സാമൂഹിക വികസന മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്ത തമിഴ് സംഘടനയായ ഭാരതി അസോസിയേഷൻ സംഘടിപ്പിച്ച പൊങ്കൽ ഉത്സവം ആഘോഷമായി മാറി.H.E. ഒസാമ ബിൻ സാലെഹ് അൽ അലാവിയെ പ്രതിനിധികരിച്ച് സാമൂഹിക വികസന മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി H.E. സിയാദ് ആദിൽ ദർവിഷ് ചടങ്ങിൽ പങ്കെടുത്തു.

അദ്ദേഹം തമിഴ് സമൂഹത്തിന് പൊങ്കൽ ആശംസകൾ നേർന്നു. ലോകമെമ്പാടുമുള്ള തമിഴ് പ്രവാസികൾ ആഘോഷിക്കുന്ന കർഷകരുടെ ഉത്സവമായ പൊങ്കലിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള പുരാതന ചരിത്രബന്ധങ്ങളും അദ്ദേഹം ഓർമ്മിപ്പിച്ചു.

ബഹുസാംസ്കാരിക സമൂഹമായ ബഹ്റൈനിൽ വിവിധ സമൂഹങ്ങൾക്ക് അവരുടെ സംസ്കാരവും പാരമ്പര്യങ്ങളും സ്വതന്ത്രമായി ആചരിക്കാൻ അനുവദിക്കുന്ന രാജ്യത്തിന്റെ തുടർച്ചയായ പിന്തുണയും അദ്ദേഹം പ്രശംസിച്ചു.

വാഴയിലയിൽ വിളമ്പിയ, യഥാർത്ഥ തമിഴ് പാചകരീതിയിൽ തയ്യാറാക്കിയ 23-ലധികം വിഭവങ്ങളടങ്ങിയ പരമ്പരാഗത പൊങ്കൽ വിരുന്നും

60-ലധികം വനിതാ കലാകാരികൾ അവതരിപ്പിച്ച പരമ്പരാഗത കുമ്മി ഗ്രൂപ്പ് നൃത്തവും നൃത്യ കലാ രത്ന” ഹംസുൽ ഗണിയുടെ നൃത്തസംവിധാനവും പൊങ്കലിന്റെ മാറ്റ്കൂട്ടി .

ഏകദേശം 2,200 പേർ പങ്കെടുത്ത പരിപാടിയില് പ്രസിഡന്റ് വല്ലം ബഷീറിന്റെ നേതൃത്വത്തിലും 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും സന്നദ്ധ പ്രവർത്തകരുടെയും പിന്തുണയോടെയും പരിപാടി അതീവ ക്രമബദ്ധമായി സംഘടിപ്പിച്ചു.

വൈകുന്നേരം നടന്ന സംഗീത-ഹാസ്യ വിരുന്നിൽ സിനിമാ ലോകത്തെ പ്രശസ്ത കലാകാരികൾ പങ്കെടുത്തു. മ്യൂസിക് സിറ്റി ഓർക്കസ്ട്രയുടെ പിന്തുണയോടെ നടന്ന ലൈവ് സംഗീത കച്ചേരി നാഗൂർ അബ്ദുൽ ഖയ്യും അവതരിപ്പിച്ചു. പ്രശസ്ത തമിഴ് സിനിമാ ഗായകരായ സത്യൻ മഹാലിംഗവും സൃഷ വിജയശേഖറും അവതരിപ്പിച്ച ആവേശകരമായ ഗാനങ്ങൾ പ്രേക്ഷകർക്ക് ഹൃദയസ്പർശിയായി. പ്രശസ്ത ഹാസ്യതാരങ്ങളായ ചുട്ടി അരവിന്ദും അസറും അവതരിപ്പിച്ച ഹാസ്യപ്രകടനങ്ങളിലൂടെ കാണികളെ നിറഞ്ഞു ചിരിപ്പിച്ചു.ഇന്ത്യൻ ക്ലബ്ബിൽ നടന്ന പരിപാടിയിലേക്ക് പ്രവേശനം പൂർണമായും സൗജന്യമായിരുന്നു.

