കൊല്ലം: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിയും. തേവലക്കര നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണനെയാണു (35) കാണാതായത്. സീ ക്വസ്റ്റ് എന്ന കപ്പലിലാണ് ശ്രീരാഗ് ജോലി ചെയ്യുന്നത്. ഇതേ അപകടത്തിൽ പിറവം വെളിയനാട് പോത്തംകുടിലിൽ സന്തോഷിന്റെയും ഷീനയുടെയും മകൻ ഇന്ദ്രജിത്തിനെയും (22) കാണാതായിട്ടുണ്ട്. സുഹൃത്ത് കോന്നി സ്വദേശി ആകാശിനെ രക്ഷപ്പെടുത്തി. മൂന്ന് ഇന്ത്യക്കാർ മരിച്ചു എന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചിട്ടുള്ളത്.
കപ്പലിൽ ജോലിക്ക് കയറേണ്ടവരും ബോട്ടിലെ ജീവനക്കാരുമടക്കം 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ 14 പേരാണ് ഇന്ത്യക്കാർ. ഇന്ദ്രജിത്ത് ഉൾപ്പെടെ ആറു പേരെ കാണാതായി. അഞ്ചു പേരെ രക്ഷപെടുത്തി. ഏഴു വർഷമായി കപ്പലിൽ ജോലി ചെയ്യുകയാണ് ശ്രീരാഗ്. മൂന്നുവർഷം മുമ്പാണ് മൊസംബിക്കിൽ ജോലിക്ക് ചേർന്നത്. ആറുമാസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ചയാണ് മടങ്ങിയത്. പി.പി.രാധാകൃഷ്ണൻ-ഷീല അനശ്വര.

