വ്യാഴാഴ്ച നടന്ന മത്സരങ്ങളിൽ ഇന്ത്യയുടെ കൗമാര താരങ്ങൾ കാഴ്ചവച്ചത് മിന്നും പ്രകടനം. ഇന്നലെ നടന്ന മത്സരങ്ങളിൽ ഇന്ത്യ നേടിയത് ആറ് സ്വർണ്ണവും മൂന്ന് വെള്ളിയും ആണ്.ബോക്സിംഗിൽ മൂന്ന് സ്വർണ്ണവും, ഒരു വെള്ളിയും,ബീച്ച് ഗുസ്തിയിൽ മൂന്ന് സ്വർണ്ണവും 2 വെള്ളിയും ഇന്ത്യ നേടി.ബോക്സർമാരായ ഖുഷി ചന്ദ്, അഹാന ശർമ്മ, ഭോരേഷി പൂജാരി എന്നിവർ സ്വർണ്ണം നേടിയപ്പോൾ ലഞ്ചൻബ സിംഗ് മൊയ്ബുങ്ഖോങ്ബാം ആണ് ഇന്ത്യക്കായി വെള്ളിമെഡൽ നേടിയത്.

ബീച്ച് ഗുസ്തിയിൽ സാനി സുഭാഷ് ഫുൾമാലി, അഞ്ജലി, അർജുൻ റൂഹിൽ എന്നിവരാണ് സ്വർണ്ണം നേടിയത്. ഇതോടെ, ഇന്ത്യ 13 സ്വർണ്ണവും, 18 വെള്ളിയും 17 വെങ്കലവും ഉൾപ്പെടെ 48 മെഡലുകളായി 6 -ാം സ്ഥാനത്താണ്. 63 സ്വർണ്ണവും,49 വെള്ളിയും, 35 വെങ്കലവുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത് . ഉസ്ബെ സ്കിസ്ഥാൻ രണ്ടാം സ്ഥാനത്തും, കസാക്കിസ്ഥാൻ മൂന്നാം സ്ഥാനത്തും, ഇറാൻ 4 ഉം , തായിലാൻഡ് അഞ്ചാം സ്ഥാനത്തും ഉണ്ട്.

