44-ാ മത് ഷാർജ അന്തരാഷ്ട്ര പുസ്തകമേളയിൽ , ബഹ്റൈനിലെ ചലച്ചിത്രകാരനും പരസ്യചിത്ര ഛായാഗ്രഹ കനുമായ കല്പറ്റ സ്വദേശി അജിത്ത് നായരുടെ പറഞ്ഞാലും തീരാത്ത കഥകൾ എന്ന പുസ്തകം വായനക്കാരുടെ ശ്രദ്ധ നേടുന്നു.

തൻറെ ഓർമ്മക്കുറിപ്പുകളും, യാത്രാനുഭവങ്ങളും, കൊച്ചുകൊച്ചു കഥകളും എല്ലാം കോർത്തിണക്കി നല്ല വായനാ സുഖം സമ്മാനിക്കുന്ന രീതിയിലാണ് അജിത് നായർ ഈ പുസ്തകം എഴുതിയിരിക്കുന്നത്.ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രസാധകരായ ബഷോ ബുക്സ് നടത്തിയ റീഡേഴ്സ് ഫോറത്തിലും, പറഞ്ഞാലും തീരാത്ത കഥകൾ ചർച്ച ചെയ്തു.ചടങ്ങിൽ രചിയിതാവ് അജിത് നായർ, സാഹിത്യ സംഘത്തിലെ നിരവധി പ്രമുഖർ എന്നിവർ പങ്കെടുത്തു. യാത്രയ്ക്കുള്ളിലെ മറ്റൊരു യാത്രയായി ശക്തിയാർജിച്ച് ഒഴുകുന്ന ഒരു നദിയാണ് അജിത്തിന്റെ ഈ പുസ്തകം എന്ന് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിനും,വ്യത്യസ്ത ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്ന് അതിസൂക്ഷ്മമായി പകർത്തിയെടുത്ത ചിത്രങ്ങളാണ് ഇതിലെ ഓരോ കഥയുമെന്ന് സിനിമാ സംവിധായകൻ ഹരിഹരനും പറഞ്ഞിരുന്നു.ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലായിരുന്നു ഈ പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിച്ചത്.

