ആറാം തവണയും ഗൾഫ് അണ്ടർ 16 ചാമ്പ്യൻഷിപ്പ് കിരീടം ബഹ്‌റൈൻ ദേശീയ അണ്ടർ 16 ബാസ്കറ്റ്ബോൾ ടീം നേടി.യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ 83-50 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് , ബഹ്‌റൈൻ കിരീടം സ്വന്തമാക്കിയത്. ആറാം തവണയാണ് ഗൾഫ് അണ്ടർ 16 ചാമ്പ്യൻഷിപ്പ് കിരീടം ബഹ്റൈൻ നേടുന്നത്.ടൂർണമെന്റിലുടനീളം മികച്ച റെക്കോർഡ് നേടിയാണ് ബഹ്‌റൈൻ കിരീടം നേടിയത്. എല്ലാ മത്സരങ്ങളിലും വിജയിക്കുകയും ഈ സെപ്റ്റംബറിൽ മംഗോളിയയിൽ നടക്കാനിരിക്കുന്ന ഫിബ അണ്ടർ-16 ഏഷ്യൻ ചാമ്പ്യൻഷിപ്പിന് രാജ്യം യോഗ്യത ഉറപ്പാക്കുകയും ചെയ്തു. ഉമ്മുൽ ഹസം ബാസ്കറ്റ് ബോൾ ഫെഡറേഷൻ ഹാളിൽ നടന്ന ഫൈനൽ മത്സരങ്ങൾ കാണുന്ന തിനായി സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയും എത്തിയിരുന്നു . ബഹ്റൈൻ ടീമിനെ തയ്യാറാക്കുന്നതിൽ പരിശീലകരുടെയും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിന്റെയും ശ്രമങ്ങളെയും മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.

