പതിമൂന്നാം ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ബഹ്റൈൻ ഹോർട്ടി കൾച്ചറിസ്റ്റുകൾ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.. 2025-2026 സീസണിലേക്കുള്ള അപേക്ഷകൾ തിങ്കളാഴ്ച വരെ സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം അറിയിച്ചു .ബഹ്റൈന്‍ കര്‍ഷകരെയും ബ്രാന്‍ഡുകളെയും കരകൗശല വിദഗ്ധരെയും ഒരുമിപ്പിച്ചുകൊണ്ട് ഉള്ള മാർക്കറ്റ് ബുദയ്യ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് നടക്കുക.ബഹ്റൈന്‍ ഫാര്‍മേഴ്സ് മാര്‍ക്കറ്റ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ ആകര്ഷിക്കുന്നതിനോടൊപ്പം ബഹ്റൈന്‍ ഉല്പന്നങ്ങളുടെയും ഭക്ഷ്യ ഉല്‍പ്പാദന വ്യവസായങ്ങളുടെയും വിപണന പ്ലാറ്റ്ഫോമായി പ്രവര്‍ത്തിക്കുകയും ചെയ്യും.കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വൈവിധ്യവത്കരിക്കാനും പുതിയ തരം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനും കഴിയുന്നതിനോടൊപ്പം ബഹ്റൈനില്‍ നിന്നും വിദേശത്തുനിന്നുമുള്ള ആയിരക്കണക്കിന് സന്ദര്‍ശകരെ ബഹ്റൈന്‍ ഫാര്‍മേഴ്സ് മാര്‍ക്കറ്റ് ആകര്‍ഷിക്കുകയും ചെയ്യും.

