തിരുവനന്തപുരം: 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി കരസ്ഥമാക്കി. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച നടി ഷംല ഹംസ. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം ടൊവിനോ തോമസ്, അസിഫ് അലി. പ്രത്യേക ജൂറി പരാമർശം നടി ജ്യോതിർമയിയും ദർശന രാജേന്ദ്രൻ എന്നിവരും കരസ്ഥമക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി.
മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്സ്, മികച്ച സ്വഭാവ നടൻമാരായ സിദ്ധാർത്ഥ് ഭരതൻ , സൗബിൻ ഷാഹിർ, മികച്ച സംവിധായകൻ ചിദംബരം മഞ്ഞുമ്മൽ ബോയ്സ്, മികച്ച രണ്ടാമത്തെ ചിത്രം ഫെമിനിച്ചി ഫാത്തിമ, മറ്റു പുരസ്കാരങ്ങൾ: ഛായാഗ്രാഹകൻ ഷൈജു ഖാലിദ്, തിരക്കഥ ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്), മികച്ച സ്വഭാവനടി ലിജോമോൾ ജോസ് (നടന്ന സംഭവം), മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ‘പ്രേമലു’ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് കരസ്ഥമാക്കി.
മികച്ച ഗായകൻ: ഹരിശങ്കർ( എആർഎം), വിഷ്വൽ എഫക്റ്റ് – ARM
ജനപ്രിയചിത്രം -പ്രേമലു
നൃത്തസംവിധാനം -ഉമേഷ്, ബൊഗേയ്ൻവില്ല
ഡബ്ബിങ് ആർട്ടിസ്റ്റ് -പെൺ -സയനോര-ബറോസ്
ആൺ -രാജേഷ് ഗോപി -ബറോസ്
വസ്ത്രാലങ്കാരം- സമീറ സനീഷ് -രേഖാചിത്രം, ബൊഗെയ്ൻവില്ല
മേക്കപ്പ് -റോണക്സ് സേവ്യർ – ഭ്രമയുഗം, ബൊഗെയ്ൻവില്ല
ശബ്ദരൂപകല്പന – ഷിജിൻ മെൽവിൻ, അഭിഷേക് -മഞ്ഞുമ്മൽ ബോയ്സ്
സിങ്ക് സൗണ്ട് -അജയൻ അടാട്ട് -പണി
കലാസംവിധാനം-അജയൻ ചാലിശ്ശേരി -മഞ്ഞുമ്മൽ ബോയ്സ്
എഡിറ്റിംഗ് -സൂരജ് -കിഷ്കിന്ധാകാണ്ഡം
മികച്ച പിന്നണി ഗായിക- സെബ ടോമി (ചിത്രം: അം അഃ)
മികച്ച പിന്നണി ഗായകൻ- കെ.എസ്. ഹരിശങ്കർ ( ഗാനം: കിളിയേ, ചിത്രം: എആർഎം)
മികച്ച സംഗീത സംവിധായകൻ(പശ്ചാത്തലസംഗീതം)- ക്രിസ്റ്റോ ക്സേവ്യർ ( ചിത്രം: ഭ്രമയുഗം)
മികച്ച സംഗീത സംവിധായകൻ- സുഷിൻ ശ്യാം (ചിത്രം: ബോഗേയ്ൻവില്ല)
മികച്ച ഗാനരചയിതാവ്- വേടൻ (ഗാനം:കുതന്ത്രം, ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)
മികച്ച തിരക്കഥ(അഡാപ്റ്റേഷൻ)- 1. ലാജോ ജോസ് 2. അമൽ നീരദ് (ചിത്രം: ബോഗേയ്ൻവില്ല)
മികച്ച തിരക്കഥാകൃത്ത്- ചിദംബരം (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)
മികച്ച ഛായാഗ്രാഹകൻ- ഷൈജു ഖാലിദ് (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)
മികച്ച കഥാകൃത്ത്- പ്രസന്ന വിത്താനഗെ (ചിത്രം: പാരഡൈസ്)
മികച്ച ചലച്ചിത്ര ഗ്രന്ഥം: പെൺപാട്ട് താരകൾ -സി.എസ് മീനാക്ഷി
മികച്ച ചലച്ചിത്ര ലേഖനം: ഡോ.വത്സലൻ വാതുശ്ശേരി – മറയുന്ന നാലുകെട്ടുകൾ
പ്രത്യേക പുരസ്കാരം- പാരഡൈസ്
സ്ത്രീ ട്രാൻസ്ജെൻഡർ വിഭാഗം – പായൽ കപാഡിയ- പ്രഭയായ് നിനച്ചതെല്ലാം
മികച്ച മേക്കപ്പ്മാൻ- റോണക്സ് സേവ്യർ.
മികച്ച ഗാനരചയിതാവ്- വേടൻ

