ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം നേട്ടത്തിൻ്റെ നെറുകയിൽ : തുടർച്ചയായ അഞ്ചാം വർഷവും സ്‌കൈട്രാക്‌സിന്റെ 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം നേട്ടത്തിൻ്റെ നെറുകയിൽ : തുടർച്ചയായ അഞ്ചാം വർഷവും സ്‌കൈട്രാക്‌സിന്റെ 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചു

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം നേട്ടത്തിൻ്റെ നെറുകയിൽ : തുടർച്ചയായ അഞ്ചാം വർഷവും സ്‌കൈട്രാക്‌സിന്റെ 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചു


ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് തുടർച്ചയായ അഞ്ചാം വർഷവും സ്‌കൈട്രാക്‌സിന്റെ 5-സ്റ്റാർ റേറ്റിംഗ്.ലോകത്തിലെ മുൻനിര വിമാനത്താവള, എയർലൈൻ റേറ്റിംഗ് ഓർഗനൈസേഷനായ സ്കൈട്രാക്സിൻ്റെ ഫൈസ്റ്റാർ റേറ്റിംഗ് തുടർച്ചയായ അഞ്ചാം വർഷമാണ് ബഹ്‌റൈൻ എയർപോർട്ടിന് ലഭിക്കുന്നത്. ഈ അംഗീകാരം വിമാനത്താവളത്തിന്റെ സ്ഥിരതയുള്ള മാനദണ്ഡങ്ങളെയും അസാധാരണമായ സേവനങ്ങളും സൗകര്യങ്ങളും നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയും പ്രതിഫലിപ്പിക്കുന്നുവെന്ന് BIA യുടെ ഓപ്പറേറ്ററും മാനേജിംഗ് ബോഡിയുമായ ബഹ്‌റൈൻ എയർപോർട്ട് കമ്പനി അറിയിച്ചു.തുടർച്ചയായ അഞ്ചാം വർഷവും വിമാനത്താവളത്തിന്റെ 5-സ്റ്റാർ റേറ്റിംഗ് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മുഴുവൻ ജീവനക്കാർക്കും അഭിമാനകരമാണെന്ന് ബിഎസി സിഇഒയും എയർപോർട്ട് ഓപ്പറേഷൻസ് മേധാവിയുമായ അഹമ്മദ് മുഹമ്മദ് ജനാഹി പറഞ്ഞു. ലോകോത്തര പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന കൂട്ടായ ശ്രമങ്ങളിലൂടെ, എയർലൈൻസ്, പങ്കാളികൾ, സേവന ദാതാക്കൾ, എന്നിവരുൾപ്പെടെയുള്ള വിമാനത്താവള ജീവനക്കാരുടെ സമർപ്പണവും ഈ നേട്ടം പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രാദേശിക, അന്തർദേശീയ വ്യോമയാന മേഖലയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്‌റൈന്റെ തുടർച്ചയായ ശ്രമങ്ങളെയും,വ്യോമയാന ടൂറിസം സംരംഭങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നു.

Leave A Comment