ഒക്ടോബർ 22 മുതൽ 31 വരെ ബഹ്റൈനിൽ നടക്കുന്ന മൂന്നാം ‘ ഏഷ്യൻ യൂത്ത് ഗെയിംസിന്റെ പരിപാടികൾ നടത്തുന്നതിനുള്ള കരാറിൽ എക്സിബിഷൻ വേൾഡ് ബഹ്റൈനും , മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഒപ്പുവച്ചു. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുക.ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, ഇഡബ്ല്യുബി ചെയർപേഴ്സണും, സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി അംഗവുമായ സാറാ അഹമ്മദ് ബുഹിജി, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറലും, സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി അംഗവുമായ ഫാരിസ് മുസ്തഫ അൽ കൂഹെജി എന്നിവരുടെ സാന്നിധ്യത്തിൽ സഖിർ EW B യിലാൽ ചടങ്ങ് നടന്നത്.
തേർഡ് എവൈജിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ യൂസഫ് ദുഐജും, ഇഡബ്ല്യുബിയുടെ ജനറൽ മാനേജർ അലൻ പ്രയറും കരാറിൽ ഒപ്പുവച്ചു.ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇൻഡോറിൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത് .കൂടാതെ മത്സര ഷെഡ്യൂളിലെ 11 കായിക ഇനങ്ങളും, ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ,നൂതന സേവനങ്ങളും ഉൾക്കൊള്ളുന്ന എല്ലാ ആധുനിക സൗകര്യങ്ങളും ബഹ്റൈനിൽ നടക്കുന്ന ഗെയിംസിൽ ഉപയോഗപ്പെടുത്തും. പങ്കെടുക്കുന്ന കായികതാരങ്ങൾക്കും ഏഷ്യൻ ഗെയിംസുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ഏവർക്കും ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ബഹ്റൈനിലെ അധികൃതർ അറിയിച്ചു.

