ബാപ്കോ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ശൈഖ് നാസര്‍

  • Home-FINAL
  • Business & Strategy
  • ബാപ്കോ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ശൈഖ് നാസര്‍

ബാപ്കോ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ശൈഖ് നാസര്‍


ബാപ്കോ റിഫൈനിങ് കമ്പനിയിൽ ഉണ്ടായ അപകടത്തിൽ ഖേദം പ്രകടിപ്പിച്ച്‌ മാനുഷിക കാര്യങ്ങള്‍ക്കും യുവജനകാര്യങ്ങള്‍ക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും ബാപ്കോ എനർജി ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആല്‍ ഖലീഫ.വാതക ചോർച്ചയെത്തുടർന്നുണ്ടായ അപകടത്തില്‍ രണ്ട്പേർ മരിക്കുകയും ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയുമാണ്. ബാപ്കോ ജീവനക്കാരായ ബഹ്റൈനി സ്വദേശി മുഹമ്മദ് ഷെഹാബി, സെർബിയൻ സ്വദേശി ഡെജാൻ കോക്ക എന്നിവരാണ് സംഭവത്തില്‍ മരിച്ചത് . മരിച്ചവരുടെ കുടുംബങ്ങളെ ശൈഖ് നാസർ അനുശോചനം അറിയിക്കുകയും കൂടാതെ അപകടത്തില്‍പ്പെട്ടവരുടെയും കുടുംബങ്ങള്‍ക്ക് പൂർണ പിന്തുണ നല്‍കുന്നതിനുള്ള ബാപ്കോയുടെ പ്രതിബദ്ധതയും ശൈഖ് നാസർ അറിയിച്ചു.ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നൽകാൻ ഒരു സ്വതന്ത്ര കൺസൾട്ടന്റിനെ ഔദ്യോഗികമായി നിയമിച്ചു. ബാപ്‌കോ എനർജീസ്, ബാപ്‌കോ റിഫൈനിംഗ് എന്നിവയുടെ ഡയറക്ടർ ബോർഡുകൾ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് അനുസൃതമാണിത്

Leave A Comment