ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ്; സമ്മാനവിതരണവും മെമ്പേഴ്‌സ് ഒത്തുകൂടലും സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ്; സമ്മാനവിതരണവും മെമ്പേഴ്‌സ് ഒത്തുകൂടലും സംഘടിപ്പിച്ചു

ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ്; സമ്മാനവിതരണവും മെമ്പേഴ്‌സ് ഒത്തുകൂടലും സംഘടിപ്പിച്ചു


ബഹ്‌റൈനിലെ ഭക്ഷണപ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് ക്രിസ്മസ് കേക്ക് കോമ്പറ്റിഷൻ വിജയികൾക്കുള്ള സമ്മാനവിതരണവും മെമ്പേഴ്‌സ് ഒത്തുകൂടലും സംഘടിപ്പിച്ചു.ഗുദൈബിയ അന്ദലുസ് ഗാർഡനിൽ നടന്ന ചടങ്ങിൽ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് അഡ്‌മിൻസും കുടുംബാംഗങ്ങളും പങ്കെടുത്തു. ഓൺലൈൻ ക്രിസ്തുമസ് കേക്ക് കോമ്പറ്റിഷനിൽ ഒന്നാം സമ്മാനം സൂര്യ രാജേഷ്, രണ്ടാം സമ്മാനം സലീന റാഫി , മൂന്നാം സമ്മാനം രമണി മാരാർ, നസ്‌റീൻ എന്നിവർ കരസ്ഥമാക്കി.

ബഹ്‌റിനിലെ പ്രശസ്തരായ ലുലു ഗ്രൂപ്പ് ഷെഫ് സുരേഷ് നായരും ,സിജി ബിനുവുമായിരുന്നു കേക്ക് കോമ്പറ്റീഷൻ വിധി നിർണയം നടത്തിയത്.അഡ്മിൻമാരായ ഷജിൽആലക്കൽ വിഷ്ണുസോമൻ , രശ്മിഅനൂപ് , നിമ്മിറോഷൻ , സീർഷ എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ നൽകി.വരുംകാല പ്രവർത്തനങ്ങളെ പറ്റിയുള്ള ചർച്ചകൾ അഡ്മിൻസ് പങ്കുവെച്ചു.പരിപാടിക്കുവേണ്ടിസ്പോണ്സർമാരായ ഇന്ത്യൻ ഡിലൈറ് റെസ്റ്റോറന്റ് , മോക്ഷ , ഡെലിസ്റ്റോ എന്നിവരോടും പരിപാടിയിൽ പങ്കെടുത്തവരോടും അഡ്മിൻ ശ്രീജിത്ത് ഫെറോക് നന്ദി പ്രകാശിപ്പിച്ചു.

Leave A Comment