റിയാദ്: സൗദിയിലെ റിയാദിൽ തീപിടുത്തത്തിൽ ആറു ഇന്ത്യക്കാർ മരണപ്പെട്ടു. ഇവരിൽ നാല് പേര് മലയാളികൾ ആണ്. ഇന്ന് രാവിലെ മൃതദേഹങ്ങൾ മോർച്ചറിയിൽ എത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് പ്രകാരം ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം.
ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ അഗ്നിബാധയിലാണ് ആറു പേര്‍ മരിച്ചത്. മരിച്ചവരില്‍ രണ്ടുപേര്‍ മലപ്പുറം ജില്ലക്കാരാണ്. ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളാണ് മറ്റു രണ്ടുപേര്‍. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.
മരണപെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. പുതുതായി തൊഴിൽ വിസകളിൽ എത്തിയവരാണ് അപകടത്തിൽ പെട്ടതെന്നും ഇവരിൽ പലർക്കും ഇഖാമ പോലും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് വളണ്ടിയർമാർ ഷുമേസിയിൽ എത്തി വേണ്ട കാര്യങ്ങൾക്കായി രംഗത്തുണ്ട്.മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലാണ്.