ബഹ്റൈനിൽ ഈദ് അൽ അദ്ഹ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ ഈദ് അൽ അദ്ഹ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു

ബഹ്റൈനിൽ ഈദ് അൽ അദ്ഹ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു


ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി ബഹ്‌റൈൻ ഏകദേശം 30,630 ആടുകളെയും 91 കന്നുകാലികളെയും 34 ഒട്ടകങ്ങളെയും ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും, കൂടാതെ 17,000-ലധികം മൃഗങ്ങളുടെ ഇറക്കുമതിയും അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതായും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ കൃഷി, മൃഗസംരക്ഷണ അണ്ടർസെക്രട്ടറി അസിം അബ്ദുല്ലത്തീഫ് അബ്ദുല്ല അറിയിച്ചു. ശീതീകരിച്ചവ ഉൾപ്പെടുയുള്ള മാംസങ്ങൾ രാജ്യം ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും ചുവന്ന മാംസവും, കോഴിയിറച്ചിയും ഇറക്കുമതി ചെയ്യുന്നതിന് 228 ലൈസൻസുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈദിനായി മന്ത്രാലയം പൂർണ്ണമായും തയ്യാറാണെന്നും എല്ലാ ലൈസൻസുള്ള കശാപ്പുശാലകളെയും ഉൾക്കൊള്ളുന്ന സമഗ്രമായ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളുടെയും മാംസത്തിന്റെയും ഇറക്കുമതിയും കയറ്റുമതിയും നിരീക്ഷിക്കുന്നതിനായി ഏകദേശം 25 വെറ്ററിനറി ഡോക്ടർമാരും ടെക്‌നീഷ്യന്മാരും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. എല്ലാ നിയന്ത്രണങ്ങളും പാലിക്കുന്ന യോഗ്യതയുള്ള ഇറക്കുമതിക്കാരുമായി തുടർച്ചയായ ഏകോപനം നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥിരവും സുരക്ഷിതവുമായ വിതരണം ഉറപ്പാക്കാൻ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നതിനും യോഗ്യതയുള്ള വ്യാപാരികൾക്ക് ലൈസൻസ് നൽകുന്നതിനുമുള്ള ബഹ്‌റൈന്റെ നയമാണ് ഉയർന്ന ഇറക്കുമതി പ്രവർത്തനത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

Leave A Comment