ബഹ്റൈൻ സമ്പദ് വ്യവ്സ്ഥ രണ്ട് പതിറ്റാണ്ടിനിടെ അഞ്ചിരട്ടി വളര്‍ച്ച കൈവരിച്ചതായി ദേശീയ സാമ്പത്തിക അണ്ടര്‍സെക്രട്ടറി അറിയിച്ചു. 2024 അവസാനത്തോടെ രാജ്യത്തെ ജി ഡി പി 47 ബില്യണ്‍ ഡോളറിലധികമായി ഉയർന്നുവെന്ന് അണ്ടർ സെക്രട്ടറി മറിയം അല്‍ അൻസാരി വ്യക്തമാക്കി.ഉത്പാദന മേഖലയിലും സേവന മേഖലയിലും ബഹ്റൈൻ കൈവരിച്ച പുരോഗതിയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ദേശീയ സാമ്ബത്തിക അണ്ടർസെക്രട്ടറി കൂട്ടിച്ചേർത്തു.

