നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറലും എസ് റ്റി സി യുമായി സഹകരിച്ച് ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റിൻ്റെ 12-ാമത് എഡിഷൻ ഡിസംബർ 7 മുതൽ ഫെബ്രുവരി 22 വരെ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റീസ് കാര്യ-കൃഷി മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക് അറിയിച്ചു.ബഹ്‌റൈൻ കർഷകരും ബ്രാൻഡുകളും കരകൗശല വിദഗ്ധരും രാജ്യത്തെ ദേശീയ അവധി ദിനങ്ങളോടനുബന്ധിച്ച് നടക്കുന്ന വിപണിയിൽ പങ്കെടുക്കും .ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങളും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയും പാലിച്ചാണ് ഫാർമേഴ്‌സ് മാർക്കറ്റ് നടത്തുന്നതെന്ന് അൽ മുബാറക് വ്യക്തമാക്കി. ഫാർമേഴ്സ് മാർക്കറ്റിൻ്റെ പുതിയ സീസണിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും രജിസ്ട്രേഷൻ പൂർത്തിയായതായും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ അഗ്രികൾച്ചർ ആൻഡ് അനിമൽ വെൽത്ത് അഫയേഴ്‌സ് അണ്ടർസെക്രട്ടറി അസിം അബ്ദുൾ ലത്തീഫ് അബ്ദുള്ള പറഞ്ഞു.ഡിസംബർ 7 മുതൽ ഫെബ്രുവരി 22 വരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ഫാർമേഴ്സ് മാർക്കറ്റ് പ്രവർത്തിക്കുക