. കൊല്ലപ്പെട്ട ധനരാജിന്റെ ഭാര്യ എം.പി.സജിനി പ്രതികളെ തിരിച്ചറിയുന്നതിനിടയിലാണ്, കെ.പി.ജ്യോതി ചിത്രമെടുത്തത്. കോടതി വരാന്തയില്‍ നിന്ന് ജനല്‍ ചില്ലുകള്‍ക്കിടയിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍, ശ്രമിച്ചത്.ഉടനെ ഫോണ്‍ കസ്റ്റഡിയിലെടുക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.തളിപ്പറമ്പ് […]
Read More

ശബരിമല സ്വര്‍ണകൊള്ള; ഗൂഢാലോചനയുണ്ടെങ്കില്‍ അന്വേഷിക്കണമന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണകൊള്ളയില്‍ ഗൂഢാലോചന നടന്നെങ്കില്‍ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈകോടതി. കേസ് നവംബര്‍ 15 പരിഗണിക്കുമെന്നും കോടതി അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം എസ്പിയായ ശശിധരനും വിജിലന്‍സ് എസ്പി സുനില്‍ കുമാറും ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരായി.സ്വര്‍ണം ഏതൊക്കെ രീതിയില്‍ പോയിട്ടുണ്ടെന്നുള്ള കാര്യങ്ങള്‍ കോടതിയില്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ വിശദമാക്കി്. ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം ബംഗളൂരുവിലും ചെന്നൈയിലും നടത്തിയ ഗൂഢാലോചനകള്‍ സ്വര്‍ണം എവിടെയെല്ലാം പോയി എന്നുള്ളതടക്കമുള്ള കാര്യങ്ങളാണ് ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.പത്ത് ദിവസത്തെ അന്വേഷണമാണ് പൂര്‍ത്തിയായത്. […]
Read More

കേരളത്തില്‍ ഇനി സ്വകാര്യ നഴ്‌സുമാര്‍ക്ക് പകല്‍ഡ്യൂട്ടി 6 മണിക്കൂര്‍മാത്രം

കിടക്കകളുടെ എണ്ണം നോക്കാതെ ഡ്യൂട്ടി സമയം ഏകീകരിച്ചു. എല്ലാ ജീവനക്കാര്‍ക്കും പകല്‍ഡ്യൂട്ടി 6 മണിക്കൂര്‍; രാത്രിയെങ്കില്‍ 12 മണിക്കൂര്‍ കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപതികളിലും നഴ്‌സുമാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാര്‍ക്കും ഇനി 6-6-12 മണിക്കൂര്‍ ഷിഫ്റ്റ് സമ്പ്രദായം. കിടക്കകളുടെ എണ്ണം കണക്കിലെടുക്കാതെ ഇതനുസരിച്ച് ഡ്യൂട്ടി സമയം നിശ്ചയിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.ഇതുവരെ 100 കിടക്ക യിലധികമുള്ള സ്വകാര്യ ആശുപ ത്രികളില്‍ മാത്രമായിരുന്നു പകല്‍ 6 മണിക്കൂര്‍ വീതവും, രാത്രി 12 മണിക്കൂറും എന്ന ഷിഫ്റ്റ് സമ്പ്രദായമുണ്ടായിരുന്ന ത്. […]
Read More

മുംബയില്‍ ഫ്‌ളാറ്റിന് തീപിടിച്ച് മരിച്ചത് തിരുവനന്തപുരം സ്വദേശികള്‍

മുംബായ്: നവി മുംബായില്‍ ഫ്‌ളാറ്റിന് തീ പിടിച്ച് മരിച്ചവരില്‍ മൂന്ന് മലയാളികളും. നാലുപേര്‍ മരിച്ച ദുരന്തത്തില്‍ പത്തിലധികം പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു.പുലര്‍ച്ചെ 12.40ഓടെ രഹേജ റെസിഡന്‍സി കെട്ടിടത്തിലെ പത്താം നിലയിലുണ്ടായ തീപിടിത്തം 11, 12 നിലകളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. വേദിക സുന്ദര്‍ ബാലകൃഷ്ണന്‍ (ആറ്), സുന്ദര്‍ ബാലകൃഷ്ണന്‍ (44), പൂജ രാജന്‍ (39) എന്നിവരാണ് തീപിടിത്തത്തില്‍ മരണപ്പെട്ട മലയാളികള്‍. കമല ഹീരാലാല്‍ ജെയിന്‍ (84) ആണ് മരണപ്പെട്ട മറ്റൊരാള്‍. ഇവരെല്ലാവരും രഹേജ റെസിഡന്‍സിയിലെ താമസക്കാരാണ്. അപകടത്തില്‍ പരിക്കേറ്റവരെ ഫോര്‍ട്ടിസ് […]
Read More

ക്ഷേത്രങ്ങളിലെ സ്വർണം തൊട്ടാൽ പിടിവീഴും; ഇനി ഡിജിറ്റൽ പൂട്ടിന്റെ സുരക്ഷ

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ സ്വർണവും മറ്റുസ്വത്തുക്കളും ആരുതൊട്ടാലും അക്കാര്യം അറിയാൻ കഴിയുന്ന സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കംപ്യൂട്ടറിൽ നോക്കിയാൽ മനസിലാകുന്ന ഡിജിറ്റൽ പൂട്ടാണ് ഇതിനായി ഒരുക്കിയത്. തിരുവാഭരണം ഉൾപ്പെടെയുള്ളവ സ്‌ട്രോങ് റൂമിൽനിന്ന് ശ്രീകോവിലിലേക്കോ മറ്റെവിടേക്കെങ്കിലുമോ മാറ്റുമ്പോഴോ അറ്റകുറ്റപ്പണിക്കായി എടുക്കുമ്പോഴോ എല്ലാവിവരവും മഹസർ സഹിതം ഡിജിറ്റലാക്കും. ഇതിനുള്ള സോഫ്റ്റ് വെയർ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) ദേവസ്വം ബോർഡിന് സൗജന്യമായി നൽകി. ആദ്യം ശബരിമലയിലും ആറന്മുളയിലും സ്ട്രോങ് റൂമുകൾ ഡിജിറ്റലാക്കും. തുടർന്ന് അതേമാതൃകയിൽ ദേവസ്വം ബോർഡിന്റെ ബാക്കിയുള്ള സ്ട്രോങ് […]
Read More