തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ വിരുന്നിലാണ് ഭാവന മുഖ്യാതിഥിയായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് ക്രിസ്മസ് വിരുന്നൊരുക്കിയത്. ഭാവനയെ കൂടാതെ ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള ചലച്ചിത്ര രംഗത്തെ മറ്റ് പ്രമുഖർ,
സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, മത നേതാക്കൾ, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു. ഗവർണർ രാജേന്ദ്ര ആർലേക്കർ ഗോവയിലായതിനാൽ വിരുന്നിൽ പങ്കെടുത്തില്ല. പകരമായി ലോക്ഭവനിൽ നടക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കും. മുഖ്യമന്ത്രിയും ഭാവനയുമുള്ള ചിത്രം മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചു.

