ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡൻ്റ് ബഷീർ അമ്പലായിക്ക് ഖത്തർ ജി എം എഫ് സ്നേഹാദരവ് നൽകി.

  • Home-FINAL
  • Business & Strategy
  • ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡൻ്റ് ബഷീർ അമ്പലായിക്ക് ഖത്തർ ജി എം എഫ് സ്നേഹാദരവ് നൽകി.

ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡൻ്റ് ബഷീർ അമ്പലായിക്ക് ഖത്തർ ജി എം എഫ് സ്നേഹാദരവ് നൽകി.


ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡന്റ് സാമൂഹ്യപ്രവർത്തകനുമായ ബഷീർ അമ്പലായിക്ക് ജിഎംഎഫ് ഖത്തർ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ICC ഹാളിൽ വെച്ച് നടന്ന സ്വീകരണ പരിപാടിക്ക് നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഇന്ത്യൻ കമ്മ്യൂണിറ്റി ലീഗൽ അഡ്വൈസറുമായ അഡ്വക്കേറ്റ് ജാഫർഖാൻ അധ്യക്ഷൻ വഹിച്ചു.സ്വീകരണ പരിപാടിക്ക് ആമുഖം പറഞ്ഞുകൊണ്ട് ഖത്തർ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രകാശ് കണ്ണൂർ, ആശംസകൾ നേർന്നുകൊണ്ട് ട്രഷറർ മുസ്തഫ, ജോയിൻ സെക്രട്ടറി അജിതകുമാരി,വൈസ് പ്രസിഡണ്ട് ആര്യ സതീഷ്, അബി, ജീവകാരുണ്യ കൺവീനർ അബ്ദുൽ അസീസ്, സുനിൽ മക്കാർ, ഷിനോബ്, സുഭാഷ്, രഞ്ജിത്ത്, തജാസ്, ജെയിംസ് ഓലങ്ങാട്ട്, റിയാസ് അനൂപ്, സരിത തുടങ്ങിയവർ പങ്കെടുത്തു. സ്നേഹാദരവ് ഏറ്റുവാങ്ങിക്കൊണ്ട് ജിസിസി പ്രസിഡന്റ് ബഷീർ അമ്പലായി നന്ദി അറിയിച്ചു.

മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ജിസിസി രാജ്യങ്ങളിൽ മികവുറ്റ രീതിയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി സംഘടനയ്ക്ക് കൂടുതൽ അംഗങ്ങളെ സംഘടനയുടെ കുടുംബത്തിലേക്ക് മെമ്പർഷിപ്പ് എടുത്ത് സംഘടനയുടെ ഭാഗമാകണമെന്നും കൂടുതൽ മികവുറ്റ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തണമെന്നും ജിസിസി പ്രസിഡന്റ് ബഷീർ അമ്പലമായി പറയുകയുണ്ടായി.

Leave A Comment