ഇന്ത്യയിലേക്ക് ഇനി ബഹ്റൈനിൽ നിന്നും ബെനഫിറ്റ് വഴി പണം അയക്കാം : ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു

  • Home-FINAL
  • Business & Strategy
  • ഇന്ത്യയിലേക്ക് ഇനി ബഹ്റൈനിൽ നിന്നും ബെനഫിറ്റ് വഴി പണം അയക്കാം : ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു

ഇന്ത്യയിലേക്ക് ഇനി ബഹ്റൈനിൽ നിന്നും ബെനഫിറ്റ് വഴി പണം അയക്കാം : ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു


ഇനി ഇന്ത്യയിലേക്ക് ബഹ്റൈനിൽ നിന്നും ബെനഫിറ്റ് ആപ്പ് വഴി പണം അയക്കാം. ഇതോടെ ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികൾക്ക് സുരക്ഷിതമായി നാട്ടിലേക്ക് വിവിധ ആവശ്യങ്ങൾക്കായി പണക്കൈമാറ്റം നടത്താം.ഇതുമായി ബന്ധപ്പെട്ട കരാറിൽ ബെനിഫിറ്റ് കമ്പനിയും, നാഷണൽ പെയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എൻപിസിഐ ഇൻറർനാഷണൽ പെയ്മെൻറ് ലിമിറ്റഡും ഒപ്പുവച്ചു. ബഹ്റൈൻ സെൻട്രൽ ബാങ്ക് ആസ്ഥാനത്ത്, നടന്ന ചടങ്ങിൽ ബെനഫിറ്റ് സിഇഒ അബ്ദുൽ വാഹിദ് ജനാഹിയും ,എൻ ഐ പി എൽ , സി ഇ ഒ റിതേഷ് ശുക്ലയും തമ്മിലാണ് കരാർ ഒപ്പുവെച്ചത് ബഹ്റൈൻ സെൻട്രൽ ബാങ്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായാണ് ഇതിനുള്ള മേൽനോട്ടം വഹിക്കുക. ഇരു രാജ്യങ്ങളും തമ്മിൽ തടസ്സമില്ലാത്തതും സുരക്ഷിതവും,കാര്യക്ഷമവും ആയ പെയ്മെൻറ് അനുഭവം സൃഷ്ടിക്കുകയാണ് കരാറുകൊണ്ട് ലക്ഷ്യമിടുന്നത്

Leave A Comment