തിരുവനന്തപുരം: ബെവ്കോയിൽ ക്രിസ്മസ് വാരത്തിൽ റെക്കാഡ് മദ്യവിൽപന. 332.62 കോടി രൂപയുടെ വിൽപന നടന്നെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡിസംബർ 22 മുതൽ 25വരെയുള്ള കണക്കാണിത്. കഴിഞ്ഞവർഷത്തേക്കാൾ വൻ വർദ്ധനവാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. 19 ശതമാനം വർദ്ധനവാണുണ്ടായിരിക്കുന്നത്. 24ന് വിൽപ്പന 100 കോടി കടന്നു. 114.45 കോടിയുടെ മദ്യമാണ് അന്ന് മാത്രം വിറ്റത്. ഡിസംബർ 22ന് 77.62 കോടി , 23ന് 81.56 കോടി, ക്രിസ്മസ് ദിനത്തിൽ 59.21 കോടി എന്നിങ്ങനെയാണ് ഇത്തവണത്തെ വിൽപ്പന.
- December 26, 2025
- Imac Kochi

