Imac Kochi

ഇരുന്നത് ഡ്രൈവറുടെ സമീപം, അദ്ഭുതകരം ഈ രക്ഷപ്പെടൽ

ദുബായ്: മദീനയ്ക്ക് സമീപം 42 ഇന്ത്യൻ ഉംറ തീർഥാടകരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത് ഒരാൾ. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അബ്ദുൽ ഷോയബ് (24) ആണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഡ്രൈവറുടെ അടുത്ത് ഇരിക്കുകയായിരുന്നു ഇയാൾ. തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ചെ ഒന്നരയോടെയാണ് മക്കയിൽനിന്നു മദീനയിലേക്കു തീർഥാടകരുമായി പോകുകയായിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചത്. ഹൈദരാബാദിൽനിന്നുള്ള ഉംറ തീർഥാടകരായിരുന്നു ബസിൽ. മരിച്ചവരിൽ 11 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പരുക്കറ്റവർ […]
Read More

ടിപി വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി; രേഖകൾ ഹാജരാക്കണം

ന്യൂഡൽഹി: ടിപി വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കാതെ സുപ്രീം കോടതി. ഇത് കൊലപാതകക്കേസ് ആണെന്നും കേസിന്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ആയിരുന്നു ജസ്റ്റിസുമാരായ സജ്ജീവ് കരോളും എസ് സി ശർമ്മയുമടങ്ങുന്ന ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. രണ്ട് ജാമ്യ ഹർജികളാണ് കോടതി പരിഗണിച്ചത്. ജാമ്യഹർജിയാണെങ്കിലും കൊലപാതക്കേസായതിനാൽ കേസ് സംബന്ധിച്ച രേഖകൾ പരിശോധിക്കാതെ ജാമ്യം നൽകാനാകില്ലെന്ന് കോടതി പറഞ്ഞു. കേസിൽ രേഖകൾ ഹാജരാക്കാനും […]
Read More

ഇന്ത്യയിലെത്തും വിലക്കുറവിൽ അമേരിക്കൻ എൽപിജി

ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് പാചകവാതകം (എൽപിജി) ഇറക്കുമതി ചെയ്യാൻ ഒരുവർഷത്തെ കരാറിൽ ഒപ്പുവച്ച് ഇന്ത്യയുടെ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ. ചരിത്രത്തിലാദ്യമാണിതെന്നും ലോകത്തെ ഏറ്റവും വേഗം വളരുന്നതും ഏറ്റവും വലുതുമായ എൽപിജി വിപണി അമേരിക്കയ്ക്ക് തുറന്നുകൊടുക്കുകയാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർജീപ് സിങ് പുരി എക്‌സിൽ വ്യക്തമാക്കി. ഇന്ത്യ എൽപിജി സ്രോതസ്സുകളെ വൈവിധ്യവൽക്കരിക്കുകയാണെന്നും ജനങ്ങൾക്ക് കുറഞ്ഞചെലവിൽ, തടസ്സമില്ലാതെ എൽപിജി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് പ്രധാനമന്ത്രി ഉജ്വല യോജനയുടെ ആനുകൂല്യം നേടുന്ന വനിതകൾക്ക് കുറഞ്ഞ ചെലവിൽ […]
Read More

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; ‘അധികാരം ഉപയോഗിച്ച് ആക്രമണം, വെടിവയ്പ്പിനെ കുറിച്ച് അറിവുണ്ടായിരുന്നു’

ധാക്ക: ബംഗ്ലദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. ഈ വർഷം ഓഗസ്റ്റ് 3നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. ഹസീനയുടെ അഭാവത്തിലും കൂട്ടക്കൊല, പീഡനം തുടങ്ങി 5 കുറ്റകൃത്യങ്ങൾ ചുമത്തിയാണ് വിചാരണ നടന്നത്. ഷെയ്ഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്ക്ക് മേൽ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. പ്രക്ഷോഭകാരികൾക്ക് മേൽ […]
Read More

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസിന് തീപ്പിടിച്ച് ഇന്ത്യക്കാരായ 42 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ 11 കുട്ടികൾ

ദുബായ്: സൗദിയിൽ ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് കത്തി 42 പേർക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപ്പിടിക്കുകയായിരുന്നു. 20 സ്ത്രീകളും 11 കുട്ടികളും അപകടത്തിൽ മരിച്ചു. 43 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. വിശാലമുള്ള റോഡായതിനാൽ അതിവേഗത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന പാതയായിരുന്നു ഇത്. ഇവിടെവെച്ചാണ് യാത്രാ ബസ് ടാങ്കറുമായി […]
Read More

എസ്ഐആറിന്റെ കാര്യത്തിൽ മകൻ സമ്മർദത്തിലായിരുന്നു, ഇത്രത്തോളം എത്തുമെന്ന് പ്രതീക്ഷിച്ചില്ല’

