മദ്യത്തിന് പേരിടൽ മത്സരത്തിന് ഹൈക്കോടതിയുടെ സ്റ്റേ

  • Home-FINAL
  • Kerala
  • മദ്യത്തിന് പേരിടൽ മത്സരത്തിന് ഹൈക്കോടതിയുടെ സ്റ്റേ

മദ്യത്തിന് പേരിടൽ മത്സരത്തിന് ഹൈക്കോടതിയുടെ സ്റ്റേ


പാലക്കാട്: സംസ്ഥാന സർക്കാരിന്റെ മദ്യോത്പാദന കമ്പനിയായ മലബാർ ഡിസ്റ്റലറീസ് പുതുതായി ഇറക്കുന്ന പ്രീമിയം ബ്രാൻഡി ഉത്പന്നത്തിന് പേരും ലോഗോയും നിർദേശിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചുള്ള മത്സരം ഹൈക്കോടതി തടഞ്ഞു. . മത്സരത്തിന്റെ നടത്തിപ്പ് ചോദ്യം ചെയ്ത് സമർപ്പിച്ച രണ്ട് പൊതുതാത്പര്യ ഹർജികൾ പരിഗണിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

സർക്കാർ നടത്തുന്ന ഇത്തരത്തിലുള്ള മത്സരങ്ങൾ സ്വകാര്യ മദ്യ നിർമാണ കമ്പനികൾ പിന്തുടരാൻ സാധ്യതയുണ്ടെന്നും മോശം കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ഹർജിക്കാർ വാദിച്ചു. നിയമവിരുദ്ധമായ പരസ്യങ്ങൾക്ക് പിഴ ചുമത്തുന്ന വകുപ്പിന്റെ ലംഘനമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
നിലവിലില്ലാത്ത മദ്യ ബ്രാൻഡിനായി പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിക്കാൻ മാത്രമായിട്ടാണ് ഇത് ചെയ്തതെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു.’അപ്പോൾ നിങ്ങൾ നിലവിലില്ലാത്ത ഒന്നിനായി പണം ചെലവഴിക്കുമോ… പൊതു ഖജനാവിലെ പണം ഇങ്ങനെ ചെലവഴിക്കുമോ?’ എന്ന് കോടതി ചോദിച്ചു.

പരസ്യത്തിന്റെ സ്വഭാവം യഥാർത്ഥത്തിൽ, മദ്യത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും വിപണിയിൽ ഉത്പന്നം ലഭ്യമാക്കുന്നതിനുള്ള ഒരു നടപടിയുമാണെന്നും കോടതി നിരീക്ഷിച്ചു. കേസ് മാർച്ച് 12 ന് വീണ്ടും പരിഗണിക്കും.

Leave A Comment