അറബ് മേഖലയിലെ ഏറ്റവും സമ്പന്നമായ മൂന്നാമത്തെ രാജ്യം എന്ന നേട്ടം സ്വന്തമാക്കി ബഹ്‌റൈൻ’ ഐക്യരാഷ്ട്രസഭയുടെ പശ്ചിമേഷ്യയിലെ സാമ്പത്തിക, സാമൂഹിക കമ്മീഷൻ (ESCWA) നടത്തിയ പുതിയ പഠനത്തിലാണ് റാങ്കിംഗ്. ബഹ്‌റൈൻ മൂന്നാമത്തെ സമ്പന്ന അറബ് രാജ്യമായും പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ ആഗോളതലത്തിൽ 26-ാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ‘Real sizes of Arab economies between 2017 and 2023 എന്ന ശീർഷകത്തിലുള്ള റിപ്പോർട്ട്, ആഗോള തലത്തിലും അറബ് മേഖലയിലും ഉള്ള രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക നിലയെ തുറന്നുകാട്ടുന്നു .