കണ്ണൂർ∙ പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫിസർ ആത്മഹത്യ ചെയ്തത് എസ്ഐആർ പ്രവൃത്തികളുമായി ബന്ധപ്പെട്ട ജോലി സമ്മർദം കാരണമാണെന്ന് മരിച്ച അനീഷ് ജോർജിന്റെ പിതാവ്. എസ്ഐആറിന്റെ കാര്യത്തിൽ മകൻ കുറേ ദിവസമായി സമ്മർദത്തിലായിരുന്നെന്നും ആ ടെൻഷൻ ഇത്രത്തോളം എത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും പിതാവ് പറഞ്ഞു. മകന്റെ മരണത്തിൽ വ്യക്തികൾക്കോ സമൂഹത്തിനോ ഒരു ബാധ്യതയുമില്ലെന്നും അനീഷിന്റെ സ്വഭാവ ശീലത്താൽ വന്നുപോയ ടെൻഷൻ കൊണ്ടാണ് ഇങ്ങനെയൊരു കടുംകൈ ചെയ്തതെന്നും പിതാവ് പറഞ്ഞു. കുന്നരു യുപി സ്‌കൂളിലെ പ്യൂണാണ് അനീഷ് ജോർജ്. ഇന്നു […]
Read More

യുകെയിൽ അഭയാർഥികൾക്ക് സ്ഥിരതാമസത്തിന് ഇനി 20 വർഷം കാത്തിരിക്കണം

ലണ്ടൻ : യുകെയിൽ അഭയാർഥി പദവി ലഭിച്ചവർക്ക് സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കാൻ ഇനി 20 വർഷം കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. ഹോം സെക്രട്ടറി ഷബന മുഹമദ് തിങ്കളാഴ്ച പുതിയ അഭയാർഥി നയം പ്രഖ്യാപിക്കും. ചെറു ബോട്ടുകളിലൂടെ രാജ്യത്തേക്ക് കടന്നുകൂടി അഭയാർഥിത്വം ആവശ്യപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനാണ് ഭരണകൂടത്തിന്റെ ഈ കർശന നടപടി. പുതുക്കിയ നയപ്രകാരം, ഇത്തരം കുടിയേറ്റക്കാർക്ക് താൽക്കാലികമായി മാത്രമേ അഭയാർഥിത്വം നൽകൂ, ഇത് ഓരോ വർഷം കൂടുന്തോറും പുതുക്കണം. നിലവിൽ അഭയാർഥിത്വത്തിന് അപേക്ഷിക്കാനുള്ള കാത്തിരിപ്പ് കാലാവധി […]
Read More

ജന സമുദ്രമായി അൽ ഹിലാൽ ‘ഡീഫീറ്റ് ഡയബറ്റിസ്’ വാക്കത്തോൺ

മനാമ:ബഹ്റൈനിലെ ആതുരസേവനരംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നൽകിവരുന്ന അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ്, ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് . ‘ഡീഫീറ്റ് ഡയബറ്റിസ് വാക്കത്തോൺ’ സീസൺ 4 സംഘടിപ്പിച്ചു. നവംബർ 14 വെള്ളിയാഴ്ച ദോഹത്ത് ആറാദ് പാർക്കിൽ, നടന്ന പരിപാടി സോളിഡാരിറ്റി ബഹ്‌റൈനുമായി സഹകരിച്ച് ആണ് നടത്തിയത്.അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് സിഇഒ ഡോ. ശരത് ചന്ദ്രൻ, ബഹ്റൈനിലെ ഫിലിപ്പീൻസ് അംബാസഡർ ഹിസ് എക്സലൻസി ഗൈൻസ് ജെയിം റിക്കാർഡോ ഗല്ലഗ എന്നിവർ ചേർന്ന് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. സോളിഡാരിറ്റി […]
Read More

വോട്ടർ പട്ടിക വിവാദം: വൈഷ്ണ ക്കെതിരെ പരാതി നൽകിയയാളുടെ വീട്ടുനമ്പരിൽ 22 വോട്ടർമാർ

തിരുവനന്തപുരം:വോട്ടർപട്ടിക വെട്ടിനിരത്തൽ വിവാദം മുറുകുന്നു. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയെന്ന നിലയിൽ കോൺഗ്രസ് അവതരിപ്പിച്ച വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് വെട്ടിയ സംഭവത്തിൽ വിവാദം കത്തുകയാണ്. വൈഷ്ണ ക്കെതിരെ പരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ വീട്ടു നമ്പറിൽ 22 പേരുണ്ടെന്ന കണ്ടെത്തലാണ് പുതിയ തലത്തിലേക്ക് വിവാദത്തെ എത്തിച്ചത്. തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലാണ് വിവാദം . കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേരിനൊപ്പമുള്ളത് തെറ്റായ വീട്ടുനമ്പർ ആണെന്നു പരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ […]
Read More

എസ്ഐആർ ജോലിസമ്മർദമെന്ന്: കണ്ണൂരിൽ ബി.എൽ.ഒ ജീവനൊടുക്കി

കണ്ണൂർ :ജോലിസമ്മർദ്ദത്തെ തുടർന്ന്‌ പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ ജീവനൊടുക്കി. കുന്നരു യുപി സ്‌കൂളിലെ പ്യൂൺ അനീഷ് ജോർജിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എസ്ഐആർ ജോലി സംബന്ധമായ സമ്മർദമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ബൂത്ത്‌ ലെവൽ ഓഫീസറായ (ബിഎൽഒ) അനീഷ് ജോർജ് ജോലി സമ്മർദത്തെക്കുറിച്ച് നേരത്തേ തന്നെ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നതായാണ് സൂചന. ബിഎൽഒ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
Read More