ഗ്ലോബൽ എൻആർഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദീപ്തം 2K25 മെഗാ പ്രോഗ്രാം 2025 ഇന്ന് (മെയ് 23-നു) ബഹ്റൈൻ മീഡിയ സിറ്റിയിൽ വെച്ച് നടക്കും.
പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത സാമൂഹിക പ്രവർത്തകൻ സുബൈർ കണ്ണൂർ നിർവഹിക്കും.
ചടങ്ങിൽ വെച്ച് 2022-23 കാലയളവിലെ സേവാ പുരസ്കാരം അൻവർ ശൂരനാടിന് സമ്മാനിക്കും.ചടങ്ങിനോട് അനുബന്ധിച്ച് വൈവിധ്യമാർന്ന കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.പരിപാടിയിലേക്ക് ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുയെന്ന് ഭാരവാഹികൾ അറിയിച്ചു.