ബഹ്റൈൻ എയർപോർട്ടിലെ ചെക്ക് ഇൻ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തി അധികൃതർ. ഇതുവരെ വിമാനക്കമ്ബനിയുടെ കൗണ്ടറില്‍ നിന്ന് ബോർഡിങ് പാസ് വാങ്ങിയ ശേഷമായിരുന്നു ഇമിഗ്രേഷൻ കൗണ്ടറിലെത്തേണ്ടത് എങ്കിൽ ഇനി മുതൽ ചെക്ക് ഇൻ കൗണ്ടറിൽ പാസ്പോർട്ട് നല്കുമ്ബോള് തന്നെ യാത്രാവിലക്ക് അടക്കമുള്ള പ്രശ്നങ്ങള്‍ വ്യക്തമാകും. ഇമിഗ്രേഷനുമായി ഈ കൗണ്ടർ ബന്ധിപ്പിച്ചിരിക്കുന്നതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ അറിയാൻ സാധിക്കുന്നത്. തൊട്ടടുത്തുള്ള ഇമിഗ്രേഷൻ കൗണ്ടറില്‍ പോയി പിഴ അടച്ചശേഷം വീണ്ടും വിമാനക്കമ്ബനിയുടെ കൗണ്ടറിലെത്തി ബോർഡിങ് പാസ് വാങ്ങാവുന്നതാണ് . ഈ നടപടിക്രമങ്ങള്‍ക്കുശേഷം എത്തുമ്ബോള്‍, നിശ്ചിത സമയം കഴിഞ്ഞാല്‍ വിമാനക്കമ്ബനിയുടെ കൗണ്ടർ അടക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ബോർഡിങ് പാസ് കിട്ടാതെ യാത്ര മുടങ്ങിയേക്കാം. ഇതുവരെ ബോർഡിങ് പാസ് ആദ്യം ലഭിക്കുന്നതുകൊണ്ട് ഇമിഗ്രേഷനില്‍ വൈകിയാലും യാത്ര മുടങ്ങില്ലായിരുന്നു. നടപടിക്രമങ്ങളില്‍ ഈ മാറ്റം വന്നിരിക്കുന്നതുകൊണ്ട് നേരത്തെ തന്നെ എയർപോർട്ടിലെത്താൻ ശ്രദ്ധിക്കണം. യാത്രക്കു മുൻപ് എന്തെങ്കിലും യാത്രാതടസ്സങ്ങളുണ്ടോയെന്ന് നേരത്തെ തന്നെ പരിശോധിക്കുകയും വേണം . പുതിയ നിർദേശപ്രകാരം ഇലക്ട്രിസിറ്റി, ഫോണ്‍, മറ്റ് സർക്കാർ ഫീസുകള്‍ അടക്കം യൂട്ടിലിറ്റി ബില്ലുകള്‍, കുടിശ്ശികയുണ്ടെങ്കില്‍ എയർപോർട്ടില്‍ തടഞ്ഞുവെക്കാനും സാധ്യത ഏറെയാണ്