ബഹ്‌റൈനിൽ 500 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ 500 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി

ബഹ്‌റൈനിൽ 500 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി


ബഹ്‌റൈനിലെ പുരാവസ്തു ഗവേഷകർ 500 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. ബഹ്‌റൈൻ കോട്ടയ്ക്കടുത്തുള്ള ചരിത്ര സ്ഥലത്താണ് വിദ്യാർഥികൾ പഠനാവശ്യങ്ങൾക്കുവേണ്ടി നടത്തിയ ഗവേഷണത്തിൽ ഖനനത്തിനിടെ കുഴിച്ചിട്ട നിലയിൽ നിരവധി പുരാവസ്തുക്കൾ കണ്ടെത്തിയത്.പുരാതന ചൈനയുടേതെന്ന് കരുതപ്പെടുന്ന പാത്രങ്ങളുടെയും മറ്റും ഭാഗങ്ങളും എണ്ണമറ്റ മൺപാത്രങ്ങളും വീണ്ടെടുക്കാൻ കഴിഞ്ഞതായി പുരാവസ്തു ഡയറക്ടർ ജനറൽ ഡോ സൽമാൻ അൽ മഹാരി മാധ്യമങ്ങളോട് പറഞ്ഞു.നാണയങ്ങളും നിരവധി വര്ണങ്ങളോടെയുള്ള ചില്ലുവളകളുടെ ഭാഗങ്ങളും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.ലഭിച്ച സാധനങ്ങൾ ഗവേഷകർ തരം തിരിച്ച് വൃത്തിയാക്കിയെടുക്കുകയും അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിലേക്ക് മാറ്റുകയും ചെയ്തു.

Leave A Comment