2025 ലെ സ്കൈട്രാക്സ് വേള്‍ഡ് എയർപോർട്ട് അവാർഡ്സ് ;ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് ട്രിപ്പിൾ വിജയം നേടി

  • Home-FINAL
  • Business & Strategy
  • 2025 ലെ സ്കൈട്രാക്സ് വേള്‍ഡ് എയർപോർട്ട് അവാർഡ്സ് ;ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് ട്രിപ്പിൾ വിജയം നേടി

2025 ലെ സ്കൈട്രാക്സ് വേള്‍ഡ് എയർപോർട്ട് അവാർഡ്സ് ;ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് ട്രിപ്പിൾ വിജയം നേടി


BIA യുടെ ഓപ്പറേറ്ററും മാനേജിംഗ് ബോഡിയുമായ ബഹ്‌റൈൻ എയർപോർട്ട് കമ്പനി (BAC), 2025 ലെ വിമാനത്താവളം മൂന്ന് അവാർഡുകൾ നേടിയതായി പ്രഖ്യാപിച്ചു.2025 ലെ സ്കൈട്രാക്സ് വേള്‍ഡ് എയർപോർട്ട് അവാർഡ്സില്‍ പാസ്‌പോർട്ട് സേവനങ്ങള്‍ക്ക് ലോകത്ത് മൂന്നാം സ്ഥാനം നേടി ബഹ്റൈൻ വിമാനത്താവളത്തിലെ പാസ്പോർട്ട് സർവിസ് .തുടർച്ചയായി രണ്ടാം തവണയാണ് ‘മികച്ച എയർപോർട്ട് പാസ്‌പോർട്ട് സേവനങ്ങള്‍’ എന്ന വിഭാഗത്തില്‍ ഈ നേട്ടം വിമാനത്താവളം സ്വന്തമാക്കുന്നത്. പട്ടികയില്‍ ബഹ്റൈന് മുന്നില്‍ ഹോങ്കോങ് വിമാനത്താവളവും സിംഗപ്പൂരിന്‍റെ ചാങ്കി വിമാനത്താവളവുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്.നേട്ടം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തെ ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിലേക്കെത്തിച്ചിട്ടുണ്ട്.കാര്യക്ഷമവും വേഗത്തിലുള്ളതുമായ നടപടിക്രമങ്ങള്‍, വിമാനത്താവളത്തിനുള്ളിലെ തടസ്സമില്ലാത്ത നീക്കുപോക്കുകള്‍, സന്ദർശകരെ സ്വാഗതം ചെയ്യുന്ന പാസ്‌പോർട്ട് കണ്‍ട്രോള്‍ ജീവനക്കാരുടെ ആതിഥ്യ മര്യാദ, പ്രഫഷനലിസം എന്നിവ വിലയിരുത്തി കർശന മാനദണ്ഡങ്ങളുടെ ഫലമായാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. “മിഡിൽ ഈസ്റ്റിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളം”,ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളം” എന്ന പദവിയും ഇതിൽ ഉൾപ്പെടുന്നു. “5–10 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകുന്ന ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം” എന്ന അന്താരാഷ്ട്ര അംഗീകാരവും വിമാനത്താവളത്തിന് ലഭിച്ചു. എമിഗ്രേഷൻ നടപടികളും സേവനങ്ങളും മികച്ചതാക്കാനുള്ള ആഭ്യന്തര മന്ത്രി ജനറല്‍ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആല്‍ ഖലീഫയുടെ ശ്രദ്ധയും പരിശ്രമവും പിന്തുണയുമാണ് ഈ നേട്ടം തുടർച്ചയായി നേടാൻ വിമാനത്താവളത്തിന് കഴിഞ്ഞതെന്ന് നാഷനാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസി അഫയേഴ്സ് അണ്ടർസെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുർറഹ്മാൻ അല്‍ ഖലീഫ പറഞ്ഞു.

Leave A Comment