‘മലബാർ മിസ്റ്ററി’ അല്ല മിന്നൽ മാജിക്; ബെവ്കോ പുതിയ മദ്യം പുറത്തിറക്കി

  • Home-FINAL
  • Kerala
  • ‘മലബാർ മിസ്റ്ററി’ അല്ല മിന്നൽ മാജിക്; ബെവ്കോ പുതിയ മദ്യം പുറത്തിറക്കി

‘മലബാർ മിസ്റ്ററി’ അല്ല മിന്നൽ മാജിക്; ബെവ്കോ പുതിയ മദ്യം പുറത്തിറക്കി


തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പുതിയ ബ്രാൻഡി പുറത്തിറക്കി. മിന്നൽ മാജിക് എന്നാണ് പേര്. പാലക്കാട് പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസിൽ ബ്രാൻഡി എക്സൈസ് മന്ത്രി എം.ബി രാജേഷാണ് പുറത്തിറക്കിയത്. ആദ്യം ‘മലബാർ മിസ്റ്ററി’ എന്ന പേരാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് പേര് അധികൃതർ മാറ്റുകയായിരുന്നു.
ഇപ്പോൾ ബെവ്‌കോ സ്വന്തം നിലയിൽ കണ്ടെത്തിയ പുതിയ പേര് ‘മിന്നൽ മാജിക്’ എന്നതാണ്. ഇതിന്റെ ചുരുക്കരൂപമായി എം എം ബ്രാൻഡി എന്ന പേരിൽ ഇത് വിപണിയിൽ അറിയപ്പെടും. ഉദ്ഘാടന ചടങ്ങിൽ മന്ത്രി എം ബി രാജേഷ് ബ്രാൻഡിന്റെ പേരും ലോഗോയും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ബ്രാൻഡിക്ക് പേര് കണ്ടെത്തുന്നതിനായി നടത്തിയ മത്സരത്തിൽ ലഭിച്ച നിർദേശങ്ങളിലൊന്നായിരുന്നു ‘മലബാർ മിസ്റ്ററി’. എന്നാൽ മദ്യത്തിന് പേര് നിർദേശിക്കാൻ മത്സരം നടത്തിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പേര് മാറ്റാനുള്ള നീക്കത്തിലേക്ക് കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) കടന്നത്. ഹർജി പരിഗണിക്കുന്നതിനിടെ കോടതി വിഷയത്തെ വിമർശിക്കുകയും ചെയ്തിരുന്നു.

Leave A Comment