പരമ്പരാഗത മത്സ്യബന്ധന രീതികള്‍ക്ക് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് ബഹ്റൈൻ

  • Home-FINAL
  • Business & Strategy
  • പരമ്പരാഗത മത്സ്യബന്ധന രീതികള്‍ക്ക് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് ബഹ്റൈൻ

പരമ്പരാഗത മത്സ്യബന്ധന രീതികള്‍ക്ക് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് ബഹ്റൈൻ


പരമ്പരാഗത മത്സ്യബന്ധന രീതികള്‍ക്ക് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് ബഹ്റൈൻ .സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും മത്സ്യസമ്ബത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചത്.ജൈവവൈവിധ്യവും സമുദ്ര വിഭവങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഹാൻ‌ഡ് ലൈനുകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം പൂർണമായി നിരോധിച്ചിട്ടുണ്ട്. ഫലപ്രദമായ നടപ്പാക്കല്‍ ഉറപ്പാക്കുന്നതിനും പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ബോധവത്കരണ, പരിശോധന കാമ്ബയിനുകള്‍ തുടരുമെന്ന് അതോറിറ്റി അറിയിച്ചു.പുതിയ നിയമപ്രകാരം, വല ഉപയോഗിച്ച്‌ മീൻ പിടിക്കുകയാണെങ്കില്‍ വലക്ക് വലിയ ദ്വാരമായിരിക്കണമെന്ന നിബന്ധനയുണ്ട്. ചെറിയ ദ്വാരങ്ങളില്‍ ചെറു മത്സ്യങ്ങള്‍ അകപ്പെടുമെന്നതിനാലാണ് ഈ നിർദേശം. കൂടാതെ വലകള്‍ 800 മീറ്ററില്‍ കൂടുതല്‍ നീളം പാടില്ല. കരയില്‍നിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ വല ഉപയോഗിച്ച്‌ മീൻ പിടിക്കരുത്. ഫ്ലോട്ടുകള്‍ ഉള്ള വലകള്‍ക്കും നിരോധനമുണ്ട്. രാത്രികാലങ്ങളിലെ മത്സ്യബന്ധനവും നിരോധനത്തിലുണ്ട്.മത്സ്യത്തൊഴിലാളികളോടും ബന്ധപ്പെട്ട സ്ഥാപനങ്ങളോടും പുതിയ നിയമങ്ങളിലെ വ്യവസ്ഥകള്‍ പൂർണമായും പാലിക്കാനും നിർദേശത്തിൽ പറയുന്നു .

Leave A Comment